Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടി വക്രബുദ്ധിക്കാരനെന്ന് പിണറായി

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വക്രബുദ്ധിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഭരണത്തില്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടി വക്രബുദ്ധി ഉപയോഗിക്കുകയാണെന്നാണ് പിണറായിയുടെ ആരോപണം.

ഇഎംഎസ് അനുസ്മരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യവേയാണ് പിണറായിയുടെ പരാമര്‍ശം. ഉമ്മന്‍ ചാണ്ടിയുടെ വക്ര ബുദ്ധി പക്ഷേ ഇത്തവണ വിലപ്പോവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

Pinarayi Vijayan

സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും ലോക്‌സഭ തിരഞ്ഞെടുപ്പ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. തോറ്റാല്‍ ഉത്തരവാദിത്തം തനിക്കാണെന്ന രീതിയിലാണ് മുഖ്യമന്ത്രി പറയുന്നത്. ഈ പ്രസ്താവന തന്ത്രമാണ്. അത് വിലപ്പോവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് രണ്ടക്കത്തില്‍ ഒതുങ്ങുമെന്നും പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് വന്‍ പരാജയം നേരിടും. എല്ലാ വിഭാഗം ജനങ്ങളും കോണ്‍ഗ്രസിന് എതിരാണെന്നും പിണറായി പറയുന്നു.

ഇത്തവണ കോണ്‍ഗ്രസ്സും ബിജെപിയും അല്ലാത്ത ഒരു ബദല്‍ സര്‍ക്കാര്‍ ഉണ്ടാകുമെന്നും പിണറായി പറഞ്ഞു. കോണ്‍ഗ്രസ് പണമിറക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+