കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റ്യാടിയില്‍ കാഴ്ച കുറഞ്ഞ വിദ്യാര്‍ഥിക്കുനേരെ പൊലീസ് അതിക്രമം

Google Oneindia Malayalam News

കുറ്റ്യാടി: കാഴ്‌ച കുറഞ്ഞ വിദ്യാർഥിക്കെതിരെ കുറ്റ്യാടിയിൽ പൊലീസ് അതിക്രമം. മoത്തിൽ നിയാസിനെയാണ് (24) കുറ്റ്യാടി ഗ്രെയഡ് എസ്ഐ രാം കുമാർ മർദിച്ചത്. കാലിനും നെഞ്ചിനും പരുക്കേറ്റ നിയാസിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി.

niyas

ശനിയാഴ്‌ച വൈകിട്ട് വയനാട് റോഡിൽ വാഹനം ഉരഞ്ഞതിന്റെ പേരിൽ രണ്ടു പേർ തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായിരുന്നു. ഇതിനിടയിൽ പളളിയിലേക്ക് പോവുകയായിരുന്നു നിയാസ്. ഈ സമയം ഇതുവഴി വന്ന നിയാസിനെ എസ്ഐ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി മർദിക്കുകയായിരുന്നു. തനിക്ക് കാഴ്ച കുറവാണെന്നും തല്ലരുതെന്നും പറഞ്ഞിട്ടും എസ്ഐ വിട്ടില്ലെന്ന് പരുക്കേറ്റ നിയാസ് പറഞ്ഞു. മടപ്പള്ളി ഗവ. കോളെജിൽ എംഎ രണ്ടാം വർഷ വിദ്യാർഥിയാണ് നിയാസ്.

മലയോര ഹൈവേ റോഡ് നിര്‍മ്മാണത്തിനിടയില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ മിഷ്യന്‍ മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്മലയോര ഹൈവേ റോഡ് നിര്‍മ്മാണത്തിനിടയില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ മിഷ്യന്‍ മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്

വരനെ പച്ചയ്ക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തി.. ഒരുമിക്കാൻ കാമുകീ-കാമുകന്മാർ കണ്ടെത്തിയ വഴി!വരനെ പച്ചയ്ക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തി.. ഒരുമിക്കാൻ കാമുകീ-കാമുകന്മാർ കണ്ടെത്തിയ വഴി!

English summary
physically challenged student beaten up by police in kozhikode kuttiyadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X