Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇപ്പോള്‍ വേണമെങ്കില്‍ ഞാന്‍ ചെയ്യാം, ഇല്ലെങ്കില്‍ ഇറങ്ങിപ്പോകും: ഒടുവില്‍ ക്ഷമ നശിച്ച് പിണറായി

ഉദ്ഘാടനം വൈകിയതിനെ തുടര്‍ന്ന് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: ഉദ്ഘാടനം വൈകിയതിനെ തുടര്‍ന്ന് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരും ക്ഷണിക്കാതെ തന്നെ ഒടുവില്‍ പിണറായി വിജയന്‍ ഉദ്ഘാടന ചടങ്ങിലേക്ക് കടന്നു. വെള്ളിയാഴ്ച രാവിലെ കഴക്കൂട്ടം ടെക്‌നോസിറ്റിയിലെ സണ്‍ടെക് ശിലാസ്ഥാപന വേദിയിലായിരുന്നു സംഭവം.

ചടങ്ങില്‍ ഉദ്ഘാടകനായിരുന്നു പിണറായി. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി കൃത്യസമയത്ത് എത്തിയിരുന്നു. എന്നാല്‍ ഏറെ നേരം കാത്തിരുന്നിട്ടും ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നതോടെയായിരുന്നു പിണറായിക്ക് ക്ഷമ നശിച്ചത്.

ക്ഷുഭിതനായി പിണറായി

ക്ഷുഭിതനായി പിണറായി

ഉദ്ഘാടനത്തിന് കൃത്യ സമയത്ത് എത്തിയിട്ടും ഏറെ നേരം വേദിയില്‍ കാത്തിരിക്കേണ്ട വന്നതായിരുന്നു പിണറായിയെ ചൊടിപ്പിച്ചത്. കഴക്കൂട്ടം ടെക്‌നോ സിറ്റിയിലെ സണ്‍ടെക് ശിലാസ്ഥാനപ വേദിയിലാണ് സംഭവം.

അധ്യക്ഷ പ്രസംഗം കഴിഞ്ഞിട്ടും

അധ്യക്ഷ പ്രസംഗം കഴിഞ്ഞിട്ടും

അധ്യക്ഷപ്രസംഗം കഴിഞ്ഞിട്ടും ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചില്ല. സമ്പത്ത് എംപിയാണ് ചടങ്ങില്‍ അധ്യക്ഷനായിരുന്നത്.

അധ്യക്ഷ പ്രസംഗം നീണ്ടു

അധ്യക്ഷ പ്രസംഗം നീണ്ടു

അധ്യക്ഷ പ്രസംഗം നീണ്ടു പോയതും പിണറായിയെ ചൊടിപ്പിച്ചു. ഓണാഘോഷ പരിപാടികളടക്കം നിരവധി പരിപാടികളുണ്ടായിരുന്നിട്ടും പിണറായി കൃത്യസമയത്ത് എത്തിയിരുന്നു. എന്നിട്ടും ചടങ്ങ് നീണ്ടുപോവുകയായിരുന്നു.

ആരു ക്ഷണിക്കാതെ

ആരു ക്ഷണിക്കാതെ

ചടങ്ങ് നീണ്ടുപോയതോടെ പിണറായി തന്നെ ഇടപെട്ടു. ക്ഷമ നശിച്ച മുഖ്യമന്ത്രി ആരും ക്ഷണിക്കാതെ തന്നെ ഉദ്ഘാടനത്തിന് മുതിരുകയായിരുന്നു.

ഇറങ്ങിപ്പോകേണ്ടി വരും

ഇറങ്ങിപ്പോകേണ്ടി വരും

മൈക്കിനടുത്തേക്ക് ചെന്ന് മുഖ്യന്‍ ഇനിയും ചടങ്ങ്് നടത്തിയില്ലെങ്കില്‍ ഒന്നും സംസാരിക്കാതെ ഇറങ്ങിപ്പോകേണ്ടി വരുമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ സംഘാടകര്‍ ഇടപെട്ടു.

സംഘാടകര്‍ അങ്കലാപ്പില്‍

സംഘാടകര്‍ അങ്കലാപ്പില്‍

ക്ഷുഭിതനായ മുഖ്യമന്ത്രിയെ കണ്ട് പരിപാടിയുടെ സംഘാടകരും ആകെ അങ്കലാപ്പിലായി. ഇതോടെ സംഘാടകര്‍ തന്നെ മുഖ്യനെ ഉദ്ഘാടനത്തിന് ക്ഷണിക്കുകയായിരുന്നു. മുഖ്യമന്ത്രി പറയുന്നത് കേട്ട് വേദിയിലുള്ളവരും എഴുന്നേല്‍ക്കുകയായിരുന്നു.

ആശംസകള്‍ അറിയിച്ച്

ആശംസകള്‍ അറിയിച്ച്

ഉദ്ഘാടന ചടങ്ങിന് ശേഷം മുഖ്യമന്ത്രി ശാന്തനാവുകയായിരുന്നു. പ്രസംഗത്തിനു ശേഷം എല്ലാവര്‍ക്കും ഓണം ബക്രീദ് ആശംസകള്‍ നേരുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+