'പിക്ചർ അഭി ബാക്കി ഹേ..മേരേ ദോസ്ത്'; കാൻസറിനെ നേരിട്ടത് ഇങ്ങനെ..അനുഭവം പറഞ്ഞ് നിഷ ജോസ് കെ മാണി
കൊച്ചി: കാൻസറിനെ ധൈര്യത്തോടെ നേരിടുകയെന്നതാണ് പ്രധാനമെന്ന് നിഷ ജോസ് കെ മാണി. ധൈര്യമുണ്ടെങ്കിൽ ഏത് രോഗവും പമ്പ കടക്കും. ആരോഗ്യകരമായ ശരീരം വേണമെന്നത് പ്രധാനമാണ്. സ്ത്രീകളെ സംബന്ധിച്ച് അവർ മറ്റുള്ളവർക്ക് വേണ്ടി സമയം ചെലവഴിക്കുന്നതിന് പകരം സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ സമയം കണ്ടെത്തണമെന്നും അവർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കാൻസറിനെ നേരിട്ട അനുഭവം അവർ പങ്കുവെച്ചത്. വായിക്കാം
2010 ൽ ഒരു നേർച്ചയുടെ ഭാഗമായിട്ട് തല മൊട്ടയടിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു കാൻസർ രോഗി വന്ന് മുടിയുടെ പൈസയുടെ ബുദ്ധിമുട്ടൊക്കെ പറഞ്ഞപ്പോൾ ഞാൻ എൻറെ മുടി കൊടുത്തു. അതൊക്കെ ആരും അറിയാതെയാണ് ചെയ്തത്.പക്ഷേ 2013 ൽ ഒരു മൂവ്മെന്റ് തുടങ്ങി. ഒരു അധ്യാപിക അവർക്ക് കാൻസർ വന്നപ്പോൾ മുടി പോയതിന്റെ സങ്കടം വിവരിച്ചപ്പോഴാണ് മുടി ദാനം ചെയ്യുന്നതിന്റെ ഒരു മൂവ്മെന്റ് തുടങ്ങിയത്. ഓരോ രോഗികളെ കാണാൻ പോയപ്പോഴും എനിക്ക് അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുക്കാൻ സാധിച്ചിരുന്നു.

2023 ന്റെ തുടക്രത്തിൽ ഒരു മാമോഗ്രാം ചെയ്തപ്പോഴാണ് ചെറിയൊരു വളർച്ച കണ്ടുപിടിക്കുന്നത്. അത് തുടക്കത്തിൽ തന്നെ കണ്ടെത്താൻ സാധിച്ചു. ഒക്ടോബറിൽ അൾട്രാ സൗണ്ടും കൂടി ചെയ്ത് സ്ഥിരീകരിച്ച ശേഷം ഈ വളർച്ച നീക്കം ചെയ്ത് അതിന് ശേഷം റേഡിയേഷന്റെ ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്റ്റേജ് ടു ആയിരുന്നു.
ഇതിലൊക്കെ എനിക്ക് മനസിലായത് നമ്മൾക്ക് ധൈര്യം ഉണ്ടെങ്കിൽ കാൻസർ ഒക്കെ പമ്പകടക്കും എന്നാണ് എന്റെ അനുഭവതിൽ നിന്ന് പറയാനുള്ളത്. നമ്മുടെ ധൈര്യത്തിലാണ് ഇരിക്കുന്നത് കാര്യങ്ങൾ. പേടിച്ച് ഭയപ്പെടേണ്ട കാര്യമില്ല. മിക്ക സ്ത്രീകളും ഭയപ്പെടുന്നുണ്ട്. റേഡിയേഷൻ ചെയ്തിരിക്കുന്ന സമയത്ത് നമ്മൾ വീട്ടിലിരിക്കേണ്ട കാര്യമില്ല. ആ സമയത്തൊക്കെ ഞാൻ പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.
ഷാരൂഖാന്റെ ഒരു സിനിമ ഉണ്ട്. ഓം ശാന്തി ഓം, അതിൽ പറയുന്നുണ്ട്. പിക്ചർ അഭീഭീ ബാക്കി ഹേ മേരേ ദോസ്ത് എന്ന്, അത് പോലെ നമ്മുക്ക് പലതും ചെയ്യാനുണ്ട്. ഇതൊരു ഇന്റർവെൽ മാത്രമാണ്. ആരോഗ്യകരമായ മനസിലാണ് ഒരു ശരീരം ഇരിക്കുന്നത്, തിരിച്ചും. നമ്മൾ സ്ത്രീകൾ മക്കളേയും നാട്ടുകാരേയും വീട്ടുകാരേയും നോക്കി ഇരിക്കുകയല്ല വേണ്ടത്. നമ്മൾ നമ്മുടെ ആരോഗ്യം കൂടി ശ്രദ്ധിക്കണം. അപ്പോൾ മാത്രമേ നമ്മുടെ ശീരവും ആരോഗ്യകരമായി ഇരിക്കുകയുള്ളൂ.












Click it and Unblock the Notifications