കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരത്തിനായി എന്ത് നടപടിക്കും തയ്യാറായി പിറണായി, അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്ന് അഭിപ്രായം

  • By Athul
Google Oneindia Malayalam News

ചാലക്കുടി: പാര്‍ട്ടിയുട പരിസ്ഥിതി സംരക്ഷണ ആശയങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞ് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ പിണറായി വിജയന്‍ രംഗത്ത്. അതിരപ്പള്ളി പദ്ധതി നടപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണെന്ന് പിണറായി പറഞ്ഞു.

നവകേരള മാര്‍ച്ചിന്റെ ഭാഗമായി ചാലക്കുടിയയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പൂര്‍ത്തിയാക്കേണ്ട പദ്ധതി തന്നെയാണ് അതിരപ്പിള്ളി പദ്ധതിയെന്നും ഒരു അണക്കെട്ടിന്റെ പേര് പറഞ്ഞ് അതിന് തടസ്സം നില്‍ക്കുന്നത് ശരിയല്ലെന്നും പിണറായി പറഞ്ഞു.

Pinarayi Vijayan

വികസനം എന്നത് പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടാകണമെന്ന കാലങ്ങളായുള്ള പാര്‍ട്ടി നിലപാടുകള്‍ക്ക് ഘടകവിരുദ്ധമായാണ് പിണറായിയുടെ പാരാമര്‍ശം. ഇതിലൂടെ തങ്ങള്‍ വികസനത്തിന് എതിരല്ലെന്ന സന്ദേശം സമൂഹത്തിന് മുന്നില്‍ വച്ച് വോട്ട് നേടുകയാണ് സിപിഎം ലഭ്യമെന്നതിന് അടിവരയിടുന്നതാണ് പിണറായിയുടെ പ്രതികരണം എന്നു വേണം കരുതാന്‍.

വികസനം ലക്ഷ്യമിട്ട് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പിന്നാലെ പോകുമ്പോള്‍ പരമ്പരാഗതമായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരുടെ വോട്ട് നഷ്ടപ്പെടാതെ നോക്കുന്നത് നന്നായിരിക്കും.

English summary
Pinarayi commented on Athirappilly issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X