Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞനന്തനെതിരെയുള്ള സാക്ഷിമൊഴി ദുര്‍ബലം: പിണറായി

തിരുവനന്തപുരം: ടിപി ചന്ദ്രശേഖര്‍ വധക്കേസില്‍ കോടതി ശിക്ഷിച്ച പ്രതികളെ ന്യായീകരിച്ച് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പികെ കുഞ്ഞനന്തനെതിരായ സാക്ഷിമൊഴി ദുര്‍ബലമാണെന്നാണ് പിണറായി പറയുന്നത്. സാധാരണ ഗതിയില്‍ ആരും വിശ്വസത്തിലെടുക്കാത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി കുഞ്ഞനന്തനെ ശിക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍ എസ് എസുകാര്‍ക്ക് കടുത്ത പകയുള്ള കുഞ്ഞനന്തനെ അവരുടെ പ്രവര്‍ത്തകന്റെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷിച്ചത്. കെസി രാമചന്ദ്രന്റെയും മനോജിന്റെയും കാര്യത്തില്‍ ഇത് തന്നെയാണ് സംഭവിച്ചത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍, ടിപി വധക്കേസില്‍ കോടതി ശിക്ഷിച്ചവര്‍ക്ക് സംഭവവുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് മറപടി നല്‍കുകയായിരുന്നു പിണറായി. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഒന്നും പറയുന്നില്ലെന്നായിരുന്നു ആദ്യ മറുപടി.

Pinarayi Vijayan

ടിപി ചന്ദ്രശേഖരന്റെ കൊലപാതകം രാഷ്ട്രീയമല്ലെന്നും വ്യക്തിപരമായ വഴക്കാണെന്നും അന്നത്തെ ഡിജിപി തന്നെ പറഞ്ഞതാണ്. പിന്നീട് കേസില്‍ പാര്‍ട്ടിയെ കുടുക്കാന്‍ വേണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കമുള്ളവര്‍ ശ്രമിക്കുകയായിരുന്നു. അങ്ങനെയാണ് പൂക്കടയില്‍ ഗൂഢാലോചന നടന്നെന്നു കഥ കെട്ടിച്ചമച്ച് പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രാഷ്ട്രീയ ഗൂഢാലോചനയുടെ കരുക്കളാക്കി- പിണറായി പറഞ്ഞു.

ടിപി വധക്കേസില്‍ സിപിഎമ്മിനെ കുടുക്കാന്‍ സര്‍ക്കാര്‍ ആസൂത്രിത നീക്കം നടത്തുന്നുണ്ടെന്നും പിണറായി ആരോപിച്ചു. കോടതി വിധിയില്‍ അതൃപ്തിയുണ്ടെങ്കില്‍ സാധാരണ അപ്പീല്‍ പോകുകയാണ് പതിവ്. എന്നാല്‍ ഇവിടെ പാര്‍ട്ടിയെ കുറ്റവിമുക്തമാക്കിയപ്പോള്‍ ചിലര്‍ക്ക് അതിനോട് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. സിബിഐ അന്വേഷണത്തിന് ഭയമില്ലെന്നും ഒരു ഏജന്‍സിക്കും തങ്ങള്‍ക്കെതിരായി ഒന്നും കണ്ടെക്കാന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+