Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ ശുചീകരണത്തിന് ക്രിക്കറ്റ് ഹെല്‍മെറ്റോ...

സന്നിധാനം: ലോകത്തെവിടെയാണെങ്കിലും ശുചീകരണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ അത്യാവശ്യം മുന്‍കരുതലുകളൊക്കെ എടുക്കണം. എന്നാല്‍ അത് സാഹചര്യം അനുസരിച്ചായിരിക്കണം എന്ന് മാത്രം.

ശബരിമലയിലെ ശുചീകരണ ജോലിയില്‍ ഏര്‍പ്പെടുന്ന ഒരാള്‍ ക്രിക്കറ്റ് ഹെല്‍മെറ്റ് ധരിച്ചാല്‍ എങ്ങനെയുണ്ടാകും. കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രം ഇതായിരുന്നു...

സന്നിധാനത്ത് ഭക്തരുടെ തിരക്ക് വര്‍ദ്ധിക്കുകയാണ്. ഇതിനിടെ വഴിപാടായി പല കലാപരിപാടികളും അരങ്ങേറുന്നുണ്ട്. ശബരിമലയില്‍ നിന്നുള്ള കാഴ്ചകള്‍ കാണാം...

കളരിപ്പയറ്റ്

കളരിപ്പയറ്റ്

ചാവക്കാട് വല്ലഭട്ട കളരിപ്പയറ്റ് സംഘം സന്നിധാനത്ത് അവതരിപ്പിച്ച കളരിപ്പയറ്റ്.

നേരത്തേയും കളരി അഭ്യാസം

നേരത്തേയും കളരി അഭ്യാസം

വിവിധ കളരി സംഘങ്ങള്‍ നേരത്തേയും സന്നിധാനത്ത് കളരി അഭ്യാസങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

തീ നിയന്ത്രിക്കാന്‍

തീ നിയന്ത്രിക്കാന്‍

ഇത് പണ്ടൊന്നും അധികം കാണാത്ത ചിത്രമായിരിക്കും. ആഴിയിലെ തീ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ വെള്ളമൊഴിച്ച് നിയന്ത്രിക്കുന്നു.

സേവനം

സേവനം

ശാരീരിക അവശതകള്‍ അനുഭവിക്കുന്ന അയ്യപ്പ ഭക്തരെ മല ചവിട്ടാന്‍ സഹായിക്കാനായി പോലീസുകാര്‍ എപ്പോഴും ഉണ്ട്.

 ഹെല്‍മറ്റിട്ട് ക്ലീനിങ്

ഹെല്‍മറ്റിട്ട് ക്ലീനിങ്

ക്രിക്കറ്റ് ഹെല്‍മറ്റ് ധരിച്ചാണ് ഇദ്ദേഹം സന്നിധാനത്തെ ശുചീകരണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പരിഹസിക്കേണ്ട... ഏത് നിമിഷവും തലയിലേക്ക് നെയ്‌ത്തേങ്ങയുടെ കഷ്ണങ്ങള്‍ വീണേക്കാമെന്ന ഭയത്തില്‍ സ്വയം എടുത്ത മുന്‍കരുതലാകാനാണ് സാധ്യത.

വെടിപ്പാണ്

വെടിപ്പാണ്

എല്ലാ ദിവസവും ഉഷപൂജക്ക് മുമ്പാായി പതിനെട്ടാംപടി കഴുകി വൃത്തിയാക്കും.

അന്നദാനം

അന്നദാനം

സന്നിധാനത്ത് അയ്യപ്പ സേവാ സംഘം നടത്തുന്ന അന്നദാനം.

ലഹരിയുമെത്തി

ലഹരിയുമെത്തി

സന്നിധാനത്ത് ലഹരി വസ്തുക്കളെല്ലാം നിഷിദ്ധമാണ്. അതുകൊണ്ട് തന്നെ ലഹരി വില്‍പനയും സജീവമാണ്. എക്‌സൈസുകാര്‍ പിടിച്ചെടുത്ത ലഹരി ഉത്പന്നങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+