കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ചുദേവിന് വിട ചൊല്ലാൻ കോഴിക്കോട്; സംസ്ക്കാരം സമ്പൂർണ്ണ സൈനിക ബഹുമതികളോടെ....

ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് നിന്നും പ്രത്യേക വിമാനത്തിൽ കോഴിക്കോട് എത്തിക്കുന്ന മൃതദേഹം വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

Google Oneindia Malayalam News

കോഴിക്കോട്: ചൈനീസ് അതിർത്തിയിൽ വ്യോമസേനയുടെ സുഖോയ്-30 വിമാനം തകർന്നുവീണ് മരിച്ച പൈലറ്റ് ലെഫ്റ്റനന്റ് എസ് അച്ചുദേവിന്(26) ഇന്ന് ജന്മനാടായ കോഴിക്കോട് വിട ചൊല്ലും. ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് നിന്നും പ്രത്യേക വിമാനത്തിൽ കോഴിക്കോട് എത്തിക്കുന്ന മൃതദേഹം വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

തച്ചങ്കരിക്ക് സെൻകുമാറിന്റെ ചുട്ടമറുപടി: ഹോ... പകച്ച് പോയി....!!! ഇങ്ങനെയും ഉണ്ടോ മറുപടി!തച്ചങ്കരിക്ക് സെൻകുമാറിന്റെ ചുട്ടമറുപടി: ഹോ... പകച്ച് പോയി....!!! ഇങ്ങനെയും ഉണ്ടോ മറുപടി!

സീരിയൽ നടിയും രണ്ടു യുവാക്കളും ആറ് കിലോ കഞ്ചാവുമായി പിടിയിൽ;മലപ്പുറംസ്വദേശിനിയായ നടി കാറിൽ കറങ്ങിയത്സീരിയൽ നടിയും രണ്ടു യുവാക്കളും ആറ് കിലോ കഞ്ചാവുമായി പിടിയിൽ;മലപ്പുറംസ്വദേശിനിയായ നടി കാറിൽ കറങ്ങിയത്

കോയമ്പത്തൂർ സൈനിക കേന്ദ്രത്തിൽ നിന്നുള്ള സൈനികർ നൽകുന്ന സമ്പൂർണ്ണ സൈനിക ബഹുമതികളോടെയായിരിക്കും പന്തീരങ്കാവിലെ സംസ്ക്കാര ചടങ്ങുകൾ നടക്കുക. അസമിൽ നിന്നും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി,മന്ത്രിമാർ,രാഷ്ട്രീയ നേതാക്കൾ,സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.

achudevpilot

തിരുവനന്തപുരത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം പാങ്ങോട് സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച രാവിലെ ശംഖുമുഖം വ്യോമസേന താവളത്തിൽവെച്ച് അച്ചുദേവിന് സൈനിക ബഹുമതികൾ നൽകിയിരുന്നു.

ഇതിനുശേഷമാണ് മൃതദേഹം കോഴിക്കോട് എത്തിക്കുന്നത്. പന്തീരങ്കാവിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷമായിരിക്കും സംസ്ക്കാര ചടങ്ങുകൾ. അച്ചുവിന്റെ മാതാപിതാക്കളും പ്രത്യേക വിമാനത്തിൽ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

English summary
pilot achudev's funeral ceremonies will be held in kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X