കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടി ധിക്കാരം കാട്ടുകയാണെന്ന് പിണറായി വിജയന്‍

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: ഒരു കാരണവും ഇല്ലാതെ കേസുകള്‍ പിന്‍വലിക്കുന്ന നടപടി തുടരുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു ധിക്കാരി ആയതു കൊണ്ടാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്നാണ് പിണറായി ആരോപിച്ചത്.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്ര കുമാറിന്റെമേല്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി അധികാരം ദുരുപയോഗം ചെയ്യുകയാണ്. സര്‍ക്കാരിന്റെ അധികാരം തോന്നിയതുപോലെ പ്രവര്‍ത്തിക്കാനുള്ളതല്ലെന്നും പിണറായി പറഞ്ഞു.

pinarayi

കേസ് പിന്‍വലിക്കാനുള്ള നീക്കം തെറ്റായ സമീപനമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ സ്വരം സോച്ഛാധിപതിയുടേതാണെന്നാണ് കോടിയേരി പറഞ്ഞത്.

നിയമവാഴ്ചയെ കാറ്റില്‍ പറത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഒരു ഭാഗത്ത് ആര്‍എസ്എസിനെ തൃപ്തിപ്പെടുത്തിയും മറുഭാഗത്ത് ഇടതുപക്ഷത്തെ വെല്ലുവിളിച്ചും അസാധാരണ സ്ഥിതിവിശേഷമാണ് ഉമ്മന്‍ചാണ്ടി കാണിച്ചിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

English summary
Pinarayi vijayan against Ummanchandy related to ksu oil on keshvendra kumar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X