ഇത്രേ ഉള്ളൂ നമ്മള്‍.. അവയവങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളെജ്

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഗവണ്‍മെന്റ് കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിദ്യാര്‍ഥി യൂണിയന്റെ ഉദ്ഘാടനം കേരള സ്‌പോര്‍ട്‌സ് കൗസില്‍ പ്രസിഡണ്ട് ടി.പി.ദാസന്‍ നിര്‍വ്വഹിച്ചു.

രക്തദാനം മഹാദാനം എന്ന ആശയം ജനഹൃദയങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി യൂണിയന്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തി ബീച്ച് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സമൂഹ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

exhibitiion

സ്‌കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മനുഷ്യ ശരീരത്തേയും അവയവങ്ങളേയും പറ്റി അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്‍.എസ്.എസ് യൂണിയന്റെ സഹകരണത്തോടെ മനുഷ്യശരീര അവയവ പ്രദര്‍ശനവും സംഘടിപ്പിച്ചു.

വിടി ബൽറാമിനെ പിന്തുണച്ച് കെഎം ഷാജി എംഎൽഎ; സ്വന്തം മാലിന്യം അയൽപക്കത്തിടുകയാണ് ഇടതുപക്ഷം!

blood

ഉദ്ഘാന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഷിനു.പി.എം. അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗസിലര്‍ ബ്രീനാരാജന്‍, കോളേജ് വകുപ്പ് തലവന്‍ ഡോ. റോയ് ജോണ്‍, കേരള ബ്ലഡ് ഡൊണേഷന്‍ ഫോറം പ്രസിഡണ്ട് അശോകന്‍ ആലപ്പുറത്ത്, സെക്രട്ടറി എ.കെ. ഗണേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റാഫ് അഡൈ്വസര്‍ സുജിത്ത് ബാബു സ്വാഗതവും കോളേജ് യൂണിന്‍ ചെയര്‍മാന്‍ പി.ജെ അരുണ്‍ നന്ദിയും പറഞ്ഞു

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Physical education college's human organs exhibition

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്