കായികാധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു
കോഴിക്കോട്: സ്‌കൂളിലെ കായികാധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ആഴ്ടവട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ ജോണിക്കെതിരെയാണ് പരാതി. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ കോഴിക്കോട് കസബ പോലീസ് ജോണിക്കെതിരെ കേസെടുത്തു.
തിരുവനന്തപുരം സ്വദേശിയാണ് കായികാധ്യാപകനായ ജോണി. രണ്ട് വര്‍ഷമായി സ്‌കൂളിലെ കായികാധ്യാപകനാണ് ഇയാള്‍.

മൂന്ന് വിദ്യാര്‍ത്ഥിനികളൊണ് ഇയാള്‍ പീഡിപ്പിച്ചത്. ഒരു ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയും രണ്ട് ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളും ആണ് പീഡനത്തിരയായത്. വിദ്യാര്‍ത്ഥിനികള്‍ മറ്റ് അധ്യാപകരോട് പരാതി പറയുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചത്.
മൂന്ന് കേസുകളാണ് ജോണിക്കെതിരെ കേസ് രജസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2013 ഒക്ടോബര്‍ മാസത്തിലാണ് ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ഇയാളെ അന്വേഷണ വിധേമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
സംഭവം സ്‌കൂളില്‍ ചര്‍ച്ചയായതോടെ അധ്യാപകന്‍ പരിഭ്രാന്തിയില്‍ ആയിരുന്നു. പോലീസിനെ വിവരം അറിയിക്കും എന്ന സ്ഥിതി വന്നതോടെ ഇയാള്‍ സ്ഥലത്ത് നിന്ന് മുങ്ങി. ഇയാള്‍ ഗള്‍ഫിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications