കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സർക്കാരിനെ വലിച്ചിടാൻ അമിത് ഷായ്ക്ക് ആ തടി പോര; അതൊക്കെ ഗുജറാത്തിൽ മതിയെന്ന് പിണറായി വിജയൻ!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനസർക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെ വലിച്ച് താഴെയിടാൻ അമിത് ഷായ്ക്ക് ഈ തടിപോരെന്ന് പിണറായി വിജയൻ പറഞ്ഞു. അതൊക്കെ ഗുജറാത്തിൽ മതി. ബിജെപിക്ക് ഈ മണ്ണിൽ സ്ഥനമില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊൽപ്പടിക്ക് നിൽക്കകുന്നവരോട് മാത്രം ഭീഷണി മതി. നിങ്ങളുടെ ഇഷ്ടപ്രകാരം എടുത്ത് പെരുമാറാനുള്ളതല്ല കേരള സർക്കാരെന്നും പിണറായി പറഞ്ഞു.

<strong>ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു: മോദി ശിവലിംഗത്തിന് മുകളില്‍ കയറിയിരിക്കുന്ന തേളിനെപ്പോലെയെന്ന് !</strong>ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു: മോദി ശിവലിംഗത്തിന് മുകളില്‍ കയറിയിരിക്കുന്ന തേളിനെപ്പോലെയെന്ന് !

ശബരിമല വിഷയത്തില്‍ ബിജെപി തെറ്റിദ്ധാരണ പരത്തുകയാണ് ചെയ്യുന്നത്. സിപിഎം വിശ്വാസികള്‍ക്കൊപ്പമാണ്. ഇപ്പോഴുള്ള അറസ്റ്റ് വിശ്വാസികളെയാണെന്ന് ചില മാധ്യമങ്ങള്‍ വരുത്തി തീര്‍ക്കുന്നുണ്ട്. എന്നാല്‍ അറസ്റ്റ് ചെയ്തത് വിശ്വാസികളെയല്ല, അക്രമം നടത്തുന്ന ക്രിമിനല്‍ സംഘത്തെയാണെന്നും പിണറായി വ്യക്തമാക്കി. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ കാര്യം മനസ്സിലാക്കാതെ സംസാരിക്കരുതെന്നും പാലക്കാട് നടക്കുന്ന പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.

ക്രിമിനലുകളെ റിക്രൂട്ട് ചെയ്യുന്നു

ക്രിമിനലുകളെ റിക്രൂട്ട് ചെയ്യുന്നു


രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമായിരിക്കണം. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന് തന്നെ അറിയില്ല. ശബരിമല വിഷയത്തില്‍ ബിജെപി കുപ്രചരണം നടത്തുന്നു. അമിത്ഷായുടെ വാക്ക് കേട്ടി ആര്‍എസ്എസുകാര്‍ കളിക്കാന്‍ വന്നാല്‍ അത് വല്ലാത്ത കളിയാകും. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംഘപരിവാറിന്റെ നേതൃത്വത്തില്‍ ശബരിമലയിലേക്ക് ക്രിമിനലുകളെ റിക്രൂട്ട് ചെയ്യുന്നു. ഇവരാണ് ശബരിമലയില്‍ അക്രമവും തെറിയഭിഷേകവും നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ചില മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുന്നു

ചില മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുന്നു


പോലീസ് അറ്‌സറ്റ് ചെയ്തത് വിശ്വാസികളെയാണെന്ന് ചില മാധ്യമങ്ങള്‍ വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. അറസ്റ്റ് ചെയ്തത് ക്രിമിനല്‍ സംഘത്തെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളോട് ശബരിമലയിൽ പോയ്ക്കൊള്ളണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടിട്ടില്ല. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണു വിധിച്ചത്. അതു നാട്ടിലെ നിയമമാണെന്നും അദ്ദേഹം പറഞ്ഞു.

പവിത്രത കാത്തു സൂക്ഷിക്കണം

പവിത്രത കാത്തു സൂക്ഷിക്കണം

ശബരിമല റിപ്പോർട്ടിങ്ങിനു പോയ മാധ്യമപ്രവർത്തകർക്കു മർദ്ദനമേറ്റിരുന്നു. പിറകിൽ മൂർച്ചയുള്ള സാധനം കുത്തിയിട്ട് ഇത് പറയെടാ എന്നു പറഞ്ഞായിരുന്നു ഭീഷണി. നിങ്ങളിനിയും വന്നോളു, ചെയ്തോളു, സംഘപരിവാറിന് അഴിഞ്ഞാടാനുള്ള കേന്ദ്രമാണ് ശബരിമല എന്നാണോ സർക്കാർ പറയേണ്ടതെന്നും പിണറായി പറഞ്ഞു. ശബരിമലയുടെ പവിത്രത കാത്തു സൂക്ഷിക്കണം. എല്ലാ വിശ്വാസികൾക്കും നിർഭയം കടന്നുപോകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

അൽപൻമാർക്കു മറുപടി പറയേണ്ടതില്ല

അൽപൻമാർക്കു മറുപടി പറയേണ്ടതില്ല


ശബരിമലയിലെത്തുന്ന വിശ്വാസികൾക്ക് അയ്യപ്പദര്‍ശനം നടത്താൻ എല്ലാ നടപടിയും സർ‍ക്കാർ സ്വീകരിക്കും. എന്നാൽ അതിന് എതിര് നിൽക്കുന്ന സമീപനം അംഗീകരിക്കാനാകില്ല. സാധാരണ അൽപൻമാർക്കു മറുപടി പറയേണ്ടതില്ല. എന്നാൽ ഇതിനു പിന്നില്‍ അണിനിരന്ന ചിലരുണ്ട്. അവരറിയാനാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എത്ര കാലമായി കേരളത്തിൽ ബിജെപി രക്ഷപ്പെടാൻ നോക്കുന്നു. എന്താണു നടന്നതെന്നും പിണറായി ചോദിച്ചു.

വിദേശ യാത്ര

വിദേശ യാത്ര


അതേസമയം പ്രളയത്തില്‍ അകപ്പെട്ട കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് വേണ്ടിയാണ് മന്ത്രിമാര്‍ വിദേശയാത്രയ്ക്ക് അനുമതി നേടിയത്. പ്രധാനമത്രിയോട് നേരില്‍ സംസാരിച്ച ശേഷമാണ് അപേക്ഷ നൽകിയത്. പക്ഷെ നിങ്ങള്‍ അങ്ങനെ കേരളത്തെ പുനര്‍നിര്‍മിക്കണ്ട എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

English summary
Chief Minister Pinarayi Vijayan reply to Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X