Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബന സമരത്തില്‍ പിണറായി ആര്‍ക്കൊപ്പം?

തിരുവനന്തപുരം: കൊച്ചിയെ യുദ്ധക്കളമാക്കിയ ചുംബനക്കൂട്ടായ്മയോട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്ത് പറയുന്നു. ചുംബനസമരക്കാരെ കായികമായി നേരിടാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്ന് പറഞ്ഞിരുന്നവരാണ് ഡിവൈഎഫ്‌ഐക്കാര്‍.

പിണറായി വിജയന്‍ തന്റെ നിലപാട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയിട്ടുള്ളത്. ജനാധിപത്യപരമായ ഒരു സമരത്തോട് സംസ്ഥാന സര്‍ക്കാര്‍ അതിശയകരമായ ഇരട്ടത്താപ്പാണ് സ്വീകരിച്ചതെന്നാണ് പിണറായിയുടെ ആരോപണം.

Pinarayi Vijayan

വര്‍ഗ്ഗീയ വാദികളാണ് സമരത്തെ ചെറുത്ത് തോല്‍പിക്കാനെത്തിയതെന്ന് പിണറായി പറയുന്നു. പോലീസിന്റെ പിന്തുണ വര്‍ഗ്ഗീയ വാദികള്‍ ഉള്‍പ്പെടെയുള്ള ആക്രോശപ്രകടനം നടത്തിയവര്‍ക്കായിരുന്നു എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പില്‍ പറയുന്നു.

നേരത്തെ ഡിവൈഎഫ്ഐ പറഞ്ഞ അതേ നിലപാടാണ് പിണറായി വിജയന്‍ സമരത്തെക്കുറിച്ച് പറയുന്നത്. വ്യത്യസ്തമായ സമരരീതികള്‍ ആര്‍ക്കും ആവിഷ്‌കരിക്കാവുന്നതാണ്. അങ്ങനെയാകുമ്പോള്‍ അതിനെ അനുകൂലിക്കാനും പ്രതികൂലിക്കാനും ഉള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ അതിനെ ആക്രണം കൊണ്ട് നേരിടുന്നത് ശരിയല്ലെന്നും പിണറായി വിജയന്‍ സൂചിപ്പിക്കുന്നു.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ഇരട്ടത്താപ്പിനേയും പിണറായി രൂക്ഷമായി വിമര്‍ശിക്കുന്നു. ജനങ്ങളുടെ സൈ്വര്യ ജീവിതത്തെ ആക്രമിക്കാന്‍ ഒരു സദാചാര പോലീസിനേയും അനുവദിക്കാനാവില്ല. ഇപ്പോള്‍ നടന്ന സംഭവം കേരളത്തിന് അപമാനകരവും അപകടകരവുമാണന്നെ് പറഞ്ഞാണ് പിണറായി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+