കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ കച്ചവടം: ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്കെതിരേ പിണറായി, അന്വേഷണത്തിന് വിജിലന്‍സ്

സ്വാശ്രയ മേഖലയില്‍ നടമാടുന്ന കൊള്ളയും അഴിമതിയും അന്വേഷിക്കും. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്കെിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. അവരും വിദ്യാഭ്യാസ കച്ചവടക്കാരായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വാശ്രയ മേഖലയിലെ കൊള്ളയും ക്രമക്കേടുകളും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Pinarayi

ദേവഗിരി കോളജ് വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ കച്ചവടത്തിനെതിരേ രൂക്ഷമായി പ്രതികരിച്ചത്. വിദ്യാഭ്യാസം കച്ചവടമാക്കുന്നതിന് ആദ്യം എതിരായിരുന്നു ക്രൈസ്തവ മാനേജ്‌മെന്റുകള്‍. കച്ചവടവല്‍ക്കരിക്കുന്നതില്‍ ആദ്യം പുറംതിരിഞ്ഞുനിന്ന അവര്‍ ഇപ്പോള്‍ കച്ചവടക്കാരായി മാറി. അപൂര്‍വം ചിലര്‍ മാത്രമാണ് ഇതില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അബ്കാരികള്‍ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്ന സാഹചര്യമാണ്. ലാഭക്കണ്ണോടെയാണ് പലരും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചത്. ലേലം വിളിച്ച് നിയമനം നടത്താന്‍ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകള്‍ക്കെതിരേ അന്വേഷണത്തിന് ശ്രമം തുടങ്ങിയെങ്കിലും ആരുടെ ഭാഗത്ത് നിന്നും പരാതി ലഭിച്ചില്ലെന്നും പിണറായി പറഞ്ഞു.

സ്വാശ്രയ മേഖലയില്‍ നടമാടുന്ന കൊള്ളയും അഴിമതിയും അന്വേഷിക്കും. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറെ വിവാദത്തിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.

English summary
Chief Minister Pinarayi Vijayan Attacks Christian self finance managements, that they are part of educational lobbies. All these case to be probe by Vigilence, says CM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X