Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാനം മുഖ്യമന്ത്രിയും പ്രതികരിച്ചു; ലോ അക്കാദമി സമരം 20 ദിവസം പിന്നിടുമ്പോള്‍ പിണറായിയുടെ പ്രതികരണം

വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷമി നായര്‍ക്കെതിരെ ജാമ്യമില്ല് വകുപ്പുകള്‍ പ്രകാരം കേസെടുത്തതിന് ശേഷമാണ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോ അക്കാദമിയില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോളേജ് മാനേജ്‌മെന്റിനോടാണ് പിണറായി ഇക്കാര്യം ആവശ്യപ്പെട്ടത്. പരിഹാരം കാണാന്‍ വിദ്യാഭ്യാസമന്ത്രിക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷമി നായര്‍ക്കെതിരെ ജാമ്യമില്ല് വകുപ്പുകള്‍ പ്രകാരം കേസെടുത്തതിന് ശേഷമാണ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി രംഗത്ത് വന്നിരിക്കുന്നത്.

Pinarayi Vijayan

കോളേജില്‍ സമരം ചെയ്യുന്ന ദളിത് വിദ്യാര്‍ത്ഥികളാണ് പ്രിന്‍സിപ്പല്‍ തങ്ങളെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു എന്ന് ആരോപിച്ച് രംഗത്തെത്തിയത്. തങ്ങളെ കോളേജില്‍ ജാതിപ്പേര് വിളിച്ചാണ് അഭിസംബോധന ചെയ്യുന്നതെന്ന് കാണിച്ച് മൂന്ന് വിദ്യാര്‍ത്ഥികളാണ് പോലീസിനെ സമീപിച്ചത്. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ ആദ്യം നിലപാടെടുത്തിരുന്നില്ല. തുടര്‍ന്ന് വീണ്ടും പരാതി നല്‍കിയതോടെയാണ് പോലീസ് കേസെടുത്തത്.

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് പൊലീസ് കര്‍ശന നടപടിയുമായി രംഗത്തെത്തിയത്. സമരം ഒത്തുതീര്‍ക്കുന്നതിനായി സിപിഎം കഴിഞ്ഞ ദിവസം അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരെ എകെജി സെന്ററില്‍ വിളിച്ചു വരുത്തിയിരുന്നു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെച്ച് സമരം ഒത്തുതീര്‍ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും, രാജിയില്ല എന്ന നിലപാടില്‍ ലക്ഷ്മി നായര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+