പിണറായി 'മുഖ്യ കൊലപാതകി'!! സിപിഎം കൊലപാതകികളുടെ കമ്മ്യൂണിസ്റ്റ് പാർട്ടി!! ഇത് സംഘപരിവാർ തന്ത്രം!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ പിണറായിക്കെതിരെയും സിപിഎമ്മിനെതിരെയും ആയുധമാക്കുകയാണ് ബിജെപിയും സംഘപരിവാറും. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ ഇരുപാർട്ടികളും തമ്മിൽ തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ദേശീയ നേതാവ്.

മദനിയുടെ വരവിൽ ഉറക്കം നഷ്ടപ്പെട്ടതാർക്ക്? ഇപ്പോഴുണ്ടായതിനു പിന്നിൽ അവരാണ്!!

ബിജെപി നേതാവ് ജിവിഎൽ നരസിംഹ റാവുവാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. മുഖ്യകൊലപാതകി എന്നാണ് പിണറായിയെ നരസിംഹ റാവു വിശേഷിപ്പിച്ചിരിക്കുന്നത്. സിപിഎമ്മിനെയും വിമർശിക്കുന്നുണ്ട്.

വിമർശനവുമായി ബിജെപി നേതാവ്

വിമർശനവുമായി ബിജെപി നേതാവ്

സിപിഎമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ജിവിഎൽ നരസിംഹ റാവു.കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് വിമർശനം.

സിഎം എന്നാൽ ചീഫ് മർഡറർ

സിഎം എന്നാൽ ചീഫ് മർഡറർ

മുഖ്യമന്ത്രി പിണറായി വിജയനെ ചീഫ് മർഡറർ എന്നാണ് ബിജെപി നേതാവ് വിശേഷിപ്പിക്കുന്നത്. കൊലപാതകങ്ങളുടെ ആസൂത്രകനായ പിണറായി കൊലപാതകികളായ സിപിഎമ്മുകാരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കൊലപാതകികളുടെ കമ്യൂണിസ്റ്റ് പാർട്ടി

കൊലപാതകികളുടെ കമ്യൂണിസ്റ്റ് പാർട്ടി

സിപിഎമ്മിനെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്. സിപിഎം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മർഡറേഴ്സ് എന്നും ബിജെപി നേതാവ് പറയുന്നു. അരുൺ ജെയ്റ്റ്ലിയുടെ കേരള സന്ദർശനത്തിനു പിന്നാലെയാണ് പിണറായിക്കെതിരെയും സിപിഎമ്മിനെതിരെയും ബിജെപി നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

സംഘപരിവാർ തന്ത്രം

സംഘപരിവാർ തന്ത്രം

സിപിഎമ്മിനെതിരായ പ്രചരണം കേന്ദ്ര തലത്തിൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നാണ് വിവരം. പാർലമെന്റ് സമ്മേളനത്തിൽ കേരളത്തിലെ രാഷ്ട്രീയ കൊലപാതകം ബിജെപി ആയുധമാക്കിയിരുന്നു.

ബിജെപി നേതാക്കൾ കൊല്ലപ്പെടുന്നു

ബിജെപി നേതാക്കൾ കൊല്ലപ്പെടുന്നു

കഴിഞ്ഞ 13 മാസമായി നിരവധി ബിജെപി, ആർഎസ്എസ് നേതാക്കൾ നിഷ്ഠൂരമായി കൊല ചെയ്യപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

പിണറായിയുടെ മുഖം അറിയാം

പിണറായിയുടെ മുഖം അറിയാം

കേരളത്തിലെ ജനങ്ങൾക്ക് പിണറായിയുടെ യഥാർഥമുഖം അറിയാമെന്നും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ആസൂത്രകനാണ് പിണറായിയെന്നും നരസിംഹ റാവു ആരോപിച്ചു.

 ദേശീയ മാധ്യമങ്ങളിലെ പരസ്യം

ദേശീയ മാധ്യമങ്ങളിലെ പരസ്യം

കേരളത്തെ കുറിച്ച് ദേശീയ മാധ്യമങ്ങളിൽ ലക്ഷങ്ങൾ ചിലവാക്കി പിണറായി സർക്കാരിന്റെ പരസ്യം വന്നതിനോട് പ്രതികരിക്കുവെയാണ് നരസിംഹ റാവുവിൻറെ പ്രതികരണം. പിണറായിയുടെ നടപടി അപലപനീയമാണെന്നും നരസിംഹറാവു പറയുന്നു.

അരുൺ ജെയ്റ്റ്ലിയുടെ സന്ദർശനം

അരുൺ ജെയ്റ്റ്ലിയുടെ സന്ദർശനം

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം അരുൺ ജെയ്റ്റ്ലി കേരളത്തിലെത്തിയിരുന്നു. സിപിഎമ്മുകാർ കൊലപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകൻറെ വീട് ജെയ്റ്റ്ലി സന്ദർശിച്ചിരുന്നു.

English summary
pinarayi cheif murderer bjp leader against pinarayi.
Please Wait while comments are loading...