കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടി പറഞ്ഞു!പിണറായിക്ക് കൊണ്ടു!!കടുംപിടിത്തം വിട്ട് അയഞ്ഞു!! ഇനി എന്തേലുമൊക്കെ സംഭവിക്കും!!

കൈയ്യേറ്റം, അനധികൃത നിര്‍മ്മാണം, കൈയ്യേറിയ സ്ഥലത്തിന്റെ സര്‍വെ നമ്പര്‍, വിസ്തൃതി, സ്ഥലത്തിന്റെ ഇപ്പോഴത്തെ സ്വഭാവം എന്നിവയടങ്ങിയ വിശദമായ റിപ്പോര്‍ട്ട് തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റം സംബന്ധിച്ച വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അയഞ്ഞു തുടങ്ങിയതായി വിവരം. കൈയ്യേറ്റത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്നാറില്‍ റവന്യൂ വകുപ്പും സബ് കലക്ടറും ചേര്‍ന്ന് കൈയ്യേറ്റം ഒഴിപ്പിച്ചതിനെ പിണറായി നേരത്തെ വിമര്‍ശിച്ചിരുന്നു. മൂന്നാറില്‍ സിപിഐ എടുത്ത നിലപാടുകളെയും പി ണറായി വിമര്‍ശിച്ചിരുന്നു.

കൈയ്യേറ്റം, അനധികൃത നിര്‍മ്മാണം, കൈയ്യേറിയ സ്ഥലത്തിന്റെ സര്‍വെ നമ്പര്‍, വിസ്തൃതി, സ്ഥലത്തിന്റെ ഇപ്പോഴത്തെ സ്വഭാവം എന്നിവയടങ്ങിയ വിശദമായ റിപ്പോര്‍ട്ട് തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യം. ഏഴാം തീയതി സര്‍വകക്ഷിയോഗം വിളിക്കാനും തീരുമാനിച്ചതായി പിണറായി പറഞ്ഞു.

കൈയ്യേറ്റം ഒഴിപ്പിക്കുന്നത് നേരത്തെ സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇതിനു പിന്നാലെ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു തീയതി പ്രഖ്യാപിക്കാത്തതിനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

 വിശദമായ റിപ്പോര്‍ട്ട്

വിശദമായ റിപ്പോര്‍ട്ട്

മൂന്നാര്‍ കൈയ്യേറ്റം വീണ്ടും വിവാദമാകുമ്പോള്‍ സംഭവത്തില്‍ ഇടപെടുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈയ്യേററത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൈയ്യേറ്റം, അനധികൃത നിര്‍മ്മാണം, കൈയ്യേറിയ സ്ഥലത്തിന്റെ സര്‍വെ നമ്പര്‍, വിസ്തൃതി, സ്ഥലത്തിന്റെ ഇപ്പോഴത്തെ സ്വഭാവം എന്നിവയടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

 സ്‌റ്റോപ്പ് മെമ്മോ

സ്‌റ്റോപ്പ് മെമ്മോ

ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കൈയ്യേറിയ സ്ഥലത്ത് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടോ, ആ ഉത്തരവ് അനുസരിച്ചിട്ടുണ്ടോ, സ്ഥലം കൈവശം വച്ചിരിക്കുന്നത് ആര് എന്നീ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

 കളക്ടര്‍ക്ക് നിര്‍ദേശം

കളക്ടര്‍ക്ക് നിര്‍ദേശം

ഏഴിന് ചേരുന്ന സര്‍വകക്ഷി യോഗത്തിനു മുന്നോടിയായിട്ടാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ റവന്യൂ വകുപ്പും നടപടി തുടങ്ങി. ഏറെക്കുറെ വിവരങ്ങള്‍ വകുപ്പിന്റെ പക്കലുണ്ട്. എന്നാല്‍ സൂക്ഷ്മമായ റിപ്പോര്‍ട്ട് നല്‍കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. ഇതിനായി ഇടുക്കി കളക്ടറെ ചുമതലപ്പെടുത്തി.

 മന്ത്രിയുടെ നിര്‍ദേശം

മന്ത്രിയുടെ നിര്‍ദേശം

ഇടുക്കിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലെങ്കില്‍ റവന്യൂ കമ്മീഷണറേറ്റില്‍ നിന്നും മറ്റും കൂടുതല്‍ ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി.

 സിപിഎം സിപിഐ തര്‍ക്കം

സിപിഎം സിപിഐ തര്‍ക്കം

വന്‍കിട കൈയ്യേറ്റക്കാരെ കുറിച്ച് റവന്യൂ വകുപ്പ് തയ്യാറാക്കിയ പട്ടികയില്‍ മന്ത്രി എംഎം മണിയുടെ സഹോദരന്‍ ലംബോധരന്റെ പേരും ഉണ്ട്. 240 ഏക്കറിലധികം ഭൂമി ലംബോധരന്‍ കൈയ്യേറിയെന്നാണ് ആരോപണം. കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോയത് സിപിഐ സിപിഎം തര്‍ക്കത്തിന് കാരണമായിരുന്നു.

 അട്ടിമറിക്കാന്‍

അട്ടിമറിക്കാന്‍

അതേസമയം സര്‍വ കക്ഷി യോഗത്തിന് മതമേലധ്യക്ഷന്മാരെ വിളിച്ചതില്‍ പലര്‍ക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. ഭൂമി കൈയ്യേറിയതില്‍ മതമേലധ്യക്ഷന്മാര്‍ക്ക് പങ്കുള്ളതായി വ്യക്തമായിരുന്നു. ആ സാഹചര്യത്തില്‍ ഇത്തരക്കാരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുന്നത് ശരിയല്ലെന്നാണ് പലരുടെയും അഭിപ്രായം.

 മുഖ്യമന്ത്രിയുടെ വാക്ക്

മുഖ്യമന്ത്രിയുടെ വാക്ക്

അതിനിടെ താമസത്തിനായി പത്ത് സെന്റ് കൈയ്യേറിയവരെ ഒഴിപ്പിക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്ക് മുതലാക്കി പത്ത് സെന്റ് കൈയ്യേറ്റം വ്യാപകമാകുന്നതായും ആരോപണമുണ്ട്. ഇത്തരത്തില്‍ തുണ്ടുകളായി ഭൂമി കൈയ്യേറുന്നതിന് പിന്നില്‍ ഒരേ വ്യക്തി തന്നെയാണെന്നും റവന്യൂ അധികൃതര്‍ കണക്കാക്കുന്നു.

 പിന്നാലെ പിണറായിയുടെ ഇടപെടല്‍

പിന്നാലെ പിണറായിയുടെ ഇടപെടല്‍

കൈയ്യേറ്റം ഒഴിപ്പിക്കുന്നത് തടഞ്ഞ ശേഷം സര്‍വകക്ഷി യോഗം പ്രഖ്യാപിച്ചിട്ടും ഒരു തീയതി തീരുമാനിക്കാത്തതിലാണ് ഉമ്മന്‍ചാണ്ടി പിണറായിയെ വിമര്‍ശിച്ചത്. സര്‍ക്കാരിന് താത്പര്യമില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഇതിനു പിന്നാലെയാണ് പിണറായി ഇടപെട്ടിരിക്കുന്നത്.

English summary
pinarayi asked detail report on munnar encroachment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X