'പിണറായി മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ല; ആരോപണങ്ങളിൽ സിബിഐ അന്വേഷണം വേണം'; വിഡി സതീശൻ
കൊച്ചി : പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഗുരുതര ആരോപണമാണ് ഭരണകക്ഷി എംഎല്‍എ ഉന്നയിച്ചതെന്നും ഇനി മുഖ്യമന്ത്രിക്ക് സ്ഥാനത്തിരിക്കാൻ പിണറായി വിജയന് യോഗ്യതയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ആരോപണവിധേയരായ മുഴുവൻ ഉദ്യോഗസ്ഥരേയും സസ്പെന്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വര്‍ണക്കടത്ത് ഒളിച്ചുവയ്ക്കുന്നതിന് വേണ്ടി ഒരാളുടെ കൊലപാതകം നടത്തി. അത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ അറിവോടെയാണ് അയാളെ എ.ഡി.ജി.പി കൊലപ്പെടുത്തിയത്. സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായും സ്വര്‍ണക്കള്ളക്കടത്ത് സംഘവുമായും വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ഗുരുതര ആരോപണമാണ് ഭരണകക്ഷി എം.എല്‍.എ ഉയര്‍ത്തിയിരിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്ത് നടത്തിയതിന്റെ പേരില്‍ ജയിലിലായ ആളാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത് മുഴുവന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നാണ് സി.പി.എം എം.എല്‍.എ പറയുന്നത്.

ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പി ബി.ജെ.പിയെ സഹായിക്കുന്നെന്നാണ് എം.എല്‍.എ പറയുന്നത്. ബി.ജെ.പിയുമായി ബന്ധമുണ്ടെന്നതായിരുന്നു ഇ.പി ജയരാജനെതിരായ ആരോപണം. പക്ഷെ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി അതിനെ ന്യായീകരിച്ചു. പ്രകാശ് ജാവദേദ്ക്കറുമായി ബന്ധപ്പെട്ടതു കൊണ്ട് കുഴപ്പമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. താനും ആറേഴ് തവണ പ്രകാശ് ജാവദേദ്ക്കറെ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിലെ ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള ആളെ കേരളത്തിന്റെ മുഖ്യമന്ത്രി എന്തിനാണ് കണ്ടത്? ജാവദേദ്ക്കറെ കണ്ടതിന് ജയരാജനെ പുറത്താക്കുമെങ്കില്‍ മുഖ്യമന്ത്രിയെയും പുറത്താക്കണ്ടെ? ബി.ജെ.പിയുമായി ഇ.പി ജയരാജനും മുഖ്യമന്ത്രിക്കും ബന്ധമുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉപജാപക സംഘത്തിലെ അംഗമായ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജിപിക്കും ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.
ബി.ജെ.പിയെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂര്‍ പൂരം പൊലീസ് കലക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. രണ്ട് മന്ത്രിമാര്‍ സ്ഥലത്തുണ്ടായിട്ടും ഒരു കമ്മിഷണര്‍ രാവില പതിനൊന്നു മുതല്‍ രാത്രി മുഴുവന്‍ പൂരം അലങ്കോലമാക്കുകയായിരുന്നു. അത് മുഖ്യമന്ത്രി അറിഞ്ഞില്ലേ? ഇതേ ആരോപണമാണ് ഇപ്പോള്‍ സി.പി.എം എം.എല്‍.യും ഉന്നയിച്ചിരിക്കുന്നത്. ഈ ആരോപണം മുഖ്യമന്ത്രി നിഷേധിക്കട്ടെ.
മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്രത്തോളം അധഃപതിച്ച ഒരു കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ? സ്വര്‍ക്കള്ളക്കടത്ത് ആരോപണത്തിന് പിന്നാലെയാണ് സ്വര്‍ണക്കടത്ത്, കൊലപാതകം, ബി.ജെ.പി ബാന്ധവം, തൃശൂര്‍ പൂരം കലക്കല്‍ ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയാണ് ഈ ആരോപണങ്ങളെല്ലാം. നേരത്തെ സ്വര്‍ണക്കള്ളക്കടത്ത് ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം പോകേണ്ടതായിരുന്നു. അന്ന് ബി.ജെ.പിയും കേന്ദ്ര ഏജന്‍സികളും സഹായിച്ചതു കൊണ്ടാണ് രക്ഷപ്പെട്ടത്. ഇനി ഒരു നിമിഷം പോലും മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ല.
