Get Updates
Get notified of breaking news, exclusive insights, and must-see stories!

ഘര്‍വാപസിയില്‍ വെളളാപ്പള്ളി വിവരക്കേടു പറയരുതെന്ന് പിണറായി

പത്തനംതിട്ട: ശ്രീനാരായണഗുരുവിന്റെ പേരിന് കളങ്കം വരുത്തുന്ന രീതിയിലാണ് വെളളാപ്പള്ളിയുടെ ആരോപണങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് വെള്ളാപ്പള്ളി എടുത്തിരിക്കുകയാണോ. ഘര്‍വാപസിയില്‍ വെളളാപ്പള്ളി പറയുന്നത് വിവരക്കേടാണെന്നും പിണറായി പറഞ്ഞു. ശ്രീനാരായണഗുരു സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്നു വിവരക്കേട് പറയരുതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കളെ ന്യൂനപക്ഷ മതങ്ങളില്‍ ചേര്‍ക്കാമെന്ന് പറഞ്ഞ് ചാരസംഘടനകളില്‍ നിന്നും സിപിഐ പണം വാങ്ങിയിട്ടുണ്ടോയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചിരുന്നു. ഈ ആരോപണം വിവരക്കേടാണെന്നാണ് പിണറായിയുടെ മറുപടി.

pinarayi

വെള്ളാപ്പള്ളി സംസാരിക്കുന്നത് ആര്‍എസ്എസിനെ പിന്താങ്ങിയാണെന്നും പിണറായി ആരോപിച്ചു. ആര്‍എസ്എസിനെ സഹായിക്കാനാണ് വെള്ളാപ്പള്ളി ഘര്‍വാപസിയെ അനുകൂലിക്കുന്നത്. ടിപ്പുവിന്റെ കാലം മുതല്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും അതില്‍ തെറ്റില്ലെന്നുമാണ് വെള്ളാപ്പള്ളി നേരത്തെ പറഞ്ഞത്.

പുനര്‍ മതപരിവര്‍ത്തനം ഏതു ഹിന്ദു വിഭാഗത്തിലേക്കാണെന്ന് ആര്‍എസ്എസ് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. താഴെത്തട്ടിലുള്ള ജനങ്ങളെ മനുഷ്യരായി കാണണമെന്നും പിണറായി വ്യക്തമാക്കി. സിപിഎം പത്തനംതിട്ട സമ്മേളനത്തിനിടെയാണ് പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+