കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം തന്നത് വെറും 600 കോടി... അരിക്കും മണ്ണെണ്ണയ്ക്കും വരെ വില... തുറന്നടിച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് സഹായം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത അലംഭാവമാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തില്‍ 31000 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്. യഥാര്‍ത്ഥ നഷ്ടം ഇതിലും കൂടുതലാണ്. കേന്ദ്രം ഇതുവരെ 600 കോടിയാണ് ആകെ അനുവദിച്ചത്. പ്രളയസമയത്ത് അനുവദിച്ച അരിയും മണ്ണെണ്ണയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വില നല്‍കണമെന്നാണ് കേന്ദ്ര നിലപാട്. ഇത് കുറച്ചാല്‍ കേരളത്തിന് ശരിക്കും കിട്ടുന്ന സഹായം വെറും 336 കോടിയായി ചുരുങ്ങുമെന്നും പിണറായി വ്യക്തമാക്കി.

1

പുനര്‍നിര്‍മാണത്തിന് കേന്ദ്ര സഹായം നല്ല രീതിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. അര്‍ഹതപ്പെട്ടത് ഇതുവരെ ലഭിച്ചിട്ടില്ല. സഹായിക്കാന്‍ തയ്യാറായി വന്ന യുഎഇ പോലുള്ള രാജ്യങ്ങളുടെ സഹായവും സ്വീകരിക്കാനും സാധിച്ചില്ല. സംസ്ഥാനം എല്ലാ സമയത്തും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ കേന്ദ്രത്തിന് നിസ്സഹായ സമീപനമാണ് ഉള്ളത്. സഹായിക്കാന്‍ മുന്നോട്ട് വന്നവരെയും പ്രോത്സാഹിപ്പിച്ചില്ല. വിദേശരാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന ധനസഹായം സ്വീകരിക്കാമെന്നാണ് നിയമം. പ്രവാസി മലയാളികള്‍ താമസിക്കുന്ന രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഫണ്ട് സമാഹരിക്കാനുള്ള മന്ത്രിമാരുടെ യാത്രയും തടഞ്ഞു. കേരളം ചോദിച്ചതും അര്‍ഹതയുള്ളതും കിട്ടുമെന്ന് പ്രതീക്ഷിച്ചാലും അതിന് പുറമേ 26000 കോടി കൂടി കണ്ടെത്തേണ്ടി വരും. വായ്പ വാങ്ങാനുള്ള പരിധി കേന്ദ്രം ഉയര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടകയിലും ഉത്തരാഖണ്ഡിലും തമിഴ്‌നാട്ടിലും പ്രളയമുണ്ടായപ്പോള്‍ വലിയ തോതില്‍ കേന്ദ്ര സഹായം നല്‍കിയിരുന്നു. എന്നാല്‍ കേരളത്തോടുള്ള സമീപനം അങ്ങനെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇറാനുമായി പുതിയ എണ്ണകരാര്‍... ഇന്ത്യ എണ്ണ വ്യാപാരം വര്‍ധിപ്പിക്കുന്നു... 21 മില്യണിന്റെ കുതിപ്പ്!!ഇറാനുമായി പുതിയ എണ്ണകരാര്‍... ഇന്ത്യ എണ്ണ വ്യാപാരം വര്‍ധിപ്പിക്കുന്നു... 21 മില്യണിന്റെ കുതിപ്പ്!!

രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് കര്‍ഷകര്‍.... വായ്പ അടയ്ക്കുന്നത് അവസാനിപ്പിച്ചു!!രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ഏറ്റെടുത്ത് കര്‍ഷകര്‍.... വായ്പ അടയ്ക്കുന്നത് അവസാനിപ്പിച്ചു!!

English summary
pinarayi against central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X