ഫോണി കെണി, ഒന്നും രണ്ടു പ്രതികള്‍ അകത്തുതന്നെ!! ജാമ്യം നല്‍കില്ലെന്ന് കോടതി, കാരണം.....
മറ്റു പ്രതികള്‍ക്കു കോടതി ജാമ്യം നല്‍കി
കൊച്ചി: മുന്‍ മന്ത്രി എകെ ശശീന്ദ്രനെ കുടുക്കിയ ഫോണ്‍കെണി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒന്നും രണ്ടും പ്രതികള്‍ക്കു കോടതി ജാമ്യം നിഷേധിച്ചു. മംഗളം ടെലിവിഷന്‍ സിഇഒ അജിത് കുമാര്‍, ഇന്‍വെസ്റ്റിഗേഷന്‍ ടീം ലീഡര്‍ കെ ജയചന്ദ്രന്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം നിഷേധിച്ചത്.

എന്നാല്‍ മൂന്നു മുതല്‍ അഞ്ചു വരെ പ്രതികളായ ഫിറോസ് സാലി മുഹമ്മദ്, എംബി സന്തോഷ്, എസ് വി പ്രദീപ് എന്നിവര്‍ക്കു കോടതി ജാമ്യം നല്‍കിയിട്ടുണ്ട്. കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത അഞ്ചു മുതല്‍ എട്ടു വരെയുള്ള പ്രതികള്‍ക്കും
മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

കേസിലെ മുഖ്യ തെളിവായ വിവാദമായ ടെലിഫോണ്‍ സംഭാഷണമടങ്ങിയ ടേപ്പ് ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഒന്നും രണ്ടും പ്രതികള്‍ക്കു ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിക്കുകയായിരുന്നു. അജിത് കുമാര്‍, ജയചന്ദ്രന്‍ എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് സംഭാഷണം എഡിറ്റ് ചെയ്തതെന്ന് മറ്റു പ്രതികള്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications