കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്കും ജലീലിനും തുല്യ പങ്കാണുള്ളത്; മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്: ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് യോഗ്യതയില്ലാത്ത ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിന് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മന്ത്രി രാജിവെച്ച സ്ഥിതിക്ക് മുഖ്യമന്ത്രിക്കും കയ്യൊഴിയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

k surendran

അനധികൃത നിയമനത്തിന് വേണ്ടി യോഗ്യതയില്‍ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തില്‍ തുല്ല്യ പങ്കാണുള്ളതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണ് ഇരുവരും നടത്തിയത്.

ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും മറ്റൊരു വിഷുക്കാലം കൂടി, അറിയാം ഐതീഹ്യവും ആഘോഷവുംഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും മറ്റൊരു വിഷുക്കാലം കൂടി, അറിയാം ഐതീഹ്യവും ആഘോഷവും

സ്പിംഗ്ലര്‍ ഇടപാടും ആഴക്കടല്‍ മത്സ്യബന്ധന കരാറും പോലെ ബന്ധുനിയമനവും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്. എന്നാല്‍ പിടിക്കപ്പെടുമ്പോള്‍ എനക്കറിയില്ലെന്ന വിചിത്രമായ വാദമാണ് പിണറായി വിജയന്‍ ഉയര്‍ത്താറുള്ളത്. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ജലീല്‍ രാജിവെച്ചതു കൊണ്ടു മാത്രം ഈ നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ ഇടതു സര്‍ക്കാരിന് സാധിക്കില്ല.

ബന്ധുവിനെ നിയമിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് മന്ത്രി ബാലന്‍ ചോദിക്കുന്നത്. ഭാര്യമാരെ പിന്‍വാതിലിലൂടെ നിയമിക്കുന്ന സി.പി.എമ്മിന്റെ നേതാക്കള്‍ക്ക് ഇതൊന്നും തെറ്റായി തോന്നില്ലെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു.

ബന്ധുനിയമനം മുതല്‍ മാര്‍ക്ക് ദാനം വരെ, ലീഗിന് മുന്നില്‍ വീറോടെ നിന്ന ജലീല്‍ ഒടുവില്‍ വീണുബന്ധുനിയമനം മുതല്‍ മാര്‍ക്ക് ദാനം വരെ, ലീഗിന് മുന്നില്‍ വീറോടെ നിന്ന ജലീല്‍ ഒടുവില്‍ വീണു

'രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് ആശ്വസിക്കാം, തോൽപ്പിക്കാൻ കഴിയില്ല', കെടി ജലീലിന്റെ പ്രതികരണം'രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് ആശ്വസിക്കാം, തോൽപ്പിക്കാൻ കഴിയില്ല', കെടി ജലീലിന്റെ പ്രതികരണം

Recommended Video

cmsvideo
രൂക്ഷവിമർശനവുമായി ചെന്നിത്തല | Ramesh | KT Jaleel | Oneindia Malayalam

English summary
Pinarayi and Jaleel have an equal share; K Surendran wants CM to resign too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X