ട്രയല്‍ റൂമില്‍ നിന്നുള്ള പടങ്ങളൊക്കെ വന്നു; വിവാഹമോചനം കണ്ടന്റിനു വേണ്ടിയാണോ എന്നു ചോദിച്ചു
സമൂഹ മാധ്യമത്തില്‍ ഏറെ ഞെട്ടലുണ്ടാക്കിയ വിവാഹമോചന വാര്‍ത്തയായിരുന്നു നടി റോഷ്ന ആന്‍ റോയിയുടെയും തിരക്കഥാകൃത്ത് കിച്ചു ടെല്ലസിന്റെയും. അഞ്ചു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. റോഷ്നയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സ്നേഹത്തോടും ബഹുമാനത്തോടും കൂടി ഞങ്ങള്‍ പിരിയുന്നു എന്നാണ് റോഷ്ന വൈകാരികമായി കുറിച്ചത്.
ഇപ്പോഴിതാ കിച്ചുവുമായുള്ള ദാമ്പത്യ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയാണ് റോഷന. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു റോഷ്നയുടെ വെളിപ്പെടുത്തല്‍.
റോഷ്നയുടെ വാക്കുകള്‍: ചിലര്‍ നല്ല ഫ്രണ്ട്സായിട്ട് ഇരിക്കുന്നതായിരിക്കും ഭംഗി. അത് അങ്ങനെ തന്നെ തുടര്‍ന്നാല്‍ പ്രോബ്ലംസ് ഒന്നും ഉണ്ടാകില്ല. എന്നാല്‍ ഭാര്യയും ഭര്‍ത്താവും ആകുമ്പോള്‍ എല്ലാ രീതിയിലും ജീവിതം മാറുകയാണ്. അവിടെ പല പ്രോബ്ലംസും ഉണ്ടാവും. അത് മാനേജ് ചെയ്യാന്‍ പറ്റുമെങ്കില്‍ മാത്രമേ ദാമ്പത്യം മുന്നോട്ടുപോകാന്‍ പറ്റൂ. മറ്റുള്ളവര്‍ എന്തു പറയും എന്ന് ആലോചിച്ചു വിഷമിച്ച് അതില്‍ തന്നെ നില്‍ക്കേണ്ട കാര്യമില്ല.

ഇപ്പോഴും എന്റെ ഉറ്റ സുഹൃത്താണ് കിച്ചു. എന്റെ ഈ പ്രശ്നത്തില്‍ എന്നേക്കാള്‍ വേദനിക്കുന്ന ഒരുപാടു പേരുണ്ട്. ഇപ്പോഴും ഞങ്ങളുടെ തീരുമാനത്തില്‍ വിഷമിക്കുന്ന ഞങ്ങളുടെ ഒത്തിരി സുഹൃത്തുക്കള്‍ ഉണ്ട്. സമൂഹ മാധ്യമത്തില്‍ ഞാന്‍ ഡിവോഴ്സ് അനൗണ്‍സ് ചെയ്തപ്പോഴും അവര്‍ വിശ്വസിച്ചില്ല. കണ്ടന്റിനു വേണ്ടിയാണോ എന്ന് ചോദിച്ച ആള്‍ക്കാരുണ്ട്.
ഇത് എന്റെ മാത്രം തീരുമാനമാണ്. ഒരിക്കലും അദ്ദേഹത്തിന്റെ തീരുമാനമല്ല. അതുകൊണ്ട് ഞാന്‍ വിഷമിച്ചിട്ട് കാര്യമില്ല. ഞാനിപ്പോള്‍ ഫോണ്‍ എടുത്തു വിളിച്ചാലും കിച്ചു ഫോണ്‍ എടുക്കും. ഈ സൗഹൃദം അങ്ങനെ തന്നെ കൊണ്ടുപോകണം എന്നാണ് ആഗ്രഹം.
ഏഴെട്ടു മാസമായി ഞാനെന്റെ ഔട്ട് ലുക്കില്‍ കുറേ ചെയ്ഞ്ചസ് വരുത്തിയിരുന്നു. വെസ്റ്റേണ്‍ ടൈപ്പ് ഡ്രസ് ഒക്കെ യൂസ് ചെയ്യാന്‍ തുടങ്ങി. ട്രയല്‍ റൂമില്‍ നിന്നുള്ള എന്റെ പടങ്ങളൊക്കെ വന്നു. ഇതോടെ ആളുകള്‍ വിമര്‍ശിക്കാനും തുടങ്ങി. സൈബര്‍ ആക്രമണം എനിക്ക് പുതിയ കാര്യമല്ല. ഞാനത് ശ്രദ്ധിക്കാറില്ല. ഭര്‍ത്താവ് ഇട്ടിട്ടു പോയെന്നാണ് ആളുകള്‍ കമന്റിടുന്നത്.
