കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് തോമസ്: ചില കാര്യങ്ങള്‍ ശരിയെന്നു പിണറായി, ലോ അക്കാദമി സമരം വേവലാതിപ്പെടുത്തുന്നില്ല

ലോ അക്കാദമി സമരം സര്‍ക്കാരിനെ വേവലാതിപ്പെടുത്തുന്നില്ലെന്ന് മുഖ്യമന്ത്രി

  • By Manu
Google Oneindia Malayalam News

കോഴിക്കോട്: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെതിരേ പുറത്തുവന്ന ചില കാര്യങ്ങള്‍ ശരിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജേക്കബ് തോമസിനെക്കുറിച്ച് അന്വേഷണം വേണമോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്.

ചില കാര്യങ്ങളില്‍ വ്യക്തത ആവശ്യമായതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ അദ്ദേഹത്തില്‍ ഇപ്പോഴും സര്‍ക്കാരിനു വിശ്വാസമുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അഴിമതി ആരു നടത്തിയാലും സര്‍ക്കാര്‍ അവരെ സംരക്ഷിക്കില്ല. അഴിമതി മൂടിവയ്ക്കുന്ന നിലപാട് സര്‍ക്കാരിന് ഇല്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

pinarayivijayan

അതേസമയം, ലോ അക്കാദമി വിഷയത്തില്‍ മൗനം പാലിച്ചുവെന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളി. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സമരം സര്‍ക്കാരിനെ വേവലാതിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പാമ്പാടി നെഹ്‌റു എഞ്ചിനിയറിങ് കേളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിക്കായി സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
some factors are true in jacob thomas issue says kerala chief minister pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X