വലിഞ്ഞ് കയറി വന്നവന്റെ വിരലല്ല വെട്ടേണ്ടത്...തലൈ...!! കുമ്മനത്തെ വെട്ടിക്കൂട്ടി പിണറായിബലി...!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യയാത്രയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വലിഞ്ഞ് കയറി യാത്ര ചെയ്തത് വിവാദമായിരിക്കുകയാണ്. മോദിക്കൊപ്പം യാത്ര ചെയ്യാന്‍ തയ്യാറാക്കിയവരുടെ പട്ടികയില്‍ ഇല്ലാത്ത കുമ്മനം കള്ളവണ്ടി കയറിയെന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. കുമ്മനത്തെ തീവണ്ടിയില്‍ കയറുന്നത് തടയാന്‍ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിക്ക് അപ്പോള്‍ സാധിച്ചില്ലെങ്കിലും, പിന്നാലെ നൈസായ്ട്ട് ഒരു പണി കൊടുത്തു രാജശേഖരന്. സോഷ്യല്‍ മീഡിയയ്ക്ക് അതങ്ങ് ബോധിച്ച മട്ടാണ്.

കേരളത്തിന് തലയുയര്‍ത്തി നില്‍ക്കാം...! കൊച്ചി മെട്രോ ചില്ലറക്കാരനല്ല...!! അതുക്കും മേലെ !

വെട്ടി നിരത്തിക്കളിഞ്ഞു

വെട്ടി നിരത്തിക്കളിഞ്ഞു

കൊച്ചി മെട്രോയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള കന്നിയാത്രയെക്കുറിച്ച് പിണറായി വിജയന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ഫോട്ടോഷോപ്പിലും ക്രോപ്പിംഗിലും വിദഗ്ദരായ സംഘികള്‍ പോലും നാണിച്ച് പോകും കണ്ടാല്‍.

കള്ളവണ്ടി കയറിയവനെ വെട്ടി

കള്ളവണ്ടി കയറിയവനെ വെട്ടി

കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ പി സദാശിവം, കുമ്മനം രാജശേഖരന്‍ എന്ന ക്രമത്തിലായിരുന്നു മെട്രോയിലെ ഇരിപ്പ്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്കില്‍ പേജിലെ ഫോട്ടോയിലാകട്ടെ കുമ്മനം അപ്രത്യക്ഷനാണ്

ഇതാണ് പണി

ഇതാണ് പണി

നല്ല വൃത്തിയില്‍ കുമ്മനത്തെ ഫോട്ടോയില്‍ നിന്നും വെ്ട്ടിമാറ്റിയ ശേഷമാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വന്‍കിട പദ്ധതി നിര്‍വഹണത്തില്‍ അനുകരണീയ മാതൃകയാണ് കൊച്ചിയിലേത് എന്ന് പറഞ്ഞ മുഖ്യമന്ത്രി മെട്രോ യാഥാര്‍ത്ഥ്യമാക്കാന്‍ സഹകരിച്ചവര്‍ക്ക് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.

കടുത്ത പ്രോട്ടോകോൾ ലംഘനം

കടുത്ത പ്രോട്ടോകോൾ ലംഘനം

ഒരു ജനപ്രതിനിധി അല്ലാത്ത കുമ്മനം പ്രധാനമന്ത്രിയുടെ ഒപ്പം യാത്ര നടത്തിയത് കടുത്ത പ്രോട്ടോകോള്‍ ലംഘനമാണെന്ന് പരാതി ഉയര്‍ന്നു കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷാ ടീമായ എസ്പിജിയുടെ പട്ടിക അട്ടിമറിച്ചാണ് കുമ്മനത്തിന്റെ യാത്ര. കുമ്മനത്തിനെതിരെ നടപടി വേണമെന്നും ആവശ്യമുയരുന്നു

കേന്ദ്രം ഇടപെട്ടു

കേന്ദ്രം ഇടപെട്ടു

മോദിയേയും പിണറായിയേയും ഗവര്‍ണറേയും വെങ്കയ്യ നായിഡുവിനേയും കൂടാതെ ഇ ശ്രീധരന്‍, നളിനി നെറ്റോ, നഗരവികസന സെക്രട്ടറി രാജീവ് ഗൗഡ, ഏലിയാസ് ജോര്‍ജ് എന്നിവര്‍ മെട്രോയില്‍ യാത്ര ചെയ്യുമെന്നതായിരുന്നു അറിയിപ്പ്. ഇത് മറികടന്ന് കുമ്മനം കയറിയത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ വഴിയാണെന്നാണ് റിപ്പോര്‍ട്ട്.

