Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജനെ കുടുക്കിയത് ആര്‍എസ്എസിന്റെ നിര്‍ദേശത്തെതുടര്‍ന്ന്: പിണറായി

കോഴിക്കോട്: കതിരൂര്‍ മേനാജ് വധക്കേസില്‍ സിബിഐക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ പിണറായി വിജയന്‍ രംഗത്ത്. തെളിവൊന്നും ഇല്ലാതെയാണ് ജയരാജനെ പ്രതിയാക്കിയത്. ആര്‍എസ്എസിന്റെ നിര്‍ദേശം ആനുസരിച്ചാണ് സിബിഐ പ്രവര്‍ത്തിച്ചതെന്നും പിണറായി ആരോപിച്ചു.

നവകേരള മാര്‍ച്ച് കോഴിക്കോട് പേരാമ്പ്രയില്‍ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയരാജനെതിരെ പെട്ടെന്ന് എന്ത് തെളിവാണ് സിബിഐക്ക് ലഭിച്ചതെന്നും പിണറായി ചോദിച്ചു.

pinarayi vijayan

ജയരാജന്‍ ആദ്യ അന്വേഷണത്തില്‍ പ്രതിയാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. ജയരാജനെതിരെ ഗണ്‍മാന്‍ മൊഴിനല്‍കിയിട്ടുമില്ല. കേസില്‍ അദ്ദേഹത്തെ ബോധപൂര്‍വ്വം കുടുക്കിയതാണെന്നും പിണറായി പറഞ്ഞു.

ഭീകരവാദ നിരോധനനിയമം (യുഎപിഎ ) ചുമത്തിയത് ജാമ്യം ലഭിക്കാതിരിക്കാനാണ്. ഇതിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പിണറായി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+