കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍മാരുടെ ഫോണ്‍ ചോര്‍ത്തി; പ്രമുഖ നടിയും 5 സിനിമകളും നിരീക്ഷണത്തില്‍, കേസില്‍ പിടിമുറുക്കി പോലീസ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നടീനടന്മാരുടെ ഫോൺകോളുകൾ ചോർത്തി പോലീസ് | Oneindia Malayalam

എറണാകുളം: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ പോലീസ് അന്വേഷണം ശക്തമാക്കുന്നു. ഇതുവരേയും വിചാരണ തുടങ്ങിയിട്ടില്ലാത്ത കേസില്‍ ദിലീപ് ഉള്‍പ്പടേയുള്ള പ്രമുഖരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത് എന്നതിനാല്‍ എല്ലാവിധ പഴുതുകളും അടച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് പോലീസിന്റെ ശ്രമം.ഇത്രയധികം ശ്രദ്ധ്വേയമായ കേസായിട്ടും വിചാരണ ഇതുവരെ തുടങ്ങാത്തത് സംശയങ്ങള്‍ക്കിടയാക്കിയിരുന്നു.

ഇതിനു ബലം നല്‍കുന്ന നിരീക്ഷണമാണ് കഴിഞ്ഞദിവസം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നു എന്നായിരുന്നു കോടതിയുടെ നീരീക്ഷണം. പ്രതികള്‍ തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതാണ് കേസ് വിചാരണക്ക് എടുക്കുന്നത് വൈകിപ്പിക്കുന്നത്. കേസ് വിചാരണക്ക് എടുക്കുന്നത് വൈകിയാലും ശക്തമായ കേസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പ്രതികളെ കുരുക്കാന്‍ തന്നെയാണ് പോലീസ് ശ്രമം.

കേസ് അന്വേഷണം

കേസ് അന്വേഷണം

കേസില്‍ ദിലീപിനെ പോലുള്ള ഒരു പ്രമുഖന്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ തന്നെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുമെന്ന് പോലീസ് സ്വാഭാവികമായും സംശയിക്കുന്നു. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ആവശ്യമായ തെളിവുകളുടെ അഭാവത്തില്‍ പ്രതി രക്ഷപ്പെടുകയാണെങ്കില്‍ കേരള പോലീസിന് അത് എക്കാലത്തേക്കും വലിയ നാണക്കേടാവും സൃഷ്ടിക്കുക.

കൂറുമാറ്റം

കൂറുമാറ്റം

കോടതിയില്‍ എത്തുമ്പോള്‍ പ്രധാന സാക്ഷികള്‍ കുറുമാറിയാല്‍ കേസില്‍ പ്രതികള്‍ രക്ഷപ്പെട്ടേക്കും. ഇതിന് തടയിടാനുള്ള നീക്കമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണം നേരിടുന്ന നടന്‍ ദിലീപിന് അനുകൂലമായി കേസിലെ പ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു.

ഫോണ്‍ചോര്‍ത്തി

ഫോണ്‍ചോര്‍ത്തി

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ പൊതുയോഗത്തിന് മുമ്പുള്ള ദിവസങ്ങളില്‍ പ്രമുഖ നീടീനടന്‍മാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ പോലീസ് നിരീക്ഷിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മുന്‍നിര നടി

മുന്‍നിര നടി

മലയാളത്തിലെ ഒരു മുന്‍നിര നടിയുടെ സമീപകാല നീക്കങ്ങളും പോലീസ് അന്വേഷണ സംഘത്തിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ദിലീപിനെതിരേയുള്ള കേസില്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന 20 സാക്ഷികളുടെ മൊഴികള്‍ വിചാരണഘട്ടത്തില്‍ പ്രോസിക്യൂഷന് ഏറെ നിര്‍ണായകമാണ്.

സാക്ഷിവിസ്താരം

സാക്ഷിവിസ്താരം

ഇതിനാല്‍ തന്നെ കേസില്‍ എത്രയും പെട്ടെന്ന് സാക്ഷിവിസ്താരം ആരംഭിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കേസില്‍ സിനിമാ രംഗത്ത് നിന്നുള്ള സാക്ഷികളെ സ്വാധീനിക്കാന്‍ മുന്‍ നിര താരങ്ങളുടെ ചിത്രത്തില്‍ ഇവര്‍ മികച്ച വേഷങ്ങള്‍ നല്‍കുന്നാതായി പോലീസിന് മാസങ്ങള്‍ക്ക് മുമ്പേ രഹസ്യവിവരം ലഭിച്ചിരുന്നു.

5 സിനിമകള്‍

5 സിനിമകള്‍

ഈ സിനിമികള്‍ ഉള്‍പ്പടെ അഞ്ചു സിനിമകള്‍ ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇതില്‍ രണ്ടെണ്ണത്തില്‍ ദിലീപിന് നേരിട്ട് നിര്‍മ്മാണ പങ്കാളിത്തമുള്ള സിനിമകളാണ് എന്നതാണ് ശ്രദ്ധ്വേയം. കേസിലെ സാക്ഷിപ്പട്ടകയില്‍ ഉള്‍പ്പെട്ട സിനിമാ രംഗത്ത് നിന്നുള്ളവരെല്ലാം ഈ സിനിമകളില്‍ ശ്രദ്ധ്വേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

വന്‍ പ്രതിഫലം

വന്‍ പ്രതിഫലം

സിനിമയില്‍ അഭിനയിക്കുന്നതിന് പ്രതിഫലമായി വന്‍തുകയാണ് ഇവര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. സിനിമക്ക് ഉള്ള പ്രതിഫലത്തേക്കാള്‍ ഇരട്ടിയോളം ഉയര്‍ന്ന നല്‍കുന്നത് മറ്റെന്തെങ്കിലും ലക്ഷ്യം മുന്‍നിര്‍ത്തിയാണോ എന്ന് പോലീസ് സംശയിക്കുന്നു. സാക്ഷി വിസ്താരം വൈകിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

അമ്മയില്‍

അമ്മയില്‍

അമ്മയുടെ നേതൃത്വനിരയിലേക്ക് ദിലീപിനെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിന് പിന്നില്‍ ഒരു നിര്‍മ്മാതാവും സംവിധായകനും ചരടുവലിച്ചതായി പോലീസ് സംശയിക്കുന്നു. അമ്മയിലെ ചില പ്രമുഖ നടീനടന്‍മാരുടെ ഫോണ്‍സംഭാഷണങ്ങല്‍ ചോര്‍ത്തിയതില്‍ നിന്ന് ഇതിനെക്കുറിച്ച് അറിയാന്‍ കഴിഞ്ഞെന്ന് പോലീസ് സൂചിപ്പിക്കുന്നു.

പ്രതികള്‍

പ്രതികള്‍

കേസിലെ വിസ്താരം വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നതിനെതിരെ വിചാരണ കോടതിയും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതികള്‍ സഹകരിക്കുന്നില്ലെന്നാണ് എറണാകുളം സെഷന്‍സ് കോടതിയുടെ നിരീക്ഷണം. അഭിഭാഷകരായ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിച്ച് പ്രതികള്‍ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കോടതി പറയുന്നത്.

കോടതി തള്ളി

കോടതി തള്ളി

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളാണ് ഉപഹര്‍ജികളുമായി കോടതിയിലെത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാണ് ദിലീപ് ആദ്യം കോടതിയില്‍ ആവശ്യപ്പെട്ടത്. സെഷന്‍സ് കോടതി ഈ ആവശ്യം തള്ളിയപ്പോള്‍ ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

English summary
phone tapping actress attacked case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X