കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിക്ക് ഉട്ടിന്റെ കോഴിക്കോട് സന്ദർശനം ആഘോഷമാക്കി മാധ്യമപ്രവര്‍ത്തകരും ജനപ്രതിനിധികളും

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ അതിഥിയായെത്തിയ ലോകപ്രശസ്ത യുദ്ധഫോട്ടോഗ്രാഫറും പുലിറ്റ്സര്‍ സമ്മാന ജേതാവുമായ നിക് ഉട്ടിന് കോഴിക്കോടിന്റെ ഊഷ്മള സ്വീകരണം. നിക്ക് ഉട്ടിന്റെ വരവ് മാധ്യമപ്രവര്‍ത്തകരും ഫോട്ടൊഗ്രഫര്‍മാരും ശരിക്കുമങ്ങ് ആഘോഷിച്ചു.

നിക് ഉട്ട് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന മുഖം: മന്ത്രി ടിപി രാമകൃഷ്ണന്‍നിക് ഉട്ട് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ജ്വലിക്കുന്ന മുഖം: മന്ത്രി ടിപി രാമകൃഷ്ണന്‍

ശനിയാഴ്ച രാവിലെ 5.30ന് കുറ്റിച്ചിറ മിശ്കാല്‍ പളളിയിലെത്തിയ നിക് ഉട്ട് പടിഞ്ഞാറെ പളളി വീട്, ദേവമാതാ ചര്‍ച്ച്, തളിക്ഷേത്രം, കോഴിക്കോട് ബീച്ച്, ബേപ്പൂര്‍ ഉരു നിര്‍മ്മാണ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിച്ചു.നിക്കിനൊപ്പം ലോസ് ആഞ്ചലസ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോക്കും ഉണ്ടായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെയും പ്രസ് ഫോട്ടോഗ്രാഫര്‍മാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ആവേശകരമായ സ്വീകരണമാണ് ഇരുവര്‍ക്കും ലഭിച്ചത്.

 nick1

ലളിതകലാ അക്കാദമിയില്‍ തന്റെ വിഖ്യാതചിത്രം കാണുന്ന നിക്ക് ഉട്ട്‌

നിക്കിന്റെയും റോയുടെയും അപൂര്‍വ്വമായ ഫോട്ടോകള്‍ ഉള്‍പ്പെടുത്തി ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയ ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടന വേദിയിലേക്ക് നേരത്തേ എത്തിയ ഇരുവരും കണ്ടുനിന്നവര്‍ക്കെല്ലാം ആവേശമായി. നിക്കിനൊപ്പം നി്ന്ന ഫോട്ടോ പകര്‍ത്താനും സെല്‍ഫിയെടുക്കാനും ഫോട്ടോഗ്രാഫര്‍മാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ മത്സരിച്ചു. ഒട്ടും മുഷിപ്പു കാണിക്കാതെ പുഞ്ചിരി തൂകുന്ന മുഖവുമായി നിക്ക് എല്ലാവര്‍ക്കും പോസ് ചെയ്തു കൊടുത്തു.

നിക് ഉട്ടിനെ പ്രസ് ഫോട്ടോഗ്രഫി മേഖലയില്‍ ആഗോള പ്രശസ്തനാക്കിയ, വിയറ്റ്നാം യുദ്ധഭീകരത വെളിച്ചത്തു കൊണ്ടുവന്ന, നാപാം ബോംബിങില്‍ ഭയന്നുവിറച്ച് ഉടുതുണിയില്ലാതെ ഓടുന്ന ഒന്‍പതുകാരിയുടെ പ്രസിദ്ധമായ ചിത്രം ഉള്‍പ്പെടെ അമ്പതോളം നിക്ക്- റൗള്‍ റോ ഫോട്ടോകളാണ് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചത്. യുദ്ധങ്ങളുടെ ഭീകരത വിളിച്ചു പറയുന്ന നിരവധി അപൂര്‍വ്വ ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു. ആഗോളതലത്തില്‍ യുദ്ധത്തിനെതിരായ പൊതുവികാരം ഉണര്‍ത്തിയ നാപാം ചിത്രമാണ് 1973 ലെ പുലിറ്റ്സര്‍ പുരസ്‌കാരത്തിനും വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡിനും നിക് ഉട്ടിനെ അര്‍ഹനാക്കിയത്.

ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ്, കേരള മീഡിയാ അക്കാദമി, കോഴിക്കോട് കോര്‍പ്പറേഷന്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗസില്‍, പ്രസ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നാപാം ബോംബിങിനിടെ നിക്കിന്റെ വിരല്‍ ക്ലിക്കില്‍ പതിഞ്ഞ ഫോട്ടോക്ക് സമീപം നില്‍ക്കുന്ന നിക്കിന്റെ ഫോട്ടോയെടുത്താണ് മന്ത്രി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

പരിപാടിയില്‍ കേരള മീഡിയാ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍, ചലച്ചിത്ര സംവിധായകന്‍ ജയരാജ്, ചേവായൂര്‍ ക്രെസ്റ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ വിനോദ് കൃഷ്ണന്‍, ഫോട്ടോഗ്രാഫര്‍മാരായ പി. മുസ്തഫ, ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിക് ഉട്ടും, റൗള്‍ റോയും സ്വീകരണത്തിന് നന്ദി പറഞ്ഞു.

ആ സ്ത്രീയ്ക്ക് തന്റെ അമ്മയുടെ പ്രായമുണ്ട്.. പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയെന്ന് ഷോൺആ സ്ത്രീയ്ക്ക് തന്റെ അമ്മയുടെ പ്രായമുണ്ട്.. പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയെന്ന് ഷോൺ

</a><br><a class=ട്രാന്‍സ് ജെന്‍ഡര്‍ മാളില്‍ കടക്കരുതെന്ന് സുരക്ഷാ ജീവനക്കാരന്‍റെ കട്ടായം.. കാരണം ഞെട്ടിക്കുന്നത്!!" title="
ട്രാന്‍സ് ജെന്‍ഡര്‍ മാളില്‍ കടക്കരുതെന്ന് സുരക്ഷാ ജീവനക്കാരന്‍റെ കട്ടായം.. കാരണം ഞെട്ടിക്കുന്നത്!!" />
ട്രാന്‍സ് ജെന്‍ഡര്‍ മാളില്‍ കടക്കരുതെന്ന് സുരക്ഷാ ജീവനക്കാരന്‍റെ കട്ടായം.. കാരണം ഞെട്ടിക്കുന്നത്!!

English summary
photographers celebrates nik ut visit in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X