ജയിലില്‍ ഫോണ്‍ ചെയ്യാന്‍ കോയിന്‍ ബോക്‌സ്
കോട്ടയും:തടവ് പുള്ളികള്‍ക്ക് ഫോണ്‍ ചെയ്യുന്നതിനായി ജയിലുകളില്‍ കോിന്‍ ബോക്‌സുകള്‍ സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഉക്കാര്യം വ്യക്തമാക്കിയത്.
ജയിലുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കുമെന്നും മന്ത്രി അറിയിച്ചു. ജയില്‍ ജീവനക്കാര്‍ക്ക് സിസിടിവി ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജയില്‍ കണ്‍ട്രോള്‍ റൂമിന്റെ ാസ്ഥാനം തിരുവനന്തപുരത്താകുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ല ജയിലില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവിലാണ് മന്ത്രിയുടെ പ്രഖ്യാപനം. കേസില്‍ അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ വീട്ടമ്മയുടെ പ്രതികരണം സാധാരണക്കാരന്റെ പ്രതിഷേധം മാത്രമാണെന്നും മന്ത്രി പറഞ്ഞു. റോഡ് തടഞ്ഞതില്‍ പോലീസ് തെറ്റൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന സിപിഎമ്മിന്റെ സമരം അവസാനിപ്പിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വീട് ഉപരോധിക്കുന്ന രീതി ആശാസ്യമല്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.ഇതിലും വലിയ സമരങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രിയുടെ വീട് ഉപരോധിക്കുന്ന രീതി ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications