ഗൗരി ലങ്കേഷ് വധം ഞെട്ടിച്ചെന്ന് പിണറായി... അവരെ പിടിക്കാന്‍ കര്‍ണാടക സര്‍ക്കാരിനു കഴിയും
തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചത്
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടുക്കം രേഖപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരേ ശക്തമായി നില കൊണ്ട ഗൗരി ലങ്കേഷിന്റെ കൊലപാതകം തന്നെ നടുക്കിയെന്ന് പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

കര്‍ണാടകയില്‍ പുരോഗമന, മത നിരപേക്ഷ ചിന്തകള്‍ ശക്തി പ്രാപിക്കുന്ന ഘട്ടത്തിലാണ്. കല്‍ബുര്‍ഗിയെ കൊന്ന രീതിയിലാണ് ഗൗരി ലങ്കേഷിന്റെ ജീവനെടുത്തത്. കൊലയാളികളെയും അവരുടെ ഉദ്ധേശത്തെയും ജനങ്ങള്‍ക്കും നിയമത്തിനും മുന്നില്‍ കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാരിന് എത്രയും വേഗം കഴിയുമെന്ന് പ്രത്യാശിക്കുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മതനിരപേക്ഷതയില്‍ അടിയുറച്ച് വിശ്വസിക്കുകയും നിര്‍ഭയം മാധ്യമപ്രവര്‍ത്തനം നടത്തുകയും ചെയ്ത ഗൗരി ലങ്കേഷിന്റെ വിയോഗത്തില്‍ അതിയായ ദുഖം രേഖപ്പെടുത്തുന്നുവെന്നു പറഞ്ഞാണ് മുഖ്യമന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് രാജ്യത്തെ നടുക്കി ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്.ബംഗളൂരു രാജേശ്വരി നഗറിലെ വീട്ടിലേക്ക് കയറവെ അക്രമികള്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.












Click it and Unblock the Notifications