കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോട്ടോ മോർഫിങ്; പ്രതികളെ സംരക്ഷിക്കുന്നത് പോലീസ്; വടകരയിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

  • By Sreejith Kk
Google Oneindia Malayalam News

വടകര:വിവാഹ ചടങ്ങുകളിൽ നിന്നും, മറ്റും സ്ത്രീകളുടെ ഫോട്ടോകൾ ശേഖരിച്ച് മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ നിർമ്മിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിവിൽ പോകാൻ അനുവദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് റവലൂഷനറി യൂത്തിന്റെ നേതൃത്വത്തിൽ വടകര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നിലപാട് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും,കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് നടത്തിയ മാർച്ച് ആർ.എം.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.ലിനീഷ് ഉദ്ഘാടനം ചെയ്തു.

vadakara

2014 മുതൽ വടകര സദയം സ്റ്റുഡിയോയിൽ ജോലി ചെയ്ത് വരുന്ന ജീവനക്കാരനെ മാത്രം പ്രതിസ്ഥാനത്ത് നിർത്തി കൂട്ടുപ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും, വർഷങ്ങളായി സ്റ്റുഡിയോയുടെ മറവിൽ നടത്തിയ മോർഫിംഗ് ഇടപാടുകൾ സമഗ്രമായി അന്വേഷിച്ച് കേസിലെ കുറ്റക്കാരായ മുഴുവൻ പ്രതികളെയും അറസ്റ്റുചെയ്യണമെന്നും അല്ലാത്ത പക്ഷം സമരസമിതിയുമായി ചേർന്ന് ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ടി.കെ സിബി,വി.പി ശശി,ജി.രതീഷ് എന്നിവർ പ്രസംഗിച്ചു.മാർച്ചിന് എം.കെ സജീഷ്, ടി.പി മനീഷ്, ടി.എം മഹേഷ്, അപർണ.ആർ, അശ്വതി എന്നിവർ നേതൃത്വം നൽകി.

സിദ്ധരാമയ്യ കുരുക്കില്‍, വോട്ടര്‍മാര്‍ക്ക് പണം നല്‍കി, തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ പരാതി!!സിദ്ധരാമയ്യ കുരുക്കില്‍, വോട്ടര്‍മാര്‍ക്ക് പണം നല്‍കി, തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ പരാതി!!

English summary
photo morphing culprits are not arrested; police station march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X