Get Updates
Get notified of breaking news, exclusive insights, and must-see stories!

നിസാമിനെ ആരും ഒരു ചുക്കും ചെയ്യില്ല... ഇവരൊക്കെയാണ് കൂടെ

തൃശൂര്‍: ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന് നിസാം ശിക്ഷിക്കപ്പെടുമെന്നാണ് ആഭ്യന്തര മന്ത്രിയും പോലീസും ഒക്കെ പറയുന്നത്. എന്നാല്‍ നിസാം ശിക്ഷിക്കപ്പെടുമോ എന്ന് കാത്തിരുന്ന് കാണണം. കാരണം ഇടതും വലതും ലീഗും അടക്കം എല്ലാവരും ഈ ക്രൂരനായ വ്യവസായിക്കൊപ്പമുണ്ട്.

ഏറെ നാളായി നിസാം കുപ്രസിദ്ധനാണ്. അത് മിക്കവര്‍ക്കും അറിയാം. പ്രത്യേകിച്ച് തൃശൂര്‍, എറണാകുളം ജില്ലകളിലെ രാഷ്ട്രീയ നേതാക്കള്‍ക്ക്. എന്നിട്ടും നിസാമിന്റെ പരിപാടികള്‍ക്ക് ഇവരെല്ലാം രാഷ്ട്രീയം മറന്ന് പാഞ്ഞെത്തും.

നിസാമിന്റെ കൂടെ കോണ്‍ഗ്രസ്, സിപിഎം എംഎല്‍എമാര്‍ നില്‍ക്കുന്ന ചിത്രമാണ് ഒടുവില്‍ പുറത്ത് വന്നിട്ടുള്ളത്. നിസാമിന്റെ കിങ് സ്‌പേസ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ പരിപാടിയിലാണ് തൃശൂരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഒരുമിച്ചെത്തിയത്.

കൂടെയുള്ളവര്‍..?

കൂടെയുള്ളവര്‍..?

കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ സ്പീക്കറും മുന്‍ മന്ത്രിയും ഒക്കെ ആയ തേറമ്പില്‍ രാമകൃഷ്ണന്‍, സിപിഎം എംഎല്‍എ അബ്ദുള്‍ ഖാദര്‍, തൃശൂര്‍ മുന്‍ മേയര്‍ ഐപി പോള്‍, ഡിസിസി ജനറല്‍ സെക്രട്ടറി സുനില്‍ അന്തിക്കാട് തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്. തൃശൂരിലെ നിസാമിന്‍റെ കിങ് സ്പേസ് എന്ന സ്ഥാപനത്തില്‍ നടന്ന ചടങ്ങിന്‍റെ ചിത്രമാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത്.

കോണ്‍ഗ്രസ് എംഎല്‍എ

കോണ്‍ഗ്രസ് എംഎല്‍എ

തൃശൂരില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് എംഎല്‍ നിസാമിനെ ജയില്‍ സന്ദര്‍ശിച്ചു എന്നാണ് സിപിഎം എംഎല്‍എ ആയ ബാബു എം പാലിശ്ശേരി ആരോപിച്ചത്.

കോണ്‍ഗ്രസ് ഓഫീസ്

കോണ്‍ഗ്രസ് ഓഫീസ്

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കെപി ധനപാലന്റെ തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് നിസാമിന്റെ കെട്ടിടത്തിലായിരുന്നു.

ജയരാജന്റെ വണ്ടി

ജയരാജന്റെ വണ്ടി

സിപിഎം നേതാവ് ഇപി ജയരാജന്‍ ആഡംബര കാറില്‍ വന്നിറങ്ങിയ വിവാദം ഓര്‍ക്കുന്നില്ലേ... ആ വാഹനം നിസാമിന്റേതാണെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നത്.

മുസ്ലീം ലീഗ്

മുസ്ലീം ലീഗ്

മുസ്ലീം ലീഗിലെ ചില ഉന്നതരുമായും നിസാമിന് അടുത്ത ബന്ധമുണ്ടെന്നാണ് ആക്ഷേപം.

മുഖ്യമന്ത്രിക്ക് നിസാം ആരാണ്?

മുഖ്യമന്ത്രിക്ക് നിസാം ആരാണ്?

ചന്ദ്രബോസ് കൊല്ലപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരും മറന്ന് കാണില്ല. എങ്ങനെയോ മരിച്ച ചന്ദ്രബോസ്.... നിസാമിനെ കുറിച്ച് ഒരു വരിപോലും പറഞ്ഞില്ല.

അയ്യായിരം കോടി

അയ്യായിരം കോടി

അയ്യായിരം കോടി രൂപയിടെ ആസ്തിയുണ്ട് നിസാമിന് എന്നാണ് വാര്‍ത്തകള്‍. ഇത്രയും പണം ഉള്ള ഒരാളെ തൊടാന്‍ ഇവരാരെങ്കിലും തയ്യാറാകുമോ?

സോളാറിലും നിസാം

സോളാറിലും നിസാം

സോളാര്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പണം നല്‍കിയത് നിസാം ആണെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. അപ്പോള്‍ പിന്നെ സര്‍ക്കാരിന്റെ താതപര്യം ഊഹിക്കാമല്ലോ...

എഴുപത് കോടിയുടെ കാറുകള്‍

എഴുപത് കോടിയുടെ കാറുകള്‍

നിസാമിന് 20 ആഡംബര കാറുകളാണ് ഉള്ളത്. ഇതിനെല്ലാം കൂടി എഴുപത് കോടി രൂപയുടെ മൂല്യം ഉണ്ടെന്നാണ് പറയുന്നത്.

10 വര്‍ഷം പതിനൊന്ന് കേസ്

10 വര്‍ഷം പതിനൊന്ന് കേസ്

പത്ത് വര്‍ഷത്തിനിടെ 11 ക്രിമിനല്‍ കേസുകളാണ് നിസാമിനെതിരെ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ മിക്കവയും ഒതുക്കിത്തീര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+