കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ചാണ്ടിക്ക് പിന്നാലെ അടുത്ത വിക്കറ്റ് പിണറായി വിജയന്റേത് തന്നെയോ? കുടുക്കാൻ സിബിഐ നീക്കം

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി വിജയനെന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ വര്‍ഷങ്ങളോളം വേട്ടയാടി ലാവ്‌ലിന്‍ കേസ്. 1995ല്‍ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി ഒപ്പിട്ട കരാര്‍ വര്‍ങ്ങള്‍ക്കിപ്പുറവും ഉടുമ്പിനെ പോലെ പിണറായിയെ വിടാതെ പിടിച്ചിരിക്കുകയാണ്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ അവസരം കിട്ടിയപ്പോഴൊക്കെ ലാവ്‌ലിന്‍ ആയുധം എടുത്ത് പ്രയോഗിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ലാവ്‌ലിന്‍ കേസ് സിബിഐക്ക് വിട്ട ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം പോലെയുള്ള പലവിധ വേട്ടയാടലുകള്‍ക്ക് കേരളം സാക്ഷിയായി. ഒടുക്കം പിണറായി വിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഇതോടെ കാര്യങ്ങളെല്ലാം ശുഭമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഇനിയാണ് സിബിഐയുടെ കളി.

ദിലീപിന് കടൽ കടക്കണം.. കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് അപ്രതീക്ഷിത നീക്കം.. തടയാൻ പോലീസ്ദിലീപിന് കടൽ കടക്കണം.. കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് അപ്രതീക്ഷിത നീക്കം.. തടയാൻ പോലീസ്

പിണറായിയെ വേട്ടയാടൽ

പിണറായിയെ വേട്ടയാടൽ

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്ദ്യുതികളുടെ നവീകരണത്തിന് വേണ്ടിയാണ് വൈദ്യുതി വകുപ്പ് 1995ല്‍ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കേ ഒപ്പിട്ട ഈ കരാര്‍ വഴി സംസ്ഥാനത്തിന് കോടികള്‍ നഷ്ടം വന്നതായി സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ടായി. പിന്നീട് വന്ന ആക്രമണങ്ങളെല്ലാം പിണറായി വിജയനെന്ന വ്യക്തിയെ കേന്ദ്രീകരിച്ചായിരുന്നു.

സിബിഐ സുപ്രീം കോടതിയിലേക്ക്

സിബിഐ സുപ്രീം കോടതിയിലേക്ക്

വര്‍ഷങ്ങള്‍ നീണ്ട നിയമ-രാഷ്ട്രീയ പോരാട്ടത്തിന് ഒടുവിലാണ് സിബിഐയെ തള്ളി പിണറായി വിജയനെ ഹൈക്കോടതി കുറ്റ വിമുക്തനാക്കിയത്. പിണറായി വിചാരണ നേരിടേണ്ടതില്ല എന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി തീരുമാനിച്ചത്. സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ട് നീക്കുകയാണ് സിബിഐ.

അനുമതിക്ക് കാത്ത് നിൽക്കുന്നു

അനുമതിക്ക് കാത്ത് നിൽക്കുന്നു

ദില്ലിയിലെ സിബിഐ മേധാവിയില്‍ നിന്നുള്ള അനുവാദത്തിന് വേണ്ടി കാത്ത് നില്‍ക്കുകയാണ് സിബിഐ. അംഗീകാരം ലഭിച്ചാലുടന്‍ സിബിഐ സുപ്രീം കോടതിയെ സമീപിക്കും. കരാറുമായി ബന്ധപ്പെട്ട് ലാവ്‌ലിന് ലാഭമുണ്ടായിട്ടുണ്ട് എന്ന സിബിഐ കണ്ടെത്തല്‍ ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പിണറായി വിജയനും കുറ്റക്കാരനാണ് എന്ന തങ്ങളുടെ കണ്ടെത്തലിന് അടിസ്ഥാനമുണ്ട് എന്നാണ് സിബിഐ രുതുന്നത്.

കാത്തിരിക്കുന്നത് വലിയ തിരിച്ചടി

കാത്തിരിക്കുന്നത് വലിയ തിരിച്ചടി

സിബിഐ നീക്കം സുപ്രീം കോടതിയില്‍ വിജയം കണ്ടാല്‍ പിണറായി വിജയനെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണ്. പിണറായി വിജയന്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടാല്‍ രാഷ്ട്രീയപരമായി സിപിഎമ്മിന് വലിയ പ്രത്യാഘാതമാണ് സംഭവിക്കുക. മാത്രമല്ല മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഇറങ്ങേണ്ടതായും വരും പിണറായിക്ക്.

അടുത്ത വിക്കറ്റ്

അടുത്ത വിക്കറ്റ്

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് വര്‍ഷം തികയും മുന്‍പ് മൂന്ന് മന്ത്രിമാര്‍ക്കാണ് രാജി വെച്ച് പുറത്ത് പോകേണ്ടി വന്നത്. ആദ്യം ഇപി ജയരാജനാണ് പുറത്ത് പോയത്. പിന്നാലെ എകെ ശശീന്ദ്രനും തോമസ് ചാണ്ടിയും പുറത്തായി. സിബിഐ വാദം സുപ്രീം കോടതി അംഗീകരിച്ചാല്‍ അടുത്ത വിക്കറ്റ് തെറിക്കാന്‍ പോകുന്നത് പിണറായി വിജയന്റേത് തന്നെയാണോ എന്ന് കാത്തിരുന്ന് കാണണം.

English summary
CBI set to file appeal in Lavalin case in SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X