കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് കൂട്ടര്‍ രഥത്തില്‍ പുറപ്പെട്ടിട്ടുണ്ട്.... എവിടെ വെച്ചും ഒന്നാകാം.... പരിഹാസവുമായി പിണറായി

Google Oneindia Malayalam News

Recommended Video

cmsvideo
രഥയാത്രകളെ പരിഹസിച്ച് പിണറായി | Oneindia Malayalam

തൃശൂര്‍: കോണ്‍ഗ്രസും ബിജെപിയും ശബരിമല വിഷയം ഉന്നയിച്ച് നടത്തുന്ന ജാഥകളെ പൊളിച്ചടുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ എവിടെവെച്ചാണ് ഒന്നാകുകയെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളു എന്നും മുഖ്യമന്ത്രി പറയുന്നു. അതേസമയം അപവാദ പ്രചാരണങ്ങള്‍ക്കെതിരെയം എന്തുകൊണ്ട് പുനപ്പരിശോധന ഹര്‍ജി നല്‍കിയില്ലെന്നതിനെ കുറിച്ചും പിണറായി വിശദീകരിച്ചിട്ടുണ്ട്. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.

അതേസമയം ശബരിമല വിഷയത്തില്‍ ഭക്തരെ തടയുന്ന രീതിയിലുള്ള അക്രമ പ്രവര്‍ത്തനങ്ങളിലേക്ക് ബിജെപി പോയതിനെ തുടര്‍ന്നാണ് വിശദീകരണവുമായി മുഖ്യമന്ത്രി നേരിട്ടെത്തിയിരിക്കുന്നത്. എന്തുവന്നാലും കോടതി വിധി നടപ്പാക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ് അദ്ദേഹം. ബിജെപി നാടിനെ ഇരുണ്ട കാലത്തിലേക്കാണ് കൊണ്ടുപോയതെന്നും ഇത് ആരും മറക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് കൂട്ടരുടെ ജാഥ

രണ്ട് കൂട്ടരുടെ ജാഥ

രണ്ടു രഥങ്ങളിലായി രണ്ടു കൂട്ടരും ജാഥ പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ എവിടെ വെച്ച് ഒന്നാകുമെന്ന് മാത്രം നോക്കിയാല്‍ മതി. അങ്ങേയറ്റത്ത് നിന്ന് പുറപ്പെടുന്ന ജാഥയെ ഏകദോശം അങ്ങോട്ടേക്ക് പോയി പെട്ടെന്ന് ഇങ്ങോട്ടേക്ക് പോന്ന ആളാണ് നയിക്കുന്നത്. കോണ്‍ഗ്രസിന് എന്തൊരു അധ:പതനമാണ് വന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഇവിടെ നിന്ന് ഇല്ലാതാകുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞപ്പോള്‍ അതിനെതിരെ പറയാനുള്ള ആര്‍ജവം പോലുള്ള ഒരു കോണ്‍ഗ്രസുകാരനും കാണിച്ചില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധിയല്ലേ നേതാവ്

രാഹുല്‍ ഗാന്ധിയല്ലേ നേതാവ്

കോണ്‍ഗ്രസുകാരുടെ നേതാവ് രാഹുല്‍ ഗാന്ധിയല്ലെന്ന് അവര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. രാഹുല്‍ ഗാന്ധിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അമിത് ഷായുടെ അഭിപ്രായത്തോടൊപ്പമാണ് ഞങ്ങള്‍ നില്‍ക്കുന്നതെന്നുമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വിശ്വാസത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. തെറ്റായ ആചാരങ്ങള്‍ ലംഘിച്ച് കൊണ്ടാണ് ഇന്നത്തെ നിലയിലേക്ക് കേരളം ഉയര്‍ന്ന് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തുകൊണ്ട് പുനപ്പരിശോധനാ ഹര്‍ജി നല്‍കിയില്ല

