ജീന്‍സ്: ഫോട്ടോഗ്രാഫര്‍ സീമ സുരേഷിനെ തൃശ്ശൂരിലെ കോളേജില്‍ വിലക്കി?
പ്രമുഖ ഫോട്ടോഗ്രാഫറും ജേര്‍ണലിസ്റ്റുമായ സീമ സുരേഷിനെ ജീന്സിടുന്നതില് നിന്നും വിലക്കിയതായി ആരോപണം. തൃശ്ശൂരിലെ പെരുമ്പിലാവിലുള്ള അന്‍സാര്‍ കോളേജില്‍ ജീന്‍സിട്ട് ചെല്ലുന്നതില്‍ നിന്നാണത്രെ ഇവരെ വിലക്കിയത്. കോളേജില്‍ വിസിറ്റിങ് ലക്ചറര്‍ ആയി പോകാന്‍ ക്ഷണം കിട്ടിയ ശേഷമാണ് കോളേജ് അധികൃതര്‍ തനിക്ക് ഡ്രസ് കോഡ് നല്‍കിയതെന്ന് സീമ സുരേഷ് ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തോട് പറഞ്ഞു.
സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ യേശുദാസും ലെഗിങ്സ് ധരിക്കുന്നതിനെതിരെ ബാബു കുഴിമറ്റവും മറ്റും പറഞ്ഞപ്പോള്‍ അത് ഓരോരുത്തരുടെ ചിന്താഗതി എന്ന് കരുതി ചര്‍ച്ച ചെയ്തവരാണ് നമ്മള്. എന്നാല്‍ ഒരു കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് മാത്രമല്ല, സന്ദര്‍ശകര്‍ക്ക് പോലും ഇടുന്ന വസ്ത്രത്തിന്റെ പേരില്‍ അനുമതി നിഷേധിച്ചാല്‍ നമ്മളിതെങ്ങോട്ടാണ് പോകുന്നത് എന്ന് കാര്യമായി ചിന്തിക്കേണ്ടതുണ്ട്.
തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് സീമ സുരേഷ് പറയുന്നു. (ചിത്രങ്ങള്‍ സീമ സുരേഷിന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും)

ആരാണീ സീമ സുരേഷ്
അറിയപ്പെടുന്ന വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫറും ജേര്‍ണലിസ്റ്റും ബ്ലോഗറുമാണ് സീമ സുരേഷ്. പ്രൊഫഷന് കൊണ്ട് ജേര്‍ണലിസ്റ്റാണ് എന്നാണ് സീമ സുരേഷ് തന്റെ ഫേസ്ബുക്ക് പേജില്‍ പരിചയപ്പെടുത്തുന്നത്. ഫോട്ടോഗ്രഫി അവരുടെ പാഷനും.

തൃശ്ശൂരിലെ കോളേജില്‍ സംഭവിച്ചത്
ജൂലൈ 14ന് ക്ലാസെടുക്കാനും നേച്ചര്‍ ക്ലബ്ബിന്റെ ഉദ്ഘാടനം നടത്താനും വേണ്ടിയാണത്രെ സീമ സുരേഷിനെ കോളേജ് അധികൃതര്‍ ക്ഷണിച്ചത്. പരിപാടിക്ക് എത്താമെന്ന് സീമ സുരേഷ് സമ്മതിക്കുകയും ചെയ്തു.

എന്ത് വസ്ത്രം ധരിക്കും
ക്ലാസെടുക്കാന്‍ വരാമെന്ന് സമ്മതിച്ചതിന് ശേഷമാണ് കോളേജിന്റെ വൈസ് പ്രിന്‍സിപ്പാള്‍ തന്നോട് - എന്ത് വസ്ത്രം ധരിച്ചാണ് വരിക എന്ന് ചോദിച്ചത്. ചോദ്യം തന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും ജീന്‍സും ഷര്‍ട്ടും ഓവര്‍കോട്ടും ധരിച്ചാണ് എത്തുക എന്ന് മറുപടി പറഞ്ഞു.

അത് വേണ്ട, ചുരീദാര്‍ മതി
ജീന്‍സ് ധരിച്ച് വരരുത് എന്നും പകരം ചൂരിദാര്‍ ധരിച്ചാല്‍ മതി എന്നും അവര്‍ പറഞ്ഞു. ഇത് കേട്ട് താന്‍ ഞെട്ടിപ്പോയി എന്ന് സീമ പറയുന്നു.

പരിപാടി ഉപേക്ഷിച്ചു
ഈ ഒരു കാരണം കൊണ്ട് തന്നെ താന്‍ കോളേജിലെ പരിപാടി ഉപേക്ഷിച്ചു എന്ന് സീമ സുരേഷ് പറഞ്ഞു. മറ്റൊരാളെ കണ്ടെത്താന്‍ കോളേജ് അധികൃതര്‍ക്കും കഴിഞ്ഞില്ലത്രേ.

ആരുടേതാണീ കോളേജ്
പെരുമ്പിലാവിലുളള അന്‍സാരി ചാരിറ്റബിള്‍ ട്രസ്റ്റിന്റേതാണ് അന്‍സാര്‍ കോളേജ്. ജമാ അത്തെ ഇസ്ലാമിയുമായി ബന്ധമുള്ളതാണ് ഈ കോളേജ് എന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഡെക്കാന്‍ ക്രോണിക്കിള്‍ പറയുന്നു.

മോറല്‍ പോലീസിങ് ആണോ
എങ്ങനെയാണ് ഒരു സന്ദര്‍ശകയ്ക്ക് മേല്‍ കോളേജ് ഡ്രസ് കോഡ് നടപ്പാക്കുക എന്നാണ് സീമ സുരേഷ് ചോദിക്കുന്നത്. അതും കോളേജ് ആവശ്യപ്പെട്ടിട്ട് ചെല്ലുന്ന ഒരാളാണ് എന്ന് ഓര്‍ക്കണം.

കോളേജ് പ്രതികരിക്കുന്നു
തങ്ങള്‍ സീമ സുരേഷിനെ ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നില്ല എന്നാണ് കോളേജ് പ്രിന്‍സിപ്പാള്‍ പറയുന്നത്. അത്തരത്തില്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ സന്ദര്‍ശകരുടെയും വസ്ത്രധാരണം തങ്ങള്‍ കണക്കിലെടുക്കാറുണ്ട് എന്ന് അദ്ദേഹം സമ്മതിക്കുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications