മോദിയെത്തി: കാസര്‍കോട് വിരിഞ്ഞു, താമര പോലെ
കാസര്‍കോട്: കലാശക്കൊട്ടോടെ ഇന്ന്(08-04-2014, ചൊവ്വ) പ്രചാരണ പരിപാടികള്‍ അവസാനിക്കുമ്പോള്‍ സമാപന ദിവസം കാസര്‍കോട് ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യാന്‍ ഗുജറാത്തില്‍ നിന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദിയെത്തി.
കനത്ത സുരക്ഷയിലാണ് മോദി ജില്ലയിലെത്തിയത്. മോദിയെത്തിയതും കാസര്‍കോട് വിരിഞ്ഞു, താമര പോലെ. പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം വിതറി അദ്ദേഹത്തിന്റെ പ്രസംഗത്തിന് മൂര്‍ച്ച കൂടുതലായിരുന്നു. കേരളം ഭീകരരുടെ നേഴ്‌സറിയായി മാറിപ്പോയെന്ന് മോദി ആരോപിച്ചു. മോദി കാസര്‍കോട് എത്തിയപ്പോഴുള്ള കാഴ്ച കാണൂ.

കാത്തിരിക്കുന്ന അണികള്‍
മോദിയുടെ വരവും കാത്തിരിക്കുന്ന അണികള്‍

പൊടി(കാവി) പാറുന്നു
മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ കേരളമാണെങ്കിലും ഗുജറാത്താണെങ്കിലും ജനസാഗരത്തിന് ഒരു പഞ്ഞവുമില്ല

സദസ്
മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന സദസ്

വരുന്നുണ്ട്, വഴിമാറിക്കോ
മോദിയുെട കാറ് മൈതാനത്തിലേക്ക് കടക്കുന്നു. കനത്ത സെക്യൂരിറ്റിയാണ് ജില്ലയില്‍ മോദിക്കൊരുക്കിയത്.

നമസ്‌കാരം
കാസര്‍കോട് സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മോദിയെ വണങ്ങുന്നു. കൈകൊടുക്കാന്‍ കാത്ത് മോദിയും

കിരീടം ഇല്ലെന്ന് പറയരുത്
മോദി സ്‌റ്റൈലാണ് ഈ കിരീടം. കേരളത്തില്‍ വന്നിട്ട് ഇനിയത് വച്ചില്ലെന്ന് വേണ്ട

കിരീടം കലക്കിയില്ലേ
കിരീടധാരണം കഴിഞ്ഞ് ഇരിപ്പിടത്തിലേക്ക് നീങ്ങുന്ന മോദി

മോദിക്കൊരു സമ്മാനം
മോദിക്ക് ഉപഹാരം നല്‍കുന്ന വനിതാ നേതാവ്

ഒരു ഫോട്ടോയും
മോദിയുടെ പടം വരച്ച് ഫ്രൈം ചെയ്തത് അദ്ദേഹത്തിന് കാണിക്കുന്നു.

സുരേന്ദ്രന്റെ പ്രസംഗം
സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍ സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.

മോദിയുടെ ഊഴം
ഹിന്ദിയില്‍ മോദി പ്രസംഗിച്ചത് തര്‍ജ്ജമ ചെയ്യുകയായിരുന്നു

പുറത്തേക്ക്
വേദിയില്‍ നിന്ന് ഇറങ്ങിവരുന്ന മോദി. ചുറ്റിലും സെക്യൂരിറ്റി

യാത്രയയപ്പ്
മോദിയെ യാത്രയയ്ക്കുന്ന പ്രവര്‍ത്തകര്‍

മോദിയില്‍ കുളിച്ച് അണികള്‍
നമോ മോദിയെന്ന് കളറില്‍ എഴുതി, ചിഹ്നം വരച്ച് ആവേശം അറിയിക്കുന്ന അണികള്‍












Click it and Unblock the Notifications