പത്തനംതിട്ട എസ്.പിയും സി.പി.എം എം.എല്‍.എയും തമ്മില്‍ നടത്തിയ സംഭാഷണം ഞെട്ടിക്കുന്നതാണ്. എ.ഡി.ജി.പിയുടെ അളിയന്മാര് പൈസയുണ്ടാക്കുന്നു, എല്ലാ വൃത്തികേടുകള്‍ക്കും കൂട്ടു നില്ക്കുന്നു, മുഖ്യമന്ത്രിയുടെ ഓഫീസ് അതിനെല്ലാം കുടപിടിച്ചു കൊടുക്കുന്നു, ഒരു എസ്.പി മറ്റു എസ്.പിമാരെ കുറിച്ചും എ.ഡി.ജി.പിയെ കുറിച്ചും മോശം പറയുന്നു. പൊലീസ് വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ ഓണ്‍ലൈന്‍കാരനെ രക്ഷപ്പെടുത്താന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി രണ്ടു കോടി രൂപ വാങ്ങി. ഇതൊക്കെ പറയുന്നത് പ്രതിപക്ഷമല്ല, മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം.എല്‍.എയാണ്. മുഖ്യമന്ത്രി പറഞ്ഞാല്‍ എന്തും ചെയ്യുന്ന എം.എല്‍.എയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും തുടരാന്‍ യോഗ്യതയില്ല. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരെയും അടിയന്തിരമായി സസ്പെന്‍ഡ് ചെയ്യണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും പുറത്താക്കണം. മുഖ്യമന്ത്രി തന്നെ രാജി വച്ചു പോയാള് മറ്റാരെയും പുറത്താക്കേണ്ടതില്ല. കേരളം നടങ്ങുന്ന ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.
മന്ത്രിമാരുടെ ഫോണ്‍ പോലും എ.ഡി.ജി.പി ചോര്‍ത്തുന്നു എന്നത് ഗുരുതര ആരോപണമാണ്. മന്ത്രിമാരുടെ ഫേണ്‍ ചോര്‍ത്തുമ്പോള്‍ ഞങ്ങളുടെയൊക്കെ ഫോണ്‍ ചോര്‍ത്തുന്നുണ്ടാകും. ഇതൊക്കെ സി.ബി.ഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.കുറെ രഹസ്യങ്ങള്‍ അറിയാമെന്ന ഭയത്താലാകും പി.വി അന്‍വറിനെ സി.പി.എം സംരക്ഷിക്കുന്നത്. അയാള്‍ പറയുന്നതൊക്കെ തെറ്റാണെങ്കില്‍ ഒരു നിമിഷമെങ്കിലും അയാള്‍ സി.പി.എമ്മില്‍ ഉണ്ടാകുമായിരുന്നോ? എ.ഡി.ജി.പിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസും എല്ലാം ശരിയായിരുന്നെങ്കില്‍ എം.എല്‍.എയ്ക്കെതിരെ നടപടിയെടുക്കുമായിരുന്നു.
എം.എല്‍.എയെ കുറിച്ച് ഒരു ആക്ഷേപം പോലും ഇന്നലെ പത്രസമ്മേളനം നടത്തിയ പാര്‍ട്ടി സെക്രട്ടറി പോലും പറഞ്ഞില്ല. അപ്പോള്‍ എം.എല്‍.എ പറഞ്ഞതൊക്കെ ശരിയാണെന്നല്ലെ അതിന്റെ അര്‍ത്ഥം. മുഖ്യമന്ത്രി പറഞ്ഞാല്‍ എന്തും ചെയ്യുന്ന ആളാണ് എം.എല്‍.എ. എനിക്കെതിരെ ആരോപണം ഉന്നയിച്ചതും മുഖ്യമന്ത്രിയുടെ അനുമതിയോടെയായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രി സ്വന്തം ഓഫീസ് നിയന്ത്രിക്കാന്‍ കഴിവില്ലാത്ത ആളാണെന്ന് ഞാന്‍ പറയില്ല.
പണ്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപകസംഘമുണ്ടെന്ന് പറഞ്ഞപ്പോള്‍ പേര് പറയാന്‍ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. പേരുകള്‍ തനിയെ പുറത്തു വരുമെന്നാണ് ഞാന്‍ അന്ന് പറഞ്ഞത്. ഇപ്പോള്‍ രണ്ടു പേരുടെ പേരുകള്‍ പുറത്തുവന്നല്ലോ. ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തു വന്നോളും',സതീശൻ പറഞ്ഞു.
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല












Click it and Unblock the Notifications