കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയും കാശിയും കണ്ട് തീര്‍ത്ഥാടന യാത്ര; കേരളത്തില്‍ നിന്ന് പുറപ്പെടുന്നു, ചെലവ് 20500 രൂപ

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തില്‍ നിന്ന് ആദ്യത്തെ സ്വദേശ് ദര്‍ശന്‍ വിനോദ യാത്ര തീവണ്ടി യാത്ര തിരിക്കുന്നു. ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആണ് യാത്ര ഒരുക്കുന്നത്. മണ്ഡലകാലത്ത് അയോധ്യ, അലഹബാദ്, അയോദ്യ തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കാണ് യാത്ര. കേരളത്തില്‍ നിന്നുള്ള ആദ്യ യാത്ര കൊച്ചുവേളിയില്‍ നിന്ന് ഡിസംബര്‍ പത്തിന് പുറപ്പെടും.

1

പത്ത് ദിവസത്തെ യാത്രയ്ക്ക് ശേഷം ഡിസംബര്‍ 20ന് ആണ് മടങ്ങിയെത്തുക. യാത്രക്കാര്‍ക്ക് ഒഡീഷ, ബീഹാര്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം.

2

ആ 1000 കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക്; ചുട്ട മറുപടിയുമായി ശശി തരൂര്‍... പിന്നാലെ സോസുംആ 1000 കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക്; ചുട്ട മറുപടിയുമായി ശശി തരൂര്‍... പിന്നാലെ സോസും

കൊണാര്‍ക്ക് സൂര്യ ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, ഗയയിലെ വിഷ്ണുപാദ ക്ഷേത്രം, വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും മറ്റ് അമ്പലങ്ങളും ഗംഗ ആരതിയും, അയോധ്യയിലെ രാമക്ഷേത്രവും മറ്റു ക്ഷേത്രങ്ങളും, സരയു നദി, ഗംഗയമുനസരസ്വതി നദികളുടെ സംഗമകേന്ദ്രമായ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമം തുടങ്ങി നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്നതാണ് യാത്ര.

3

ആ അപകടം സാജനെ തളര്‍ത്തി; കൈവിട്ടില്ല; ജീവന്റ ജീവനെ തോളിലേറ്റി സോമായ നടക്കുന്നുആ അപകടം സാജനെ തളര്‍ത്തി; കൈവിട്ടില്ല; ജീവന്റ ജീവനെ തോളിലേറ്റി സോമായ നടക്കുന്നു

യാത്രക്കായി ബുക്ക് ചെയ്യുന്നവര്‍ക്ക് കൊച്ചുവേളി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ സ്റ്റേഷനുകളില്‍നിന്നും തീവണ്ടിയില്‍ കയറാം. ടൂര്‍ പാക്കേജ് നിരക്ക് 20,500 രൂപ മുതലാണ് ആരംഭിക്കുന്നത്. സ്ലീപ്പര്‍ ക്ലാസ് അല്ലെങ്കില്‍ തേര്‍ഡ് എ.സി. ട്രെയിന്‍ യാത്ര, യാത്രകള്‍ക്ക് വാഹനം, രാത്രി താമസങ്ങള്‍ക്ക് യാത്രക്കാരുടെ ബജറ്റിനനുസരിച്ച് ഹോട്ടലുകളിലോ, ഹാളുകളിലോ താമസ സൗകര്യം ഒരുക്കും.

4

അമ്മയുടെ കാഴ്ച, വെള്ളംകയറാത്ത വീട്; കടമ്പകള്‍ക്ക് മുന്‍പില്‍ പഠനം നിര്‍ത്തി 19കാരി തട്ടുകടയില്‍അമ്മയുടെ കാഴ്ച, വെള്ളംകയറാത്ത വീട്; കടമ്പകള്‍ക്ക് മുന്‍പില്‍ പഠനം നിര്‍ത്തി 19കാരി തട്ടുകടയില്‍

കൂടാതെ മൂന്നു നേരവും ഭക്ഷണം, ടൂര്‍ എസ്‌കോര്‍ട്ട്-സെക്യൂരിറ്റി എന്നിവരുടെ സേവനം, യാത്ര ഇന്‍ഷുറന്‍സ് എന്നിവയും ഈ പാക്കേജില്‍ ഉള്‍പ്പെടുന്നു. ഈ മണ്ഡലകാലത്ത് തീര്‍ത്ഥാടന യാത്രയ്ക്ക് പദ്ധതിയിടുന്നവര്‍ക്ക് ഈ പാക്കേജ് ഗുണകരമാണ്. ഇതുകൂടാതെ ഇതിനു പുറമേ ഡല്‍ഹി, ആഗ്ര, ജയ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ഗോള്‍ഡന്‍ ട്രയാംഗിള്‍ പാക്കേജ് വിമാനയാത്ര നവംബര്‍ 19-ന് കോഴിക്കോട് നിന്നും, ഡിസംബര്‍ മൂന്നിന് തിരുവനന്തപുരത്തുനിന്നും പുറപ്പെടും.

English summary
Pilgrimage to Ayodhya and Kashi; Departs from Kerala via train and costs Rs.20500
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X