കണ്ണൂരിൽ വിദ്യാർത്ഥിനികൾക്ക് നേരെ അധ്യാപകന്റെ പീഡനം; 8 വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്ത്!
കണ്ണൂർ: പയ്യാവൂരിലെ സ്വകാര്യ സ്‌കൂളിൽ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. എട്ട് വിദ്യാർത്ഥിനികളെ ഉപദ്രവിച്ചുവെന്നാണ് പരാതി. സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർഥിനികൾ പരാതി നൽകിയത്. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ നേതൃത്വത്തിലാണ് കൗൺസിലിങ് നടന്നത്.
കണ്ണൂർ പയ്യാവൂർ പഞ്ചായത്തിലെ സ്വകാര്യ ഹയർസെക്കണ്ടറി സ്കൂളിലെ കായികാധ്യാപകനെതിരെയാണ് വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്ത് വന്നത്. നേരത്തെയും ഈ അധ്യാപകനെതിരെ പരാതി ഉയർന്നിരുന്നുവെങ്കിലും സ്കൂളിന്‍റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അടുത്തിടെ സ്കൂളിലെ 200ഓളം കുട്ടികളെയാണ് കൗൺസിലിങിന് വിധേയരാക്കിയത്. നിരന്തരം അധ്യാപകന്‍റെ കയ്യിൽ നിന്ന് പീഡനം നേരിട്ടുവെന്നാണ് കുട്ടികൾ പറയുന്നത്. വിഷയത്തിൽ ശിശു സംരക്ഷണ സമിതി കണ്ണൂർ എസ്പിക്ക് റിപ്പോർട്ട് കൊമാറും. ഇന്ന് തന്നെ തുടർ നടപടികൾ ഉണ്ടാകുമെന്നാണ് സൂചനകൾ.












Click it and Unblock the Notifications