എന്തുകൊണ്ട് പുനപ്പരിശോധനാ ഹര്‍ജി നല്‍കിയില്ല

ശബരിമല വിഷയത്തില്‍ എന്തുകൊണ്ട് പുനപ്പരിശോധന ഹര്‍ജി നല്‍കിയില്ലെന്നാണ് ചിലരുടെ ചോദ്യം. അങ്ങനെ ഹര്‍ജി കൊടുത്താല്‍ ഞങ്ങള്‍ പറഞ്ഞ വാക്കിന് വിലയില്ലാത്തവരാകും. കൊടുത്ത വാക്ക് പാലിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ഇക്കാര്യത്തില്‍ എല്‍ഡിഎഫിന്റെ നിലപാട് പ്രകടനപത്രികയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ചെയ്യുന്നത് അനാവശ്യ ധൃതിയല്ല. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കുറേ പേരെ കൊണ്ടുപോകുന്ന നില അവിടെയില്ല. എല്‍ഡിഎഫിന്റെ കൂടെ അണിനിരന്നതില്‍ പകുതിയിലധികം സ്ത്രീകളാണ്. ആളില്ലാത്ത മുന്നണിയല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസിയോ അവിശ്വാസിയോ അല്ല

വിശ്വാസിയോ അവിശ്വാസിയോ അല്ല

ഇപ്പോഴത്തെ പ്രശ്‌നം വിശ്വാസിയോ അവിശ്വാസിയോ എന്നതല്ല. നാടിന്റെ മാറ്റം, പുരോഗമനം അതിനാണ് മുമ്പ് പ്രക്ഷോഭങ്ങള്‍ ഉണ്ടായത്. എന്നാല്‍ ഇന്ന് സമൂഹത്തെ പിന്നോട്ട് നടത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. അവരാണ് ഇടതുമുന്നണി ധൃതി കാണിച്ചെന്ന് പറയുന്നത്. ശബരിമലയുടെ പവിത്ര തകര്‍ത്തത് ഞങ്ങലാണോ, അവിടുത്തെ ആചാരങ്ങള്‍ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ശബരിമല ഭക്തരെ കൈയ്യേറ്റെ ചെയ്യുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഒരു ആരാധനാലയത്തിന്റെ പവിത്രതയ്ക്ക് ചേരുന്നതാണോ ഇത്. പ്രത്യേകം ക്രിമിനലുകളെ കൊണ്ടുവന്ന് കലാപഭൂമിയാക്കാനാണ് അവര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ആര്‍എസ്എസാണ് എല്ലാത്തിനും പിന്നില്‍

ആര്‍എസ്എസാണ് എല്ലാത്തിനും പിന്നില്‍

ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്ന ആര്‍എസ്എസ് സംഘമാണ് ശബരിമലയില്‍ എത്തിയത്. പ്രത്യേക പരിശീലനം നേടിയവരെ കൂടാതെ ക്രിമിനലുകളും ഉണ്ടായിരുന്നു. ഇവര്‍ക്ക് വേണ്ടത് സമാധാനമല്ല. സന്നിധാനത്ത് കലാപം നടക്കണം. അതുകൊണ്ടുണ്ടാകുന്ന നേട്ടം അവര്‍ പിന്നീടുള്ള പ്രതികരണത്തില്‍ പറയുന്നുണ്ട്. ശബരിമലയുടെ വരവിലാണ് സര്‍ക്കാരിന്റെ കണ്ണ് എന്നാണ് അവര്‍ പറയുന്നത്. ആരാധനാലയങ്ങളുടെ ഒരു പൈസ പ പോലും സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നില്ല. അത് ഭക്തര്‍ക്ക് തന്നെ അവകാശപ്പെട്ടതാണ്. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും പിണറായി പറഞ്ഞു.

ശബരിമല വിഷയത്തിൽ പ്രതികരണവുമായി ബാലക‍ൃഷ്ണ പിള്ള; സർക്കാരിനെ കുറ്റപ്പെടുത്തരുത്, പക്ഷേ..ശബരിമല വിഷയത്തിൽ പ്രതികരണവുമായി ബാലക‍ൃഷ്ണ പിള്ള; സർക്കാരിനെ കുറ്റപ്പെടുത്തരുത്, പക്ഷേ..

ദക്ഷിണേന്ത്യയില്‍ ബിജെപി സംപൂജ്യരാവും.... കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ....ദക്ഷിണേന്ത്യയില്‍ ബിജെപി സംപൂജ്യരാവും.... കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ....

English summary
pinarayi against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X