Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശാഭിമാനി വിവാദം: ഏഷ്യാനെറ്റിനെതിരെ പിണറായി

തിരുവനന്തപുരം: ദേശാഭിമാനി ഭൂമി വില്‍പന വിവാദം പുറത്ത് കൊണ്ടുവന്ന ഏഷ്യാനെറ്റ് ന്യൂസിനെതിരെ രൂക്ഷമായ ഭാഷയില്‍ പിണറായി വിജയന്‍. എല്ലാ ഇടപാടുകളും പാര്‍ട്ടി അറിഞ്ഞ് കൊണ്ട് തന്നെ നടത്തിയതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിന് മറ്റെന്തോ താത്പര്യമാണുള്ളത്. കാര്യങ്ങള്‍ ശരിക്കും മനസ്സിലാക്കാതെയാണ് വാര്‍ത്തകള്‍ കൊടുക്കുന്നത്. കാര്യങ്ങള്‍ മനസ്സിലാക്കാതെ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി വാര്‍ത്ത കൊടുക്കരുതെന്നും പിണറായി വിജയന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ദേശാഭിമാനിയെ തകര്‍ക്കാനുള്ള ശ്രമം നടത്തുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു

Pinarayi Vijayan

സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ചെയ്യരുത്. പച്ചക്കള്ളം പറയുമ്പോള്‍ അത് വെരിഫൈ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി ഭൂമി വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷോഭിച്ചുകൊണ്ടാണ് പിണറായി വിജയന്‍ പ്രതികരിച്ചത്. ദേശാഭിമാനിക്കെതിരെയുള്ള വാര്‍ത്ത പച്ചക്കള്ളമാണ്. സ്ഥലം വിറ്റ കാര്യത്തില്‍ ഒരു ദുരൂഹതയുമില്ല. വാങ്ങിയ കമ്പനിയുടെ ചെയര്‍മാന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഡാനിഷ് ചാക്കോ തന്നെയാണ് ഇപ്പോഴും കമ്പനിയുടെ എംഡിയെന്നും പിണറായി വിജയന്‍ പറഞ്ഞു. അത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളുണ്ടെങ്കില്‍ അത് കൊണ്ടു വരാന്‍ ചേദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്തുകൊണ്ട് പിണറായി വിജയന്‍ പറഞ്ഞു.

ഏഷ്യാനെറ്റിന് സ്ഥാപിത താത്പര്യങ്ങളാണ് ഉള്ളത്. എന്തായാലും എഷ്യാനെറ്റിനെതിരെ നിയമ നടപടിക്ക് മുതിരുന്നില്ലെന്നും പിണറായി വ്യക്തമാക്കി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+