Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയന്റേതുള്‍പ്പെടെ 27 നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നു..!! പിന്നില്‍ മോദി സർക്കാരോ ??

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ നിരവധി രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണം. മുഖ്യമന്ത്രി ഉള്‍പ്പെടെ 27 നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതായി അനില്‍ അക്കര എംഎല്‍എ ആണ് നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടയിലാണ് എംഎല്‍എ ഗുരുതര ആരോപണം ഉന്നയിച്ചത്.

Read Also: 24കാരിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തത് 40 പേര്‍..!! 9 മാസം ഗര്‍ഭിണിയായിരിക്കുമ്പോഴും !!

Read Also: ആലപ്പുഴയിലെ ഹോട്ടല്‍ മുറിയില്‍ റിമ കല്ലിങ്കലിന് സംഭവിച്ചത് !!ഇരുട്ടില്‍ ഒരാള്‍..!! പിന്നെ നടന്നത് !!

ഗുരുതര ആരോപണം

ഭരണകക്ഷിയായ സിപിഎമ്മിന്റെ നേതാക്കള്‍ക്ക് പോലും ഫോണ്‍ ചോര്‍ത്തലില്‍ നിന്നും രക്ഷയില്ലെന്ന് അനില്‍ അക്കര എംഎല്‍എ ആരോപിച്ചു. ഇത് സംബന്ധിച്ച് ബിഎസ്എന്‍എല്ലിനോട് നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും അനില്‍ അക്കര ആരോപിച്ചു.

പിന്നിലാരെന്ന് വെളിപ്പെടുത്താതെ

മുഖ്യമന്ത്രിയുടേത് ഉള്‍പ്പെടെയുള്ള ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ ആരാണെന്ന് അനില്‍ അക്കര വ്യക്തമാക്കിയിട്ടില്ല. ഫോണ്‍ ചോര്‍ത്തുന്നത് കേന്ദ്ര ഏജന്‍സികളാണോ ബിഎസ്എന്‍എല്‍ ആണോ അതോ പോലീസ് തന്നെ ആണോ എന്നത് വ്യക്തമല്ല.

അടിയന്തര നടപടി വേണം

എന്തെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിലാണോ എംഎല്‍എ ഇത്രയും ഗുരുതരമായ ആരോപണം സഭയില്‍ ഉന്നയിച്ചതെന്നും വ്യക്തമല്ല. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടികള്‍ കൈക്കൊള്ളണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.

ബെഹ്റയ്ക്കെതിരെയും

അതേസമയം ഡിജിപി ലോക്‌നാഥ് ബെഹറയ്‌ക്കെതിരെയും എംഎല്‍എ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു. ബെഹറ കോമാളിയാണോ മനുഷ്യനാണോ എന്ന് തനിക്കിതുവരെ മനസ്സിലായിട്ടില്ല എന്നു വരെ അനില്‍ അക്കര പറയുകയുണ്ടായി.

സഭയിൽ വാഗ്വാദം

ലോകനാഥ് ബെഹറയ്ക്ക് എതിരെയുള്ള പരാമര്‍ശം സഭയില്‍ വാഗ്വാദത്തിനും കാരണമായി. മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരുടെ ഫോണുകള്‍ ഇപ്പോഴും ചോര്‍ത്തപ്പെടുന്നുവെന്ന് ആരോപിച്ച കൂട്ടത്തിലാണ് അദ്ദേഹം ഡിജിപിക്കെതിരെയും തിരിഞ്ഞത്.

കർശന നിയമങ്ങളുണ്ട്

നിലവില്‍ ഫോണ്‍ ചോര്‍ത്തുന്നതിന് കര്‍ശനമായ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ അനുമതി ഉണ്ടെങ്കിലേ ഇത് സാധിക്കൂ. മാത്രമല്ല തീവ്രവാദം പോലെ ഗൗരവകരമായ വിഷയങ്ങളിലേ ഇതുപാടുള്ളൂ.

സംസ്ഥാനം ആശങ്കയിൽ

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലേ കേന്ദ്ര ഏജന്‍സിക്ക് ഫോണ്‍ ചോര്‍ത്തല്‍ പോലുള്ള നീക്കങ്ങള്‍ നടത്താന്‍ സാധിക്കൂ. എന്തായാലും എംഎല്‍എയുടെ ആരോപണം ഗുരുതരമായ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+