കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ചിത്രം എന്റേത്... പക്ഷേ കസ്റ്റംസ് അന്വേഷിക്കുന്നത് എന്നെയല്ല, ഫൈസല്‍ ഫരീദ് പറയുന്നു!!

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ന് മാധ്യമങ്ങളില്‍ വന്ന ചിത്രങ്ങള്‍ തന്റേതാണെന്നും, എന്നാല്‍ കസ്റ്റംസ് അന്വേഷിക്കുന്നയാള്‍ താനല്ലെന്നും ഫൈസല്‍ ഫരീദ്. മാധ്യമങ്ങളില്‍ വന്നതെല്ലാം വ്യാജമാണ്. എന്റെ ബാക്ക്ഗ്രൗണ്ട് പോലും അറിയാത്തവരാണ് ഇക്കാര്യം പറഞ്ഞ് പരത്തുന്നത്. അതുകൊണ്ടാണ് തൃശൂരാണ് പിന്നീട് മട്ടാഞ്ചേരിയുമായി ബന്ധമുണ്ടെന്നൊക്കെ പറയുന്നുണ്ട്. ഓട്ടോ മൊബൈല്‍ ഗാരേജ്, ഓയില്‍ ബിസിനസ്, എന്നിവയാണ് തനിക്കുള്ളത്. എന്റെ ഫോണ്‍ ഇതുവരെ സ്വിച്ച് ഓഫ് ചെയ്തിട്ടില്ല. ഇതുവരെ തന്നെ കസ്റ്റംസോ മറ്റെതെങ്കിലും ഏജന്‍സിയോ വിളിച്ചിട്ടില്ല. സ്വപ്‌ന സുരേഷിനെ പോലും തനിക്കറിയില്ല. വാര്‍ത്തകളില്‍ നിന്നാണ് അവരെ അറിഞ്ഞതെന്നും ഫൈസല്‍ പറഞ്ഞു.

എല്ലാം വ്യാജം

എല്ലാം വ്യാജം

കസ്റ്റംസിന്റെ രേഖകളില്‍ പ്രൊവിഷണല്‍ സ്ഥാപനങ്ങള്‍ നടത്തുന്നയാളാണ് ഫൈസല്‍ ഫരീദ്. എന്നാല്‍ കസ്റ്റംസ് പറയുന്നയാള്‍ ഫാസില്‍ ഫരീദാണ്. എറണാകുളം സ്വദേശിയാണെന്നും പറയുന്നു. എന്നാല്‍ ഇയാളുടെ പേര് ഫൈസല്‍ ഫരീദാണ്. ഇയാളുടെ സ്ഥാപനങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. കസ്റ്റംസ് എന്നെ തിരയുന്നു എന്നത് പച്ചക്കള്ളമാണ്. നാട്ടിലുള്ള തീവ്രവാദികളുമായി എനിക്ക് ബന്ധമുണ്ടെന്നൊക്കെ പറയുന്നത് അപവാദമാണ്. എന്റെ ബിസിനസ് സ്വര്‍ണവുമായി ബന്ധമുള്ളതല്ലെന്നും ഫൈസല്‍ പറഞ്ഞു.

താരങ്ങളെ അറിയാം

താരങ്ങളെ അറിയാം

എന്റെ സുഹൃത്തുക്കള്‍ക്ക് ബോളിവുഡ് താരങ്ങളെ അറിയുന്നത് കൊണ്ടാണ് ഉദ്ഘാടനത്തിന് അവരെത്തിയത്. യുഎഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും ഇതുവരെ അയച്ചിട്ടില്ല. സ്വപ്‌നയെയോ സന്ദീപിനെയോ തനിക്ക് അറിയുകയേ ഇല്ല. അതേസമയം നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. എന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നു. ആരോ തമാശയ്ക്ക് എടുത്ത ചിത്രമാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.

കസ്റ്റംസ് പറഞ്ഞ ഫൈസലിന്റെ വിവരങ്ങള്‍

കസ്റ്റംസ് പറഞ്ഞ ഫൈസലിന്റെ വിവരങ്ങള്‍

യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ച തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നാംപീടിക സ്വദേശി ഫരീദിന്റെ മകനാണ് സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ്. യുഎഇയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ മലയാളിയായിരുന്നു ഫരീദ്. ഇയാളെ വളരെ മിതഭാഷിയാണ്. 36 വയസ്സുണ്ടെന്ന് അറിയുന്നവര്‍ പറഞ്ഞു. ആളുകളുമായി അടുത്തിടപഴകാറില്ല ഫൈസലെന്ന് പരിചയക്കാര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഫൈസല്‍ നീക്കങ്ങളൊന്നും ഇവര്‍ അറിഞ്ഞിരുന്നില്ല.

കാര്‍ റേസറായ ഫൈസല്‍

കാര്‍ റേസറായ ഫൈസല്‍

19ാം വയസ്സില്‍ ഫൈസല്‍ യുഎഇയില്‍ എത്തിയിട്ടുണ്ട്. മികച്ച കാര്‍ റേസര്‍ കൂടിയാണ് ഇയാള്‍. ആഢംബര ജീവിതമാണ് ഫൈസല്‍ എന്നും ഇഷ്ടപ്പെട്ടിരുന്നത്. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം റാഷിദിയ്യയിലെ വില്ലയിലാണ് ഫാസില്‍ താമസിക്കുന്നത്. ഈ വില്ല തന്നെ ഒരു രാവണന്‍ കോട്ടയാണ്. ഒരുപാട് നിഗുഢതകളുണ്ട്. ഇവിടേക്ക് ആരെയും അടുപ്പിക്കാറില്ലായിരുന്നു എന്ന് അടുപ്പക്കാര്‍ പറയുന്നു. ഖിസൈസില്‍ ആഢംബര വാഹന വര്‍ക് ഷോപ്പും ജിംനേഷ്യവും ഉണ്ടെങ്കിലും ഇവിടങ്ങളില്‍ അപൂര്‍വമായേ വരാറുള്ളൂ.

