കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ളയുടെ കള്ളക്കളികള്‍ പുറത്ത്!! എല്ലാം നാഗാലാന്‍ഡ് കേന്ദ്രീകരിച്ച്!! ഞെട്ടിക്കുന്ന വിവരങ്ങള്‍...

10 ബാങ്കുകളിലായാണ് പിള്ളയ്ക്ക് 20 അക്കൗണ്ടുകളുള്ളത്

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീവത്സം ഗ്രൂപ്പിന്റെ സ്ഥാപകനു നാഗാലാന്‍ഡിലെ പോലീസ് ഉദ്യോഗസ്ഥനുമായിരുന്ന എംആര്‍കെ പിള്ളയുടെ അനധികൃത സ്വത്തിനെക്കുറിച്ചു വ്യക്തമായ തെളിവുകള്‍ ലഭിച്ചു. മാതൃഭൂമിയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. നാഗാലാന്‍ഡില്‍ പിള്ളയ്ക്കുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചു.

Actress attacked: പ്രമുഖ നടന് ഇനി രക്ഷയില്ല!! പ്രതികള്‍ എല്ലാം വെളിപ്പെടുത്തുന്നു!!Actress attacked: പ്രമുഖ നടന് ഇനി രക്ഷയില്ല!! പ്രതികള്‍ എല്ലാം വെളിപ്പെടുത്തുന്നു!!

പിന്നില്‍ നാഗാലാന്‍ഡ്

പിന്നില്‍ നാഗാലാന്‍ഡ്

ശ്രീവല്‍സം ഗ്രൂപ്പിന്റെ അവിശ്വസനീയ വളര്‍ച്ചയ്ക്കു പിറകില്‍ നാഗാലാന്‍ഡില്‍ നിന്നുള്ള പണമാണെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. പിള്ള, ഭാര്യ വല്‍സലരാജ്, മകന്‍ അരുണ്‍ രാജ് എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ലഭിച്ചത്.

20 ബാങ്ക് അക്കൗണ്ടുകള്‍

20 ബാങ്ക് അക്കൗണ്ടുകള്‍

നാഗാലാന്‍ഡില്‍ പിള്ളയ്ക്ക് 20 ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. നാഗാലാന്‍ഡിലെ കോഹിമയിലും ദിമാപൂരിലും ലെറിയിലുമായി 10 ബാങ്കുകളിലായാണ് പിള്ളയ്ക്ക് അതിന്റെ ഇരട്ടി അക്കൗണ്ടുകളുള്ളത്.

 രണ്ടു കോടിയോളം രൂപ

രണ്ടു കോടിയോളം രൂപ

2016 ജൂണ്‍ ഒന്നിന് 1,49, 96, 321 രൂപയാണ് പിള്ളയുടെ പേരിലുള്ള ഈ അക്കൗണ്ടുകളില്‍ ആകെ ഉണ്ടായിരുന്നത്. ഈ അക്കൗണ്ടുകള്‍ വഴിയാണ് കേരളത്തിലേക്കു അനധികൃതമായി കോടിക്കണക്കിനു പണം വന്നതെന്നു വ്യക്തമായിട്ടുണ്ട്. ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് നാഗാലാന്‍ഡ് ആദായ നികുതി വകുപ്പും അന്വേഷണം തുടങ്ങി.

അഞ്ച് അക്കൗണ്ടുകള്‍

അഞ്ച് അക്കൗണ്ടുകള്‍

പിള്ളയുടെ ഭാര്യ വല്‍സലയ്ക്ക് കോഹിമയിലും ദിമാപൂരിലുമായി അഞ്ച് ബാങ്ക് അക്കൗണ്ടുകളുണ്ട്. ഈ അക്കൗണ്ടുകളിലായി ജൂണ്‍ ഒന്നിന് 89,36,481 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ഇവരുടെ ബാക്കിയുള്ള അക്കൗണ്ടുകള്‍ ബംഗളൂരുവിലും ചെന്നൈയിലുമാണ്. ഇവയില്‍ 49,45,475 രൂപയുണ്ട്.

വ്യാപാരസ്ഥാപനങ്ങള്‍

വ്യാപാരസ്ഥാപനങ്ങള്‍

നാഗാലാന്‍ഡില്‍ കോണ്‍സ്റ്റബിളായി വിരമിച്ച പിള്ളയ്ക്ക് അവിടെ പല വ്യാപാസ്ഥാപനങ്ങളുമുണ്ട്. പെട്രോള്‍ പമ്പുകള്‍, ബേക്കറി എന്നിങ്ങനെ നിരവധി ബിനാമികള്‍ പിള്ളയ്ക്കുണ്ട്. നാഗാലാന്‍ഡില്‍ പിള്ളയുടെ ബിനാമികളിലൊന്നാണ് സര്‍ക്കാര്‍ കോണ്‍ട്രാക്റ്ററായ ആദിവാസി ടിഇപി രക്മ. എന്നാല്‍ തനിക്കൊന്നുമറിയില്ലെന്നും പിള്ള നല്‍കിയ കടലാസുകളില്‍ ഒപ്പിടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമാണ് ഇവര്‍ പറയുന്നത്.

രാജ്യത്തിനു ഭീഷണി

രാജ്യത്തിനു ഭീഷണി

പിള്ളയുടെ സാമ്പത്തിക ഇടപാടുകള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കു തന്നെ ഭീഷണിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുവരെ തിട്ടപ്പെടുത്തിയ കണക്കുകള്‍ പ്രകാരം പിള്ളയ്ക്ക് 425 കോടി രൂപയുടെ അനധികൃത സ്വത്തുള്ളതായി കണ്ടെത്തിയിരുന്നു.

English summary
Income tax department get documents about 425 crores illegal asset in Sreevalsam raid.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X