കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി കുരുക്കില്‍; ഷാജ് കിരണും സന്ദീപ് വാര്യരും കര്‍ണാടക മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, ചിത്രങ്ങള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടായിരുന്ന ഷാജ് കിരണും ബി ജെ പി സംസ്ഥാന സംസ്ഥാന വക്താവ് സന്ദീപ് വാര്യരും തമ്മിലുള്ള ചിത്രങ്ങള്‍ പുറത്ത്. ബി ജെ പി ഭരിക്കുന്ന കര്‍ണാടകയിലെ ഊര്‍ജമന്ത്രി വി സുനില്‍ കുമാറിന്റെ വസതിയില്‍ വച്ചാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്. ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

അവർ ഉൾകൊണ്ട പ്രണയം പോലെ ആരെങ്കിലും ഉൾക്കൊണ്ടിട്ടുണ്ടാകുമോ? വൈറലായി അഭയയുടെ കുറിപ്പ്

1

2021 സെപ്റ്റംബര്‍ 24ന് ആണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യരും ഷാജ് കിരണിന്റെ സുഹൃത്ത് രഞ്ജിത്ത് എന്നയാള്‍ക്കൊപ്പം കര്‍ണടക മന്ത്രി വി സുനില്‍ കുമാറിന്റെ വീട്ടില്‍ വച്ചുള്ള ചിത്രങ്ങളാണിത്. ഷാജ് കുമാറിനെ കുറിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഗുരുതരമായ വെളിപ്പെടുത്തലുകളാണ് നടത്തിയത്.

2

ഷാജ് കിരണ്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനാണെന്നും അടുത്തയാളാണെന്നും ബിലീവേഴ്‌സ് ചര്‍ച്ചുമായി അടുത്ത ബന്ധമുള്ളയാളാണെന്നുമാണ് സ്വപ്‌ന സുരേഷ് ആരോപിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന ചിത്രം ഷാജ് കിരണിന് ബി ജെ പിയുമായുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഈ കൂടിക്കാഴ്ച എന്തിനായിരുന്നു, പാര്‍ട്ടി നേതൃത്വത്തിന് അറിവുണ്ടോ തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങളാണ് ചിത്രം പുറത്തുവന്നതോടെ ഉയര്‍ന്നിരിക്കുന്നത്.

3

അതേസമയം, സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് ഇത് സംബന്ധിച്ച് പരാതി ലഭിച്ചെന്നാണ് വിവരം. ഷാജ് കിരണുമായി തങ്ങള്‍ക്ക് യാതൊരുവിധ ബന്ധവുമില്ലെന്നാണ് ബി ജെ പി സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിന്റെ ചുമതലയിലുള്ള മന്ത്രിയായിരുന്നു വി സുനില്‍കുമാര്‍. ഈ കൂടിക്കാഴ്ച ചിത്രങ്ങളോട് ബി ജെ പി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

4

കര്‍ണാടകയിലെ വൈദ്യുതിയുമായി ബന്ധപ്പെട്ട് 100 കോടിയുടെ വ്യവസായവുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. ഷാജ് കിരണവുമായി ബന്ധപ്പെട്ട പ്രശ്‌നം ഉയര്‍ന്നുവന്നതിന് പിന്നാലെ മന്ത്രി സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെടുകയായിരുന്നെന്നും അതിന് ശേഷമാണ് കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ സംസ്ഥാന നേതൃത്വം അറിയുന്നത് എന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

5

സ്വപ്‌ന സുരേഷ് അടുത്തിടെ ഉന്നയിച്ച ആരോപണങ്ങള്‍ ബി ജെ പിയുടെ നിര്‍ദ്ദേശത്തോടെയാണെന്ന ആരോപണം സി പി എം നേരത്തെ ഉന്നയിച്ചിരുന്നു. ഈ ആരോപണം ബലപ്പെടുത്തുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, മാതൃഭൂമി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തി.

18 പോലീസുകാരുടെ അധിക സുരക്ഷ, നഷ്ടം 1.70 കോടി, ടെക്‌നോപാര്‍ക്കില്‍ ആവശ്യമില്ലാതെ സുരക്ഷ നല്‍കി ബെഹ്‌റ18 പോലീസുകാരുടെ അധിക സുരക്ഷ, നഷ്ടം 1.70 കോടി, ടെക്‌നോപാര്‍ക്കില്‍ ആവശ്യമില്ലാതെ സുരക്ഷ നല്‍കി ബെഹ്‌റ

Recommended Video

cmsvideo
മഹാരാഷ്ട്രയില്‍ Eknath Shinde അടുത്ത മുഖ്യമന്ത്രി ?

English summary
Photos of Shaj Kiran and Sandeep Varier meeting with Karnataka Minister are out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X