സൂപ്പര്‍ താരവുമായി അടുപ്പം

സൂപ്പര്‍ താരവുമായി അടുപ്പം

ആഢംബര കാറുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന വര്‍ക്ക് ഷോപ്പില്‍ പല പ്രമുഖരും എത്താറുണ്ട്. മലയാളം, ബോളിവുഡ് താരങ്ങള്‍ ദുബായില്‍ എത്തിയാല്‍ ഇയാളുടെ ജിംനേഷ്യം സന്ദര്‍ശിക്കാതെ പോകാറില്ല. ഇയാളുടെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത് ബോളിവുഡ് താരം അര്‍ജുന്‍ കപൂറാണ്. മലയാളത്തിലെ ഒരു സൂപ്പര്‍ താരം ദുബായിലെത്തിയപ്പോള്‍ ഫാസിലിന്റെ കാറിലാണ് കറങ്ങിയത്. ബോളിവുഡ് താരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചയാള്‍ക്ക് ഒരു ലക്ഷത്തിലേറെ രൂപയും നല്‍കാനുണ്ട്.

സ്വപ്‌നയുടെ മകളും ഭര്‍ത്താവും

സ്വപ്‌നയുടെ മകളും ഭര്‍ത്താവും

സ്വപ്‌നയെയും സന്ദീപ് നായരെയും 14 ദിവസം റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സ്വപ്നയെ തൃശൂരിലെ അമ്പിളിക്കല കോവിഡ് സെന്ററിലേക്കും സന്ദീപിനെ അങ്കമാലി കറുകുറ്റി കോവിഡ് സെന്ററിലേക്കും മാറ്റും. ഇരുവരെയും ആലുവ ജനറല്‍ എത്തിച്ച് കോവിഡ് പരിശോധന നടത്തിയിരുന്നു. അതേസമയം സ്വപ്‌നയുടെ മകളും ഭര്‍ത്താവും എന്‍ഐഎയുടെ ഓഫീസിലെത്തിയിരുന്നു. ഇവര്‍ സ്വപ്‌നയ്ക്ക് ആവശ്യമായ നിയമസഹായങ്ങള്‍ ഉറപ്പാക്കും. അതേസമയം ജാമ്യാപേക്ഷയെ എന്‍ഐഎ എതിര്‍ക്കാന്‍ സാധ്യതയുണ്ട്.

ശിവശങ്കറിന് കുരുക്ക്

ശിവശങ്കറിന് കുരുക്ക്

ശിവശങ്കരന്‍ മൂന്ന് തവണ വിളിച്ചെന്ന് കസ്റ്റംസ് പറയുന്നു. അസിസ്റ്റന്റ് കമ്മീഷണറെയാണ് ഇയാള്‍ മൂന്ന് തവണയും വിളിച്ചത്. ആദ്യത്തെ കോള്‍ മൂന്നര മിനുട്ടോളം ഉണ്ടായിരുന്നു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശിവശങ്കരന്‍ ശ്രമിച്ചതിനുള്ള ഡിജിറ്റല്‍ തെളിവാണിതെന്നും കസ്റ്റംസ് പറഞ്ഞു. കസ്റ്റംസിനെ വിളിച്ച ശിവശങ്കരന്‍ വിമാനത്താവളത്തിലെ ബാഗ് പരിശോധന തടയാന്‍ ശ്രമിച്ചതായും പറയുന്നുണ്ട്. ഇതിലൂടെ സര്‍ക്കാറിലെ ഉന്നത പദവി ദുരുപയോഗം ചെയ്‌തെന്നും കസ്റ്റംസ് പറഞ്ഞു.

അറസ്റ്റിന് വഴിയൊരുങ്ങുന്നു

അറസ്റ്റിന് വഴിയൊരുങ്ങുന്നു

ശിവശങ്കരനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഉടന്‍ അനുമതി തേടും. ഫോണ്‍കോളുകളെ കുറിച്ച് കൃത്യമായ മറുപടി ഇല്ലെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. സ്വപ്‌നയ്ക്ക് പുറമേ സന്ദീപുമായും ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസ് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി നേരത്തെ തന്നെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ നീക്കിയിരുന്നു. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ ശിവശങ്കരനെതിരെ കൂടുതല്‍ നടപടികളുണ്ടാവും.

മൊഴി ഇങ്ങനെ

മൊഴി ഇങ്ങനെ

സെക്രട്ടേറിയറ്റിന് സമീപത്തെ ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ പോയിട്ടുണ്ടെന്ന് സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. ഫ്‌ളാറ്റ് ജീവനക്കാരില്‍ നിന്നും ചില താമസക്കാരില്‍ നിന്നും വിവരം തേടിയിട്ടുണ്ട്. ഇതില്‍ നിന്ന് സന്ദീപിനൊപ്പം ശിവശങ്കറിനെ കണ്ടതായിട്ടാണ് വിവരം ലഭിച്ചത്.ഇതോടെ മൂന്ന് പ്രതികളുമായി ശിവശങ്കറിന് അടുപ്പമുണ്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ്. സ്വപ്‌നയുമായി ഔദ്യോഗിക അടുപ്പമല്ല വ്യക്തിപരമായ ബന്ധമാണ് ഉണ്ടായിരുന്നതെന്നും തെളിയിക്കപ്പെട്ടിരിക്കുകയാണ്.

English summary
Photo is mine but i have no connection with gold smuggling faisal farid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X