കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോര്‍ഫിംങ് കേസ്: പ്രതിയെ സഹതടവുകാര്‍ മര്‍ദ്ദിച്ചെന്ന് അഭിഭാഷകന്‍

  • By Sreejith Kk
Google Oneindia Malayalam News

വടകര : ഏറെ വിവാദം സൃഷ്ടിച്ച ഫോട്ടോ മോര്‍ഫിംങ് കേസിലെ മുഖ്യപ്രതി
കക്കട്ട് കൈവേലിക്കല്‍ ബിബീഷ്(35)നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍
സഹതടവുകാര്‍ മര്‍ദ്ദിച്ചതായി പരാതി. ഇത് സംബന്ധിച്ച് പ്രതിയുടെ
അഭിഭാഷകന്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍
പരാതി സമര്‍പ്പിച്ചു. പ്രൊഡക്ഷന്‍ വാറണ്ട് പ്രൊഡ്യൂസ് ചെയ്ത് കണ്ണൂര്‍
ഒഴികെയുള്ള മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നും, വിദഗ്ദ ചികിത്സ
നല്‍കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് അഭിഭാഷകനായ ലതീഷ് പരാതി
സമര്‍പ്പിച്ചത്.

ഈ മാസം 21 നകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍
സുപ്രണ്ടിന് കോടതി നിര്‍ദ്ദേശം നല്‍കി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള
പ്രതിയെ ബുധനാഴ്ച റിമാന്‍ഡ് കാലാവധി നീട്ടാനായി കോടതിയില്‍
ഹാജരാക്കിയിരുന്നു. ആ സമയത്ത് ഭയം മൂലം ഈ കാര്യങ്ങളൊന്നും കോടതിയില്‍
പറഞ്ഞിരുന്നില്ല. പ്രതിയെ കാണാനെത്തിയ ഭാര്യയുമായുള്ള സംസാരത്തിനിടയിലാണ്ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇതേ തുടര്‍ന്നാണ് അഭിഭാഷകന്‍ കോടതിയില്‍പരാതി നല്‍കിയത്. നിരവധി കല്ല്യാണ വീടുകളിലെ വിവാഹ ഫോട്ടോകളിൽ നിന്നും സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ പരാതിയിൽ പോലീസിന്റെ വാദം പൊളിയുന്നു.

 bibish

ഈ കേസ്സിലെ ഒന്നാം പ്രതി കക്കട്ടിൽ ചീക്കോന്ന് വെസ്റ്റിലെ കൈവേലിക്കൽ ബിബീഷിനെ(35)അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് റൂറൽ എസ്.പി.ഉയർത്തിയ വാദങ്ങൾ പൊളിയുന്നു.പ്രതികളുടേതായ ഹാർഡ് ഡിസ്‌കിൽ നിന്നും കണ്ടെത്തിയ മോർഫ് ചെയ്ത അഞ്ച് ചിത്രങ്ങൾ ഫേസ് ബുക്കിൽ നിന്നും ലഭിച്ചതാണെന്നായിരുന്നു എസ്.പി.മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.എന്നാൽ പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് ഇതിൽ നിന്നും വ്യത്യസ്തമാണ്.2015 നവംബർ 9ന് നടന്ന കല്യാണ വീട്ടിൽ വെച്ച് വീഡിയോയിലും,ഫോട്ടോയിലും എടുത്തതായ ചിത്രങ്ങൾ വടകര സദയം സ്റ്റുഡിയോവിലെ വീഡിയോ എഡിറ്ററായ [പ്രതി അന്യായക്കാരികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ച് മാനഭംഗപ്പെടുത്തിയെന്നാണ് റിപ്പോർട്ടിലുള്ളത്.

സാക്ഷി മൊഴികളും,തെളിവുകളും സ്റ്റുഡിയോ ഉടമകളായ ദിനേശന്റെയും,സതീശന്റെയും അറിവോടും,സമ്മതത്തോടും കൂടി ഒന്നാം പ്രതിയായ ബിബീഷ് വിവാഹ ചടങ്ങുകളിൽ നിന്നെടുത്ത ഫോട്ടോകളും,ഫേസ് ബുക്കിൽ നിന്നും ഡൗൺ ലോർഡ് ചെയ്തതുമായ സ്ത്രീകളുടെ ഫോട്ടോ അശ്ലീലമായി
മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി ഹാർഡ് ഡിസ്‌കിൽ കോപ്പി ചെയ്തതായി വ്യക്തമാകുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.സ്റ്റുഡിയോ ഉടമകളായ രണ്ട്,മൂന്ന് പ്രതികൾ വൈക്കിലശ്ശേരി പ്രദേശത്തുകാരാണെന്നും സ്ത്രീകൾ ഭയത്തോടെയും,ആശങ്കയോടെയുമാണ് ജീവിച്ചു വരുന്നതെന്നും,പ്രതി

മോർഫ് ചെയ്ത ചിത്രങ്ങൾ അശ്ളീല സൈറ്റിലേക്കും മറ്റും അപ്‌ലോഡ് ചെയ്ത് പണം സമ്പാദിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.സ്ത്രീകളുടെ ഫോട്ടോകൾ കോപ്പി ചെയ്ത് മറ്റെവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോയെന്ന് അറിയാൻ പ്രതിയുടെ സാന്നിധ്യം അത്യാവശ്യമാണെന്നും,മോർഫ് ചെയ്ത ഫോട്ടോകൾ പുറത്തു വിടുമെന്ന് പറഞ്ഞ് സാക്ഷികളായ സ്ത്രീകളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും,പ്രതികൾക്കെതിരെ പ്രദേശത്ത് നിരവധി പ്രക്ഷോഭങ്ങളും,പ്രതികരണങ്ങളും നടക്കുന്നുണ്ടെന്നും പ്രതിയുടെ ജീവന് തന്നെ ഭീഷണി നിലനിൽക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥയായ സി.ഭാനുമതി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞു

English summary
photo morphing case in vadakara; culprit beaten up by co prisoner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X