കിച്ചുവിന്റെ ഫോട്ടോസ് കാണാത്തതുകൊണ്ടാണ് ആളുകള്‍ ഇങ്ങനെ കമന്റ് ചെയ്തത്. ഞാന്‍ വിവാഹിതയായതു കൊണ്ടും ഭര്‍ത്താവുമായുള്ള റിലേഷന്‍ ബ്രേക്ക്ഡൗണ്‍ ആയതു കൊണ്ടുമാണ് ഇങ്ങനത്തെ വസ്ത്രങ്ങളൊക്കെ ധരിക്കാന്‍ തുടങ്ങിയത് എന്നാണ് ആളുകള്‍ പറയുന്നത്. എല്ലാ ഫോട്ടോയുടെ അടിയിലും ഇങ്ങനെയാണ് കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്നത്.
ആളുകള്‍ എല്ലാ കാര്യങ്ങളും ജഡ്ജ് ചെയ്ത് കഴിഞ്ഞു. ഇന്‍ബോക്സില്‍ വന്ന് പലരും ചേട്ടന് എവിടെയാണെന്ന് ചോദിക്കും. ഒരു ദിവസം ചേട്ടന് എന്റെ ഉണ്ടായിരുന്നു കൂടെ. ചേട്ടന്റെ വീഡിയോ എടുത്തുകൊടുത്തു. എത്ര മാറിയെന്ന് പറഞ്ഞാലും വിവാഹ മോചനത്തിന്റെ കാര്യത്തില്‍ ആളുകളുടെ മനസ് മാറുമെന്ന് തോന്നുന്നില്ല.
വിവാഹമോചനം 'അവള് കാരണം' എന്നാണ് സൊസൈറ്റി തീരുമാനിക്കുന്നത്. അവന് എന്ന് പറയാറില്ല. കുടുംബവും അങ്ങനെ തന്നെ പറയും. അവള് ചിലപ്പോള്‍ അടുത്ത ഒരാള്‍ക്ക് നല്ല ജീവിത പങ്കാളി ആകുമായിരിക്കും. കുടുംബത്തില്‍ ഭക്ഷണമുണ്ടാക്കുന്നതും ബാക്കി കുട്ടികളുടെ കാര്യം നോക്കുന്നതും എല്ലാ കാര്യങ്ങളും നോക്കുന്നതും അവളാണ്. എന്നിട്ടും കുറ്റം മുഴുവനും അവള്‍ക്കാണ്.
എനിക്ക് ബെസ്റ്റ് ഫ്രണ്ടില്ല. എന്റെ എല്ലാ കാര്യങ്ങളും അമ്മയോടും സഹോദരനോടും പറയാറുണ്ട്. അവര്‍ക്ക് അഭിപ്രായങ്ങള്‍ പറയാം. എന്നാല്‍ തീരുമാനമെടുക്കുന്നത് ഞാനാണ്. എന്റെ അമ്മ സിംഗിള്‍ മദര്‍ ആണ്. അമ്മ പറയും, ഞാനെന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ആരോടും പരാതിയില്ലാതെ സോള്‍വ് ചെയ്തു. എന്നാല്‍ നിങ്ങള്‍ക്ക് എന്നും പ്രശ്നങ്ങളാണെന്ന്. എന്റെ പരാതികള്‍ കേട്ട് അമ്മയ്ക്കും ബുദ്ധിമുട്ടായി. ഞാനെന്റെ പ്രശ്നങ്ങള്‍ പറയാന്‍ പാടില്ലായിരുന്നു എന്ന് പിന്നീട് എനിക്ക് തോന്നി. കുറച്ചുകൂടി മുന്നോട്ടു പോയിരുന്നെങ്കില്‍ ഈ ബന്ധം അടിച്ചു പിരിഞ്ഞ അവസ്ഥയില്‍ എത്തുമായിരുന്നുവെന്നും റോഷ്ന പറഞ്ഞു.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications