'ഞങ്ങൾ പണി നിർത്തുന്നു, സങ്കടത്തോടെ പോക്കറ്റടിക്കാർ പറയുന്നു'; കാരണം കേട്ടാൽ ചിരിക്കണോ കരയണോ
ഇനിയും പോക്കറ്റടി തൊഴിലാക്കിയാല്‍ കുടുംബം പട്ടിണിയാകും, ആ അവസ്ഥയില്‍ എത്തിയപ്പോഴാണ് കോട്ടയം ജില്ലയിലെ പോക്കറ്റടിക്കാര്‍ തൊഴില്‍ ഉപേക്ഷിക്കുന്നത്

കോട്ടയം: ഒരു സമയത്തൊക്കെ തിരക്കുള്ള സ്ഥലങ്ങളിലൊക്കെ യാത്ര ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ പേടിക്കേണ്ട ഒന്നാണ് പോക്കറ്റടി. വിദഗ്ദമായി യാത്രക്കാരുടെ പോക്കറ്റടിക്കുന്ന സംഘം ഒരു കാലത്ത് കേരളത്തിലെ എല്ലാ നഗരങ്ങളിലും വിലസിയിരുന്നു. ഇങ്ങനെ പണം നഷ്ടപ്പെട്ട ഒരുപാട് കേസുകളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. പല ആവശ്യങ്ങള്‍ക്ക് വേണ്ടി മാറ്റിവച്ച പണം കള്ളന്മാര്‍ കൊണ്ടുപോയ നിസഹയയാവരുടെ കഥയും നമ്മള്‍ കേട്ടിട്ടുണ്ട്.

ഇപ്പോള്‍ എല്ലാം മാറി
എന്നാല്‍ ഇപ്പോള്‍ ആ കഥകളൊക്കെ പഴംങ്കഥകളായി മാറിയിരിക്കുകയാണ്. കോട്ടയം ജില്ലയിലെ കാര്യമാണ് പറഞ്ഞുവരുന്നത്. ജില്ലയിലെ പോക്കറ്റടി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വളരെയധികം കുറഞ്ഞിരിക്കുകയാണ്. ഡിജിറ്റല്‍ മണിയുടെ സ്വാധീനം വര്‍ദ്ധിച്ചതോടെ ആളുകള്‍ പോക്കറ്റില്‍ പൈസ കൊണ്ടു നടക്കാത്ത ഈ പുതിയ കാലത്ത് പോക്കറ്റടിക്കാര്‍ ആകെ നിരാശയിലാണ്.

നയാപൈസയില്ല
കഷ്ടപ്പെട്ട് അടിച്ചുമാറ്റുന്ന പേഴ്‌സുകളിലൊന്നും നായാപൈസയില്ലെന്നാണ് പോക്കറ്റടിക്കാര്‍ പറയുന്നത്. ആകെ കിട്ടുന്നത് കുറച്ച് എ ടി എം കാര്‍ഡുകളും ക്രഡിറ്റ് കാര്‍ഡുകളും ലൈസന്‍സും ആധാര്‍ കാര്‍ഡുമൊക്കെയാണ്. ഇതൊന്നും കിട്ടിയിട്ട് ഒരു കാര്യമില്ലെന്ന് മനസിലാക്കിയതോടെ കഷ്ടപ്പെട്ട് പോക്കറ്റടിക്കുന്ന പരിപാടി നിര്‍ത്തിയിരിക്കുകയാണ് ജില്ലയിലെ പോക്കറ്റടിക്കാര്‍.

മറ്റ് മോഷണം
പോക്കറ്റടി മതിയാക്കിയ പലരും ഇന്ന് മാല മോഷണം, ബാഗില്‍ നിന്നുള്ള പണം മോഷണം എന്നിവയിലേക്കാണ് തിരഞ്ഞിരിക്കുന്നത്. കോട്ടയം ജില്ലയില്‍ ഈ വര്‍ഷം ഒറ്റ പോക്കറ്റടി പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പൊലീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇത് തന്നെയാണ് അവസ്ഥയെന്ന് പൊലീസും വ്യക്തമാക്കുന്നു.

പഴ്‌സ് നഷ്ടപ്പെട്ട പരാതി
എന്നാല്‍ പഴ്‌സ് നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ പലരും പറയുന്നത് പഴ്‌സ് ബസില്‍ മറന്നുവച്ചു, ഓട്ടോറിക്ഷയില്‍ മറന്നുവച്ചു എന്നൊക്കെയാണ്. വലിയ പ്രതീക്ഷയോടെ കഷടപ്പെട്ട് അതി വിദഗ്ദമായി അടിച്ചെടുക്കുന്ന ഒരു പഴ്‌സിലും ഒരു നേരം ജീവിക്കാന്‍ പോലമുള്ള പണമില്ല. ഈ നിരാശ തുടര്‍ന്നതോടെയാണ് പോക്കറ്റടിക്കാര്‍ ഈ ഫീല്‍ഡ് വിടുന്നത്.