അവകാശം സ്ഥാപിക്കാൻ

അവകാശം സ്ഥാപിക്കാൻ

മെട്രോയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മനപ്പൂര്‍വ്വം തലയിട്ട് അവകാശം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി കുറച്ച് നാളുകളായി നടത്തുന്നുണ്ട്. ക്ഷണിക്കാത്ത കല്യാണത്തിന് വലിഞ്ഞ് കേറി ചെല്ലുന്നത് പോലുള്ള കുമ്മനത്തിന്റെ പ്രവര്‍ത്തി ഈ അജണ്ടയുടെ ഭാഗമാണെന്ന് സംശയിക്കാവുന്നതാണ്.

ഇതാണോ സുരക്ഷ

ഇതാണോ സുരക്ഷ

മോദിയുടെ സുരക്ഷയുടെ പേര് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും എന്തിന് മെട്രോമാന്‍ ശ്രീധരനേയും വരെ വേദിയില്‍ നിന്നും ഒഴിവാക്കിയവരാണ് ചിത്രത്തിലെങ്ങും തന്നെ ഇല്ലാത്ത് കുമ്മനത്തേയും ഒപ്പം കൂട്ടി നടക്കുന്നതെന്നോര്‍ക്കണം.

കുമ്മനം ഇടപെട്ടു

കുമ്മനം ഇടപെട്ടു

മെട്രോയുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം ഒരിടമൊപ്പിക്കാന്‍ കുമ്മനം നന്നായി അധ്വാനിക്കുന്നുണ്ട്. ഇ ശ്രീധരനെ ഉദ്ഘാടനവേദിയില്‍ നിന്നും ഒഴിവാക്കിയ വിഷയത്തില്‍ കേരളമത് കണ്ടതാണ്. ശ്രീധരനേയും ചെന്നിത്തലയേയും ചടങ്ങില്‍ ഉള്‍പ്പെടുത്തിയ വിവരം സര്‍ക്കാരിനും മുന്‍പേ അറിയിച്ച് ആളാവാന്‍ കുമ്മനം ശ്രമം നടത്തിയിരുന്നു.

പൊന്നുരുക്കുന്ന ഇടത്തെ പൂച്ച

പൊന്നുരുക്കുന്ന ഇടത്തെ പൂച്ച

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുമ്മനത്തിന്റെ പ്രവര്‍ത്തിയെ അല്‍പ്പത്തരമെന്നാണ് വിശേഷിപ്പിച്ചത്. മാത്രമല്ല പൊന്നുരുക്കുന്ന ഇടത്ത് പൂച്ചയ്‌ക്കെന്ത്് കാര്യമെന്നും മന്ത്രി ചോദിച്ചു. കാര്യമുണ്ടെന്നാണ് കുമ്മനം ഇന്ന് കാണിച്ച് തന്നിരിക്കുന്നത്.

# കുമ്മനം ഇടപെട്ട്

# കുമ്മനം ഇടപെട്ട്

ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രിയുടെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്നതിലുപരി കൊച്ചി മെട്രോയില്‍ കുമ്മനത്തിന് എന്താണ് കാര്യമെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. കുമ്മനത്തെ നാണം കെടുത്തി # കുമ്മനം ഇടപെട്ട് ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡാണ്.

ഫേസ്ബുക്ക് പോസ്റ്റ്

കുമ്മനത്തെ വെട്ടിയ ഫേസ്ബുക്ക് പോസ്റ്റ്

English summary
Kummanam Rajashekharan got croped from photo posted by Pinarayi Vijayan
Please Wait while comments are loading...