കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു

Google Oneindia Malayalam News

കോഴിക്കോട്: പ്രമുഖ ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു. 81 വയസായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്ന മരണം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരളത്തിലെ ആദ്യകാല ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായ ഇദ്ദേഹമാണ് മലയാളത്തിലെ സാമൂഹ്യ സാഹിത്യ സംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരുടെ അപൂര്‍വ്വ ചിത്രങ്ങള്‍ പകര്‍ത്തിയത്.

എസ്എ ഡാങ്കേ, സി. അച്യുതമേനോൻ, എംഎൻ ഗോവിന്ദൻനായർ, പികെ വാസുദേവൻ നായർ, എംടി വാസുദേവൻ നായർ, എസ്കെ. പൊറ്റെക്കാട്ട്, ഇടശ്ശേരി, അക്കിത്തം, എകെജി., ഇഎംഎസ്., ഇന്ദ്രജിത്ത് ഗുപ്ത, ഉറൂബ്, പൊൻകുന്നം വർക്കി, എൻ.വി. കൃഷ്ണവാരിയർ, കേശവദേവ്, സുകുമാർ അഴീക്കോട്, യേശുദാസ്, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടൊയെക്കെ അപൂര്‍വ്വ ചിത്രങ്ങള്‍ പുനലൂര്‍ രാജന്‍ പകര്‍ത്തിയിട്ടുണ്ട്.

rajan

ബഷീര്‍: ഛായയും ഓര്‍മ്മയും, എം.ടി.യുടെ കാലം എന്നീ പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. 1939 ഓഗസ്റ്റില്‍ കൊല്ലം ജില്ലയിലെ ശൂരനാട്ട് പുത്തൻവിളയിൽ ശ്രീധരന്റെയും പള്ളിക്കുന്നത്ത് ഈശ്വരിയുടെയും മകനായിട്ടാണ് രാജന്‍ ജനിച്ചത്. മാവേലിക്കര രവിവർമ സ്‌കൂളിൽനിന്ന് ഫൈൻ ആർട്സ് ഡിപ്ലോമ നേടി.1963-ൽ മെഡിക്കൽ കോളേജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായാണ് രാജന്‍ കോഴിക്കോട് എത്തുന്നത്.

ചൈനക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഇന്ത്യ; ആത്മനിര്‍ഭര്‍ ഭാരതിന് മുന്‍തൂക്കം;'മെയ്ക്ക് ഫോര്‍ വേള്‍ഡ്'ചൈനക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഇന്ത്യ; ആത്മനിര്‍ഭര്‍ ഭാരതിന് മുന്‍തൂക്കം;'മെയ്ക്ക് ഫോര്‍ വേള്‍ഡ്'

 ചെങ്കോട്ടയില്‍ പതാക ഉയര്‍ന്നു; സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യ; ആശംസകള്‍ നേര്‍ന്ന് നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ന്നു; സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യ; ആശംസകള്‍ നേര്‍ന്ന് നരേന്ദ്രമോദി

English summary
photographer punalur rajan, punalur rajan, punalur rajan photos, പുനലൂര്‍ രാജന്‍, പുനലൂര്‍ രാജന്‍ അന്തരിച്ചു, ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍, മരണം, കോഴിക്കോട്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X