കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഇതാവര്‍ത്തിക്കരുത്... മുന്‍കരുതല്‍ വേണം, കര്‍ണാടക സര്‍ക്കാരിനോടു പിണറായി

വ്യാഴാഴ്ച പുലര്‍ച്ചെ കേരളത്തില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസ് കൊള്ളയടിക്കപ്പെട്ടിരുന്നു

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: കോഴിക്കോട് നിന്നു നിന്നും ബംഗളൂരുവിലേക്കു പോയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ കൊള്ളയടിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍. കേരളത്തില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്കു സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് പിണറായി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കാവ്യയെ അറസ്റ്റ് ചെയ്യില്ല ? പകരം...ഇനി പൊട്ടിക്കരയരുത്, അവര്‍ നല്‍കിയ നിര്‍ദേശംകാവ്യയെ അറസ്റ്റ് ചെയ്യില്ല ? പകരം...ഇനി പൊട്ടിക്കരയരുത്, അവര്‍ നല്‍കിയ നിര്‍ദേശം

1

കര്‍ണാടകയിലെ ചന്നപ്പട്ടയില്‍ വച്ചാണ് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ വ്യാഴാഴ്ച പുലര്‍ച്ചെ കൊള്ളയടിച്ചത്. ബൈക്കിലെത്തിയ മോഷ്ടാക്കള്‍ യാത്രക്കാരെന്ന വ്യാജേന ബസില്‍ കയറിയ ശേഷം കൈവശമുണ്ടായിരുന്ന വാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്.

2

അക്രമികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ മുന്‍കരുതല്‍ എടുക്കണം. അന്തര്‍ സംസ്ഥാന പാതയില്‍ കേരള പോലീസും ജാഗ്രത പാലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കര്‍ണാടക ഡിജിപിയുമായി ചര്‍ച്ച നടത്തിയിരുന്നു.

English summary
Pinarayi says karnataka govt to give protection to passengers coming from kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X