ഡിജിറ്റല്‍ മണി
ഇന്നത്തെ ഈ പുതിയ കാലത്ത് പഴ്‌സില്‍ ആരും പണം സൂക്ഷിക്കാറില്ല. കാര്‍ഡ് സൗകര്യവും ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നീ സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ പഴ്‌സില്‍ പണം സൂക്ഷിക്കാനുള്ള മടിയും ആളുകള്‍ക്ക് വന്നുതുടങ്ങി. പണ്ടൊക്കെ ഉത്സവ പറമ്പില്‍ പൊലീസുകാര്‍ക്ക് ഏറ്റവും തലവേദന സൃഷ്ടിച്ച ഒന്നായിരുന്നു പോക്കറ്റടിക്കാരെ കൊണ്ട്. എന്നാല്‍ ഇന്ന് അതില്ല.

മണിക്കൂറുകളുടെ കഷ്ടപ്പാട്
ഒരു പഴ്‌സ് കണ്ടാല്‍ പോക്കറ്റടിക്കാര്‍ മണിക്കൂറുകളോളമാണ് അത് അടിച്ചെടുക്കാന്‍ വേണ്ടി പരിശ്രമിക്കുന്നത്. അങ്ങനെ കഷ്ടപ്പെട്ട് കിട്ടുന്ന പഴ്‌സിലാകട്ടെ നാണയതുട്ടുകളും ഡേറ്റ് കഴിഞ്ഞ ലോട്ടറികളും മാത്രം. ഇക്കാര്യം പോക്കറ്റടിക്കാര്‍ തന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തുന്നത്.

പഠിപ്പിക്കാന്‍ ഗുരുക്കന്മാര്‍
ഒരു കാലത്ത് നഗരങ്ങളില്‍ പോക്കറ്റടി പഠിപ്പിക്കാന്‍ വിദഗ്ദരായ കള്ളന്മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവരൊക്കെ സൈഡായിരിക്കുകയാണ്. ഇന്ന് സ്വര്‍ണം മോഷ്ടിക്കല്‍, ബാഗില്‍ നിന്നും പണം തട്ടിയെടുക്കല്‍ എന്നീ മേഖലകളിലേക്ക് മോഷ്ടാക്കള്‍ തിരിഞ്ഞു. ഇപ്പോള്‍ ഈ രംഗത്തുള്ളവരില്‍ ഏറ്റവും കൂടുതല്‍ പേരും തമഴ്‌നാട്ടിലെ കടലൂര്‍, ചിദംബരം എന്നീ മേഖലകളിലുള്ളവരാണ്.

കോട്ടയം നഗരത്തില്‍
ബാഗ് ബ്ലേഡ് ഉപയോഗിച്ച് കീറ് മോഷണം നടത്തുന്ന ശൈലിയാണ് ഇവര്‍ ഉപയോഗിച്ച് വരുന്നത്. അങ്ങനെ പിടിയിലായി പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്നവര്‍ കരഞ്ഞ് ബഹളം വച്ച് പൊലീസിന്റെ സമാധാനവും കെടുത്തുന്നു. പണ്ട് കാലത്തൊക്കെ കോട്ടയം നഗരത്തില്‍ പോക്കറ്റടി നടന്നാല്‍, കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപത്തെ തീയേറ്റര്‍ റോഡില്‍ പഴ്‌സ് ഉപേക്ഷിക്കുന്നതാണ് പതിവ് രീതി. പരാതിയുമായി എത്തുന്നവരോട് അവിടെ പോയി നോക്കാനായിരുന്നു പൊലീസുകാര്‍ പറഞ്ഞുകൊണ്ടിരുന്നത്.

പൊലീസിന്റെ തലവേദന
പഴ്‌സില്‍ നിന്നും പണം എടുത്ത് അവിടെ ഉപേക്ഷിക്കുകയാണ് അവര്‍ ചെയ്യാറുള്ളത്. പണം പോയെങ്കില്‍ എന്താ എല്ലാ രേഖകളും തിരിച്ചുകിട്ടിയെന്ന് സമാധാനിച്ച് പോകുമായിരുന്നു പരാതിക്കാര്‍. എന്നാല്‍ ഇന്ന് കോട്ടയം ജില്ലയില്‍ പോക്കറ്റടി പൂര്‍ണമായും കുറഞ്ഞിരിക്കുകയാണ്. പൊലീസിനും വലിയ തലവേദന ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications