Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്‍ കുമാര്‍ ചെയ്ത തെറ്റ്! പുറത്താക്കിയത് എന്തിനെന്ന് പിണറായി തന്നെ പറയും!

ഡിജിപി സ്ഥാനത്തു തുടരാന്‍ സെന്‍കുമാറിന് യോഗ്യതയില്ലാത്തതു കൊണ്ടാണ് അദ്ദേഹത്തെ ചുമതലയില്‍ നിന്ന് നീക്കിയതെന്നാണ് പിണറായി പറയുന്നത്.

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയതിന് കാരണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപി സ്ഥാനത്തു തുടരാന്‍ സെന്‍കുമാറിന് യോഗ്യതയില്ലാത്തതു കൊണ്ടാണ് അദ്ദേഹത്തെ ചുമതലയില്‍ നിന്ന് നീക്കിയതെന്നാണ് പിണറായി പറയുന്നത്.

ഡിജിപി സ്ഥാനത്തു നിന്ന് തന്നെ നീക്കിയത് പകപോക്കലിന്റെ ഭാഗമായിട്ടാണെന്ന് ആരോപിച്ച് സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വിമര്‍ശനവുമായി പിണറായി എത്തിയിരിക്കുന്നത്.

 ഇപ്പോഴത്തെ ചെയ്തികള്‍ വ്യക്തമാക്കും

ഇപ്പോഴത്തെ ചെയ്തികള്‍ വ്യക്തമാക്കും

ഡിജിപി സ്ഥാനത്തു തുടരാന്‍ ടിപി സെന്‍കുമാറിന് യോഗ്യതയില്ലാത്തതു കൊണ്ടാണ് അദ്ദേഹത്തെ നീക്കിയതെന്നാണ് പിണറായി പറയുന്നത്. ടിപി സെന്‍കുമാറിന്റെ ഇപ്പോഴത്തെ ചെയ്തികള്‍ അത് വ്യക്മാക്കുന്നതാണെന്നും പിണറായി പറയുന്നു.

 സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നു

സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നു

ജിഷ വധക്കേസ് അന്വേഷണത്തിലെ വീഴ്ച കൊണ്ടല്ല നീക്കിയതെന്നും പിണറായി വ്യക്തമാക്കുന്നുണ്ട്.സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് സെന്‍കുമാര്‍ ശ്രമിച്ചുവെന്നാണ് പിണറായിയുടെ ആരോപണം.

 യുഡിഎഫ് പാളയത്തിലല്ല

യുഡിഎഫ് പാളയത്തിലല്ല

സെന്‍കുമാര്‍ യുഡിഎഫ് പാളയത്തിലല്ലെന്നും ബിജെപി ചായ് വ് കാണിക്കുന്നുവെന്നും പിണറായി നേരത്തെയും ആരോപിച്ചിരുന്നു. ഡിജിപി സ്ഥാനത്തിന് യോജിക്കുന്ന തരത്തിലായിരുന്നില്ല സെന്‍കുമാറിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

 വിശദീകരണം നല്‍കണം

വിശദീകരണം നല്‍കണം

സെന്‍കുമാറിനെ മാറ്റിയതിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. വ്യക്തി താത്പര്യങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി എടുത്തതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇങ്ങനെ നടപടി എടുത്താല്‍ പോലീസ് ആസ്ഥാനത്ത് ആരും ഉണ്ടാകില്ലെന്നും കോടതി പറഞ്ഞു. ഈ മാസം 27നകം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+