കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓർമകളുടെ പൂമരത്തിൽ അനശ്വരരായി അവർ; ജനകീയ ഉത്സവ വേദിയിൽ മൺമറഞ്ഞ എംഎൽഎമാരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: ഓർമകളുടെ പൂമരത്തിൽ അനശ്വരരായി അവർ .ജനകീയ ഉത്സവ വേദിയിൽ മൺമറഞ്ഞ എം എൽ എ മാരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. മുൻ എം എൽ എമാരായ പി കുഞ്ഞിരാമൻ കിടാവ്,എം കുമാരൻ മാസ്റ്റർ,പി കെ നാരായണൻ നമ്പ്യാർ, വി വി ദക്ഷിണാമൂർത്തി,ഡോക്ടർ കെ ജി അടിയോടി എന്നിവരുടെ ഫോട്ടോ പേരാമ്പ്ര ഫെസ്റ്റിന്റെ മുഖ്യ വേദിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനാച്ഛാദനം ചെയ്തു.

രാഷ്ട്രീയ ചിന്താഗതികൾക്കതീതമായി വികസന കാര്യങ്ങളിൽ എല്ലാവരെയും കൂട്ടി യോജിപ്പിച്ചു മുന്നേറുന്ന പേരാമ്പ്ര മാതൃക കേരളത്തിന് കാട്ടട്ടെ എന്ന് ചെന്നിത്തല ആശംസിച്ചു. വിശിഷ്ട അതിഥി,സംസ്ഥന എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിംഗ് സംസാരിച്ചു.മുൻ എം എൽ എ എ കെ പത്മനാഭൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. എ കെ ചന്ദ്രൻ മാസ്റ്റർ സ്വാഗതവും പേരാമ്പ്ര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ പി ഗംഗാധരൻ നമ്പ്യാർ നന്ദിയും പറഞ്ഞു.

MLA phtotos

കെ പി ബിജു ( പ്രസിഡന്റ് ചെറുവണ്ണൂർ പഞ്ചായത്ത്)P.Pകൃഷ്ണാന്ദൻ ( ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ) രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി കെ ലോഹിതാക്ഷൻ , K ബാലനാരായണൻ,കല്ലൂർ മുഹമ്മദലി, എ ബാലചന്ദ്രൻ,K സജീവൻ മാസ്റ്റർ, മുഹമ്മദ് ഇക്ബാൽ ,മനോജ് ആവള ,OP മുഹമ്മദ്, രാമചന്ദ്രൻ ഗുഡ് വിൽ എന്നിവർ ആശംസകൾ നേർന്നു

പുസ്തകമേളയിൽ സ്റ്റീഫൻ ഹോക്കിങ്ങും ശാസ്ത്രത്തിന്റെ ജനകീയ വൽക്കരണം എന്ന വിഷയത്തിൽ സാബു ജോസ് പ്രഭാഷണം നടത്തി. കെ പി ഗംഗാധരൻ നമ്പ്യാർ അധ്യക്ഷനായിരുന്നു.പി കെ ബാലകൃഷ്‌ണൻ സ്വാഗതവും പി കെ അജീഷ് നന്ദിയും പറഞ്ഞു.

തിങ്‌ളാഴ്ച വൈകുന്നേരം സർഗാത്മകത എന്ന വിഷയത്തിൽ ഡോക്ടർ അനിൽ ചേലേമ്പ്ര പ്രഭാഷണം നടത്തും .കൊച്ചിൻ ഷിപ്യാർഡിലേക്ക് ചെറുകിട സംരംഭകർക്കും കരാറുകാർക്കും അവസരം. ജനറൽ എഞ്ചിനിയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ചെറുകിട സംരഭകർക്കും കൊച്ചിൻ ഷിപ്യാർഡ് അവസരമൊരുക്കുന്നു.പേരാമ്പ്ര ഫെസ്റ്റിന്റെ എക്സിബിഷൻ പവലിയനിൽ സ്റ്റാൾ നമ്പർ 86 ൽ ഇതിനായി രജിസ്റ്റർ ചെയ്യാം.

വെൽഡിങ്,ഫ്രാബിക്കേഷൻ,ഇലക്ടിക്കൽ,പ്ലംബിംഗ്,പെയിന്റിംഗ്,ഷീറ്റ് മെറ്റൽ രംഗത്തെ ചെറുകിട കരാറുകാർക്കും സംരംഭകർക്കുമാണ് അവസരം.പേര് രജിസ്റ്റർ ചെയ്യുന്നതിന്റെ മുൻഗണനാ അടിസ്ഥാനത്തിൽ ഷിപ്‌യാർഡിലെ കരാറുകൾ ഏറ്റെടുത്ത നടത്താൻ നിയോഗിക്കുക.ഫെസ്റ്റിന്റെ ജനകീയ പങ്കാളിത്തവും മികവും കണ്ടറിഞ്ഞ ഷിപ്പ്യാർഡിലെ ബന്ധപ്പെട്ട മേലധികാരികൾ യോഗം ചേർന്നാണ് ഫെസ്റ്റിന്റെ സ്റ്റാളിൽ ഈ സൗകര്യം എപ്പെടുത്താൻ തീരുമാനിച്ചത്.

എംപ്ലോയ്‌മെന്റ് ഡയറക്ടറ്റിനു കീഴിലെ എംപ്ലോയ്‌മെന്റ് സെന്റർ ഫെസ്റ്റിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയർ വഴി വിവിധ കമ്പനികളിൽ ഉദ്യോഗാർത്ഥികളെ റിക്രൂട് ചെയ്തു വരികയാണ്.

English summary
Photos of MLA's who passed away was displayed in "Janakeeya Utsava vedhi'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X