Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്രയ്ക്ക് ചീപ്പാണോ 'ഇരട്ട ചങ്കന്‍'... മുഖ്യമന്ത്രി പോലീസിന് കൊടുത്ത ഉപദേശം കേട്ടാല്‍ ഞെട്ടും

വഴിമുടക്കി റോഡ് ഉപരോധിക്കുന്നവരുടെ കാല് പിടിക്കരുത്. അവരെ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് ജില്ലാ പോലീസ് മേധാവികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

തിരുവനന്തപുരം: പല സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും ജനഹൃദയങ്ങില്‍ സ്ഥാനം പിടിച്ച പ്രസ്ഥാനമാണ് സിപിഎം. നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പ്രസ്ഥാനത്തിന്റെ അമരകാരനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. നിരവധി പോലീസ് മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള വ്യക്തി.

അത്തരം അനുഭവങ്ങളുടെ മുഖ്യമന്ത്രി പോലീസിന് കൊടുത്ത നിര്‍ദേശങ്ങളാണ് അതിശയിപ്പിക്കുന്നത്. വഴിമുടക്കി റോഡ് ഉപരോധിക്കുന്നവരുടെ കാല് പിടിക്കരുത്. അവരെ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് ജില്ലാ പോലീസ് മേധാവികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ജില്ലാ പോലീസ് മേധാവികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തെ പോലീസിന് പുതിയ നിര്‍ദേശം നല്‍കിയത്.

Pinarayi Vijayan

രാഷ്ട്രീയം നോക്കി നടപടി വേണ്ട. പോലീസ് സ്‌റ്റേഷനുകളില്‍ തുല്യനീതി ഉറപ്പാക്കണം. മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരോട് പ്രത്യേക മമത പാടില്ലെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. പോലീസ് സ്‌റ്റേഷനുകളില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തേണ്ട ആവശ്യമില്ല. നിയമലംഘനം കണ്ടാല്‍ കേസെടുക്കുകയാണ് വേണ്ടത്. യുഎപിഎ, കാപ്പ നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും ലോക്കപ്പ് മര്‍ദ്ദനം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+